Connect with us

എല്ലാവരും ഉറങ്ങി കഴിഞ്ഞതിന് ശേഷം തലയില്‍ മുണ്ടിട്ട് ജയിലിന് അടുത്തേക്ക് വന്നു…. ബിഗ് ബോസിനുള്ളിൽ കള്ളൻ കയറി, പ്രേക്ഷകർ കയ്യോടെ പൊക്കിയപ്പോൾ

TV Shows

എല്ലാവരും ഉറങ്ങി കഴിഞ്ഞതിന് ശേഷം തലയില്‍ മുണ്ടിട്ട് ജയിലിന് അടുത്തേക്ക് വന്നു…. ബിഗ് ബോസിനുള്ളിൽ കള്ളൻ കയറി, പ്രേക്ഷകർ കയ്യോടെ പൊക്കിയപ്പോൾ

എല്ലാവരും ഉറങ്ങി കഴിഞ്ഞതിന് ശേഷം തലയില്‍ മുണ്ടിട്ട് ജയിലിന് അടുത്തേക്ക് വന്നു…. ബിഗ് ബോസിനുള്ളിൽ കള്ളൻ കയറി, പ്രേക്ഷകർ കയ്യോടെ പൊക്കിയപ്പോൾ

ബിഗ് ബോസ്സിൽ ഈ ആഴ്ച ജയിലിലേക്ക് പോയത് ധന്യ മേരി വര്‍ഗീസും സുചിത്ര നായരുമാണ്. ഇരുവര്‍ക്കും ചെറിയുള്ളി തൊലി പൊളിച്ച് വൃത്തിയാക്കി എടുക്കാനുള്ള ടാസ്‌കാണ് ബിഗ് ബോസ് നല്‍കിയത്. ഏകദേശം ഉള്ളികളെല്ലാം ഇരുവരും ചേര്‍ന്ന് പൊളിച്ച് വേറൊരു പാത്രത്തിലാക്കി വെച്ചു. ഇതിനിടയിലാണ് ബിഗ് ബോസിനുള്ളിലെ കള്ളന്‍ പുറത്ത് വരുന്നത്.

എല്ലാവരും ഉറങ്ങി കഴിഞ്ഞതിന് ശേഷം ഒരാള്‍ തലയില്‍ മുണ്ടിട്ട് ജയിലിന് അടുത്തേക്ക് വന്നു. ശേഷം പൊളിച്ച് വെച്ച ഉള്ളികള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. എന്തോ ഒച്ച കേട്ട് സുചിത്ര തലപൊക്കി നോക്കിയെങ്കിലും ഒന്നും കണ്ടില്ല. വളരെ ഈസിയായി ഉള്ളികള്‍ അടിച്ചുമാറ്റി പോയിരിക്കുകയാണ് ആ കള്ളന്‍. പുറമേ നിന്നുള്ള കള്ളന്‍ അല്ലെന്ന കാര്യം വ്യക്തമാണ്. ലക്ഷണം കണ്ടിട്ട് അത് റോണ്‍സന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.

‘ആരും പേടിക്കണ്ട, അത് നമ്മുടെ ഭക്ഷണ പ്രേമി റോണ്‍സണ്‍ ചേട്ടന്‍ ആണ്. അദ്ദേഹം കുറച്ച് ഉള്ളി എടുക്കാന്‍ വന്നതാണ്. ചിലര്‍ക്ക് കക്കുന്നതും ഒരു കലയാണ്. ഇതുപോലെ ബിഗ് ബോസ് കണ്ടന്റ് കട്ടോണ്ട് വന്നിരുന്നെങ്കില്‍ എന്ന് തോന്നി പോകുന്നു. വീട്ടിലെ സാധനങ്ങള്‍ മൊത്തം മാറ്റിയപ്പോഴും പുള്ളി ആദ്യം ഓടിപോയി തനിക്കുള്ളത് തോര്‍ത്തില്‍ കെട്ടി. മോഷ്ടിച്ചത് ആഹാര സാധനങ്ങള്‍ എന്തെങ്കിലും ആണെങ്കില്‍ ആ മോഷ്ടാവിന്റെ പേര് റോണ്‍സണ്‍ എന്നായിരിക്കുമെന്നാണ്’ ആരാധകര്‍ റോണ്‍സനെ കുറിച്ച് പറയുന്നത്.

കോമേഡിയനായി വന്ന അഖിലേനെക്കാളും സൂരജിനെക്കാളും ഒക്കെ പൊളി ആണ് റോണ്‍സന്‍ ഭായ് എന്നും ചിലര്‍ സൂചിപ്പിച്ചു. സംഭവം സേഫ് ഗെയിം ഒക്കെ തന്നെയെങ്കിലും ഫൈനല്‍ ഫൈവില്‍ റോന്‍സാണ്‍ ചേട്ടന്‍ വേണം. ഒരു നിലപാടും ഇല്ലാതെ ഇത്രയും ദിവസം അവിടെ നില്‍ക്കാനും വേണം ഒരിത്. എന്തായാലും റോണ്‍സന് ധൈര്യമായിട്ട പുറത്തിറങ്ങാം. ഇത്തരം കോമഡി തഗ് ഒക്കെ പറയുന്നത് കൊണ്ട് പുള്ളിക്കാരന് വല്യ ഹേറ്റേഴ്‌സ് ഒന്നും ഇല്ലെന്നാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍ുകളില്‍ ആരാധകര്‍ പറയുന്നത്.

More in TV Shows

Trending

Recent

To Top