Connect with us

ഭീഷ്മപർവ്വം തെലുങ്കിൽ ചിരഞ്ജീവി നായകൻ

Movies

ഭീഷ്മപർവ്വം തെലുങ്കിൽ ചിരഞ്ജീവി നായകൻ

ഭീഷ്മപർവ്വം തെലുങ്കിൽ ചിരഞ്ജീവി നായകൻ

തെലുങ്ക് സിനിമ ഇന്‍ഡ്രസ്ട്രി ഇപ്പോൾ റീമേക്കുകള്‍ക്ക് പിന്നാലെയാണ്. ലൂസിഫറിന് പിന്നാലെ അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീഷ്മപര്‍വ്വം’ തെലുങ്കിലേക്ക് റീമിേക്ക് ചെയ്യുന്നുവെന്നാണ് വിവരം. രാം ചരണനാണ് ചിത്രത്തിന്റെ റൈറ്സ് വാങ്ങിയിരിക്കന്നതെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ .സൗത്ത് ഇന്ത്യൻ സിനിമയിലെ അപ്ഡേറ്റുകൾ പുറത്തുവിടുന്ന നിരവധി ട്വിറ്റർ പേജുകളാണ് ഭീഷ്മപർവ്വം റീമേക്കിനെ കുറിച്ചുള്ള വിവരം പങ്കുവെച്ചിരിക്കുന്നത് . റിപ്പോര്‍ട്ട് പ്രകാരം മൈക്കിളപ്പനായി എത്തുന്നത് ചിരഞ്ജീവിയാണ്.

മമ്മൂട്ടിയുടെ ഓള്‍ ടൈം ബ്ലോക്ബസ്റ്റര്‍ ആണ് ‘ഭീഷ്മപര്‍വ്വം’. മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 115 കോടിയാണ്. ഭീഷ്മ പര്‍വ്വത്തിന്റെ തിരക്കഥ അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ഒരുക്കിയത്. മമ്മുട്ടിക്കൊപ്പം നദിയ മൊയ്ദു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര മലയാള ചിത്രത്തില്‍ അണിനിരന്നിരുന്നു.

മൈക്കിളപ്പയായി മമ്മൂട്ടിയുടെ മാസ്‌ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു .ഭീഷ്മപര്‍വ് ത്തിന്റെ കഥ പറച്ചിൽ രീതിയും കഥാപാത്രസ്രഷ്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു . അതേസമയം മോഹന്‍ലാല്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദര്‍’ റീലിസ് ചെയ്തിരിക്കുകയാണ് .ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ‘സ്റ്റീഫന്‍ നെടുമ്പള്ളി ’യായി എത്തുന്നത് ചിരഞ്ജീവിയാണ്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നിൽ വിമർശനം ഉയർത്തികൊണ്ട് മലയാളികൾ ആരാധകർ രംഗത്ത് വന്നിരുന്നു . ലൂസിഫറിന്റെ എസൻസ് നഷ്ടപെടുന്നുന്ന റീമേക്കാണ് ഗോഡ്ഫാദർന്നായിരുന്നു ഇവരുടെ വാദം .

More in Movies

Trending

Recent

To Top