എന്നോട് പറഞ്ഞത് പോലെയല്ല ചെയ്തത് ; അതുകൊണ്ട് ഞാൻ പിൻവാങ്ങി ;വെളിപ്പെടുത്തലുമായി തമന്ന
തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിലൊരാളാണ് തമന്ന ഭാട്ടിയ. ഗ്ലാമർ വേഷങ്ങൾ കൊണ്ടും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കൊണ്ടും തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന. തെന്നിന്ത്യയിലെ കൂടാതെ ബോളിവുഡിലും ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തൻറെ സാന്നിന്ധ്യം ഉറപ്പിച്ചു. തന്റെ നിലപാടുകളിലും ഉറച്ചു നിൽക്കുന്ന വ്യക്തികൂടിയാണ് താരം.
താരത്തിന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം അഭിനേത്രി 2 ആണ്. മികച്ച പ്രകടനമാണ് ചിത്രത്തിൽ തമന്ന കാഴ്ച വെച്ചത്. ആരാധകർ ഏവരുടെയും അഭിപ്രായം ഇതാണ്. എന്നാലിപ്പോൾ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സെറ്റിൽ നിന്ന് ഇറങ്ങി പോയിരിക്കുകയാണ് തമന്ന. ചിത്രീകരണം മോശമായതിനാലാണ്സെറ്റിൽ നിന്ന് ഇറങ്ങി പോയത് .രാജു ഗാരി ഗഥ 3 എന്ന ചിത്രത്തില്‍ നിന്നാണ് തമന്ന സ്വയം ഒഴിവായത്.
സൂപ്പര്‍ ഹിറ്റായ രാജു ഗാരി ഗഥ ചിത്രത്തിന്റെ മൂന്നാം ഭാഗം തമന്നയുടെ കരിയറിലെ ഒരു നേട്ടമായിരിക്കും എന്ന് തന്നെയാണ് എല്ലാവരും കരുതിയത്. എന്നാല്‍ തമന്നയ്ക്ക് അങ്ങനെ തോന്നിയില്ല.ചിത്രത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് താരം. നടിയുടെ പ്രവൃത്തിയില്‍ ഞെട്ടിയിരിയ്ക്കുകയാണ് സിനിമാക്കാരും ആരാധകരും.
തന്നോട് കഥ പറഞ്ഞതുപോലെയല്ല സിനിമയുടെ ചിത്രീകരണം മുന്നോട്ട് പോകുന്നത് എന്ന് മനസ്സിലാക്കിയപ്പോഴാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്ന് താരം വെളിപ്പെടുത്തി . ബോളിവുഡ് ഹിറ്റ് ചിത്രമായ ക്വീനിന്റെ റീമേക്കായ മഹാലക്ഷ്മിയാണ് തമന്നയുടെ അടുത്ത റിലീസ്. വളരെ അധികം പ്രതീക്ഷയോടെ തെലുങ്കില്‍ സേ റാ നരസിംഹ റെഡ്ഡിയും തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്.
tammanah- reveals-