Connect with us

ബിഗ് ബോസ് എന്റെ ഏറെ നാളത്തെ സ്വപ്നമാണ് ഇത്തവണ വിളിച്ചെങ്കിലും നോ പറഞ്ഞു ; കാരണം പറഞ്ഞ് മഞ്ജുഷ പറയുന്നത് !

TV Shows

ബിഗ് ബോസ് എന്റെ ഏറെ നാളത്തെ സ്വപ്നമാണ് ഇത്തവണ വിളിച്ചെങ്കിലും നോ പറഞ്ഞു ; കാരണം പറഞ്ഞ് മഞ്ജുഷ പറയുന്നത് !

ബിഗ് ബോസ് എന്റെ ഏറെ നാളത്തെ സ്വപ്നമാണ് ഇത്തവണ വിളിച്ചെങ്കിലും നോ പറഞ്ഞു ; കാരണം പറഞ്ഞ് മഞ്ജുഷ പറയുന്നത് !

ടിക് ടോക് വീഡിയോസിലൂടെ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ് മഞ്ജുഷ മാര്‍ട്ടിന്‍. സാന്ത്വനം സീരിയലിലെ അച്ചു എന്ന കഥാപാത്രത്തിലൂടെ ഗംഭീര എന്‍ട്രി തന്നെ മഞ്ജുഷയ്ക്ക് ലഭിച്ചു. ഹിറ്റ് സീരിയലിലെ പ്രധാനപ്പെട്ടൊരു വേഷം ആണെങ്കിലും ആദ്യം അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞിരുന്നതായി നടി തന്നെ വെളിപ്പെടുത്തിയിരുന്നു.. സാന്ത്വനത്തിൽ അച്ചു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സാന്ത്വനത്തിൽ എത്തുന്നതിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിലൂടെയൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട് മഞ്ജുഷ മാർട്ടിൻ.

ടിക് ടോക്കിലെ വൈറൽ വീഡിയോകളിലൂടെ ശ്രദ്ധനേടിയ മഞ്ജുഷ പിന്നീട് ഇൻസ്റ്റാഗ്രാം റിലീസിലൂടെയും യൂട്യൂബിലൂടെയുമൊക്കെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീടായിരുന്നു സാന്ത്വനത്തിലേക്ക് എത്തിയത്. സീരിയൽ അഭിനയത്തിനിടയിലും വ്ലോഗും മറ്റുമായി മഞ്ജുഷ സജീവമാണ്. അടുത്തിടെ എൽഎൽബി പാസായി അഡ്വേക്കേറ്റായി എൻറോൾ ചെയ്യുകയും ചെയ്തിരുന്നു താരം. ഇപ്പോഴിതാ, ബിഗ് ബോസിൽ പങ്കെടുക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകാണ് മഞ്ജുഷ. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

എവിടെയും വെളിപ്പെടുത്താത്ത കാര്യം എന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജുഷ ആരംഭിച്ചത്. ബിഗ് ബോസ് തന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു എന്നും ഇത്തവണ വിളിച്ചെങ്കിലും താൻ നോ പറഞ്ഞു എന്നുമാണ് മഞ്ജുഷ പറയുന്നത്. കാരണവും താരം പറയുന്നുണ്ട്. വിശദമായി വായിക്കാം.

‘മൂന്ന് നാല് വർഷമായിട്ടുള്ള എന്റെ സ്വപ്‌നമാണ് ബിഗ് ബോസ്. അഡ്വക്കേറ്റ് ആവുക എന്നതിന് ഒപ്പം തന്നെ കൊണ്ടു നടന്ന ഒന്ന്. എന്നെ ടിക് ടോകിലും ഇൻസ്റ്റാഗ്രാമിലും ഫോളോ ചെയ്യുന്നവർക്ക് അറിയാം. അതിന്റെ കാരണം എന്നെ പോലെ വീട്ടിൽ നിന്ന് പോലും മാറി നിക്കാത്ത ഞാൻ അവിടെ പോയാൽ എന്താണ് സംഭവിക്കുക എന്ന് അറിയാൻ വേണ്ടിയാണ്. പേളി – ശ്രീനിഷിന്റെ ഒക്കെ സീസൺ വന്നപ്പോൾ മുതൽ ഞാൻ ഇതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്,’

‘പക്ഷേ ആദ്യ സീസൺ കഴിഞ്ഞപ്പോൾ എനിക്ക് പറയാനായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. വെറുതെ ടിക് ടോകർ ആണെന്ന് മാത്രമേ പറയാനുള്ളു. രണ്ടാമത്തെ സീസൺ ആയപ്പോൾ ഞാൻ കാര്യമായിട്ട് ഇത് അന്വേഷിക്കാൻ തുടങ്ങി. മൂന്നാമത്തെയും നാലാമത്തെയും സീസൺ ആയപ്പോൾ എനിക്ക് എനിക്ക് ഇതുമായി ബന്ധപ്പെട്ട ചിലരെയൊക്കെ അറിയാമായിരുന്നു. അനൂപ് എന്ന് പറഞ്ഞ് ഒരു സാറിനോട് ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു,’

‘അദ്ദേഹം പറഞ്ഞത് പോലെ ആപ്ലിക്കേഷൻ അയച്ചു. ഇപ്പോൾ അവരുടെ ഏകദേശം ക്രിറ്റീരിയയിൽ വരുന്ന ആളാണ് ഞാൻ. യൂട്യൂബിലായാലും ഇൻസ്റ്റയിൽ ആയാലും ഫോള്ളോവെഴ്സിന്റെ കാര്യത്തിൽ അവർ ആവശ്യപ്പെടുന്ന വിധത്തിൽ ഉണ്ട്. അങ്ങനെ ആയപ്പോൾ അവർ എന്നെ സീസണിൽ വിളിച്ചു. പക്ഷെ ഇക്കാര്യമൊന്നും സാന്ത്വനത്തിലെ സാറിന് അറിയില്ലായിരുന്നു. അതിൽ പോയാൽ ഇത് കളയണം. ഇതിൽ നിൽക്കാൻ അത് കളയണം എന്ന സാഹചര്യമായിരുന്നു,’

‘എന്നെ വിളിച്ച സമയത്ത് തന്നെ ഞാൻ അത് നോ പറഞ്ഞിരുന്നു. കാരണം സാന്ത്വനം കഴിയുന്ന വരെ അതിന്റെ ഭാഗമാകണമെന്ന് എനിക്ക് ഉണ്ടായിരുന്നു. അവർ അവസരം തരുന്ന കാലം വരെ അത് ഭംഗിയായി ചെയ്ത് പോകണം എന്നതാണ്. ബിഗ് ബോസിന്റെ കാര്യത്തിൽ കുറച്ചുകൂടി നമ്മൾ മെന്റലി തയ്യാറാവണം എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കുന്നുണ്ട്. പലരും ആ ഗെയിം കഴിഞ്ഞ് വന്ന് വലിയ വിഷമങ്ങളിലേക്ക് പോയതായി കേട്ടിട്ടുണ്ട്,’ മഞ്ജുഷ പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസൺ 5 ആണ് ഇപ്പോൾ നടക്കുന്നത്. ഏഴ് ആഴ്ച പിന്നിട്ട ഷോയിൽ നിലവിൽ 14 മത്സരാർത്ഥികളാണ് ആവശേഷിക്കുന്നത്. സീരിയൽ താരങ്ങളും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിട്ടുള്ളവരുമൊക്കെയാണ് ഇത്തവണ ഷോയിൽ മത്സരാര്ഥികളായി ഉള്ളത്.

More in TV Shows

Trending