Malayalam Breaking News
പ്രാങ്കല്ല, ഒർജിനൽ; പെട്ടി പാക്ക് ചെയ്ത് മത്സരാർത്ഥികൾ; എന്നന്നേക്കുമായി ബിഗ് ബോസ്സിൽ നിന്ന് പടിയിറങ്ങി രജിത്ത് കുമാർ
പ്രാങ്കല്ല, ഒർജിനൽ; പെട്ടി പാക്ക് ചെയ്ത് മത്സരാർത്ഥികൾ; എന്നന്നേക്കുമായി ബിഗ് ബോസ്സിൽ നിന്ന് പടിയിറങ്ങി രജിത്ത് കുമാർ
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് ഷോ പതിനൊന്നാം ആഴ്ച്ചയിലേക്ക് എത്തിരിക്കുകയാണ്. ബിഗ്‌ബോസ് വീട്ടിൽ ശക്തനായ ഒരു മത്സരാർത്ഥിയായിരുന്നു ഡോ. രജിത് കുമാര്‍. ബിഗ് ബോസ്സിൽ നിന്നും രജിത്ത് കുമാറിനെ താൽക്കാലികമായി മാറ്റിയിരിക്കുകായാണ്. ടാസ്കിനിടയിൽ രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതും ഇതിനെത്തുടന്നാണ് രജിത്തിനെ താൽക്കാലികമായി മാറ്റിനിർത്തിയത്.
. ഏറെ ആരാധകരുള്ള താരം ഷോയിൽ നിന്നും പുറത്തേക്ക് പോയത് വലിയ ചര്‍ച്ച വിഷയമായിരിക്കുകയാണ്. എവിക്ഷനിലൂടെ അല്ല എന്നതുകൊണ്ട് കൂടി കാര്യങ്ങള്‍ മറ്റൊരു രീതിയിലേക്കാണ് പോകുന്നത്.
കഴിഞ്ഞ ദിവസം ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം രജിത് കുമാറിന്‍റെ പെട്ടി പാക്ക് ചെയ്തയച്ചിരിക്കുകയാണ് മറ്റുള്ള മത്സരാര്‍ത്ഥികള്‍. ഏതോ ഒരു എഴുത്ത് പ്രകാരമാണ് മത്സരാര്‍ത്ഥികള്‍ ഇക്കാര്യം ചെയ്തതെങ്കിലും, അത് വായിക്കുന്ന ഭാഗം സംപ്രേഷണം ചെയ്തിട്ടില്ല. പെട്ടി പാക്ക് ചെയ്യുന്നതിനിടയില്‍ രജിത്തിന്‍റെ ചിന്നുവെന്ന് വിളിക്കുന്ന പാവ തനിക്ക് വേണമെന്ന് ദയ അശ്വതി പറയുന്നു. എന്നാല്‍ അത് രജിത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ ഇഷ്ടമുള്ള ഒരു കാര്യമാണെന്നും കൊടുക്കണമെന്നും രഘുവും സുജോയും എല്ലാവരും ചേര്‍ന്ന് പറയുന്നു. ഞാന്‍ ബിഗ്ബോസിനോട് പറയാമെന്നായിരുന്നു ദയ പറഞ്ഞത്. എന്നാല്‍ ആരും അതിന് സമ്മതിച്ചില്ല. അപ്പോഴും ദയ കരയുകയായിരുന്നു. ഒടുവില്‍ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് പെട്ടിയുമായി സുജോയും രഘുവും ഫുക്രുവും അഭിരാമിയും ചേര്‍ന്ന് സ്റ്റോര്‍ റൂമില്‍ കൊണ്ടുവച്ചു.അതിന് മേലെയായി രജിത്തിന്‍റെ ചിന്നുപ്പാവയും വച്ചു. ഇത് രജിത്തേട്ടന്‍റെ ചിന്നുവാണ് അദ്ദേഹത്തിന്‍റടുത്ത് എത്തിക്കണം എന്നും രഘു പറഞ്ഞു.
ടാസ്കിനിടയിൽ രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതും ഇതിനെത്തുടന്നാണ് രജിത്തിനെ താൽക്കാലികമായി മാറ്റിനിർത്തിയത്. പുറത്തയാക്കിയതിന് എത്രെ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തെത്തുടർന്ന് രജിത്തിന് പിന്തുണ നല്കിയിരുന്നവരിൽ പലരും രജിത്തിന് എതിരെ തിരഞ്ഞിരിക്കുകയാണ്.രഘു തന്റെ ദേഷ്യം സുജോയോട് പങ്കുവെക്കുകയും ചെയ്തു. സുജോയുമായി സംസാരിക്കുന്നതിനിടയിലാണ് രഘു സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. നീ ആ സമയത്ത് അടുത്തുണ്ടായിരുന്നുവെങ്കില്‍ നിനക്കും ദേഷ്യം തോന്നും. മുളക് തേച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വില്ലന്റെ ലുക്കായിരുന്നു. ശരിക്കും നെഗറ്റീവായിരുന്നുവെന്ന് രക് പറയുന്നു
ബിഗ് ബോസും രജിത്തും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ടാസ്‌ക്കാണ് ഇതെന്നാണ് ചിലർ പറയുന്നത്. അങ്ങനെ ചിന്തിക്കുന്നതിന് പിന്നിലെ കാരണങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ജനപിന്തുണയില്‍ ഏറെ മുന്നിലുള്ള താരത്തെ ഒഴിവാക്കി മുന്നേറാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിയില്ല. മാത്രവുമല്ല രജിത് ഒരിക്കലും ഇത് ചെയ്യില്ലെന്നും അവര്‍ ആവര്‍ത്തിച്ച് പറയുന്നുമുണ്ട്. രേഷ്മയുടെ കണ്ണില്‍ ഗ്ലിസറിനാണ് തേച്ചതെന്നും അവിടെ നടന്നത് പ്രാങ്ക് ടാസ്‌ക്കാണെന്നുമാണ് ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതേക്കുറിച്ച് പറയുന്നതിനായി ബിഗ് ബോസ് നേരത്തെ രജിത്തിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
big boss
