Connect with us

മമ്മൂട്ടിയോട് പോയി 24 മണിക്കൂറും ആ ഭീമന്‍ രഘു എഴുന്നേറ്റ് നില്‍ക്കുകയാണെന്ന് പറഞ്ഞാല്‍ മറുപടി ഇങ്ങനെയാകും; വൈറലായി വാക്കുകള്‍

Malayalam

നിരവധി വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഭീമന്‍ രഘു. കുറച്ച് നാളുകള്‍ക്ക് മുമ്പ് രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു.

സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ ഭീമന്‍ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഭീമന്‍ രഘു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്കിപ്പോഴും മോഹന്‍ലാലും മമ്മൂട്ടിയുമായി നല്ല ബന്ധമാണുള്ളതെന്നും തന്നെപ്പറ്റിയുള്ള ട്രോളുകള്‍ അവരോട് പറഞ്ഞാല്‍ അവര്‍ അതൊന്നും കാര്യമാക്കില്ലെന്നും ഭീമന്‍ രഘു പറയുന്നു.

മമ്മൂട്ടിയോട് പോയി 24 മണിക്കൂറും ആ ഭീമന്‍ രഘു എഴുന്നേറ്റ് നില്‍ക്കുകയാണെന്ന് പറഞ്ഞാല്‍ താന്‍ പോയി തന്റെ ജോലി നോക്കെടാ എന്നും തനിക്ക് ഇഷ്ടമുള്ളത് വല്ലതും ചെയ്യൂ എന്നാണ് പറയുക. ലാലിനോട് പറഞ്ഞാല്‍ ഇതൊക്കെ അണ്ണനെന്തിനാ ശ്രദ്ധിക്കുന്നതെന്നും അവര്‍ ഇഷ്ടമുള്ളത് ചെയ്‌തോട്ടെയെന്നുമാണ് പറയുന്നതെന്നും ഭീമന്‍ രഘു പറയുന്നു.

More in Malayalam

Trending