ഞെട്ടിക്കുന്ന സര്‍പ്രൈസുമായി ബിഗ് ബി 2, മമ്മൂട്ടിക്ക് ഒപ്പം എത്തുന്ന താരത്തെ കാണാൻ ആകാംഷയോടെ ആരാധകർ
By
അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നതറിഞ്ഞ് പ്രേക്ഷകര്‍ മാത്രമല്ല സിനിമാ താരങ്ങളും ആവേശത്തിലാണ്. ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ബിഗ് ബി 2 വിന് ലഭിച്ചത്. ദുൽഖർ സൽമാൻ ആണ് വാർത്ത പുറത്തു വിട്ടത്. പിന്നാലെ പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കൽ, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിന്റെ രണ്ടാംവരവിനെ ആവേശത്തോടെ വരവേറ്റതും തങ്ങളുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ സന്തോഷവും ആഘോഷവും പങ്കുവച്ചതും.
മമ്മൂട്ടിയുടെ മാസ് കഥാപാത്രം ബിലാല്‍ ആരാധകരുടെ ഉള്ളില്‍ ഇപ്പോഴും ഹീറോ ആയി തന്നെ തുടരുകയാണ്. ഇതിനിടെയാണ് ബിഗ് ബിക്ക് രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തയെത്തിയത്. ബിലാല്‍ ജോണ്‍ കുരിശിങ്കലായി വീണ്ടും മമ്മൂട്ടി എത്തുകയാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ഒരുമിച്ചാണ് ബിഗ് ബി രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
കാതറീന്‍ ട്രീസ ചിത്രത്തില്‍ നായികയാവും. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ, സിനിമയില്‍ യുവതാരം ഫഹദ് ഫാസിലും ഭാഗമായേക്കുമെന്നാണ് സൂചനകള്‍. ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ലെങ്കിലും സൂചനകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. മുമ്ബ് മമ്മൂട്ടിയും ഫഹദും കൈ എത്തും ദൂരത്ത്, പ്രമാണി, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങളിലാണ് ഒരുമിച്ചഭിനയിച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചെന്ന് സൂചിപ്പിച്ച് സൗബിന്‍ ഷാഹിര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ണി ആറിന്റെയും അമല്‍നീരദിന്റെയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
big b2
