Actress
എല്ലാവരുടെ ജീവിതത്തിലും ഒന്നോ രണ്ടോ മൂന്നോയൊക്കെ പ്രേമം ഉണ്ടായിട്ടുണ്ടാവും; പ്രേമിച്ചിട്ടുള്ള എല്ലാവര്‍ക്കും ഇത് കാണുമ്പോള്‍ ചെറിയൊരു സന്തോഷമോ വേദനയോ ഉണ്ടാവുമെന്ന് ഭാവന
എല്ലാവരുടെ ജീവിതത്തിലും ഒന്നോ രണ്ടോ മൂന്നോയൊക്കെ പ്രേമം ഉണ്ടായിട്ടുണ്ടാവും; പ്രേമിച്ചിട്ടുള്ള എല്ലാവര്‍ക്കും ഇത് കാണുമ്പോള്‍ ചെറിയൊരു സന്തോഷമോ വേദനയോ ഉണ്ടാവുമെന്ന് ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.
ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.
എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടിയുടെ ഒരു മലയാള സിനിമ പുറത്തിറങ്ങാന്‍ പോവുകയാണ്. ആദില്‍ മൈമുനാഥ് അഷറഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമൊണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. നടന്‍ ഷറുഫിദ്ദീനാണ് സിനിമയിലെ നായകന്‍. അശോകനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനിടെ ഭാവന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രണയ കഥ പറയുന്ന ഈ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് നടി വ്യക്തമാക്കി.
‘ഇതൊരു ഫീല്‍ ഗുഡ് മൂവിയാണ്. നമ്മുടെ എല്ലാവരുടെ ജീവിതത്തിലും പ്രേമം ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ മൂന്നോയൊക്കെ ഉണ്ടായിട്ടുണ്ടാവും. അതില്‍ നമുക്ക് ഒരിക്കലും മറക്കാനാവാത്ത, മൂവ് ഓണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പ്രണയമുണ്ടാവും. അത് തന്നെയാണ് ഈ സിനിമയില്‍ പറയുന്നത്. പ്രേമിച്ചിട്ടുള്ള എല്ലാവര്‍ക്കും ഇത് കാണുമ്പോള്‍ ചെറിയൊരു സന്തോഷമോ വേദനയോ ഉണ്ടാവുമെന്ന് തോന്നുന്നു’.
‘ഞാനൊരു അഞ്ച് വര്‍ഷത്തിന് ശേഷമാണ് മലയാളം സിനിമ ചെയ്യുന്നത്. ആദ്യ സിനിമയായ നമ്മള്‍ ചെയ്തപ്പോഴുള്ള ഭയങ്കര ടെന്‍ഷന്‍ ഈ സിനിമയുടെ റിലീസിനുമുണ്ട്. തീര്‍ച്ചയായും നിങ്ങളീ സിനിമ തിയറ്ററില്‍ പോയി കാണണം. ഇഷ്ടമാവുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നും ഭാവന പറഞ്ഞു. സിനിമയെക്കുറിച്ച് നടന്‍ അശോകനും സംസാരിച്ചു. കുറേ നാളുകള്‍ക്ക് ശേഷം ഭാവന മടങ്ങി വരുന്ന സിനിമയാണ്. ഇതിലഭിനയിച്ച എല്ലാവരുടെയും കഥാപാത്രങ്ങള്‍ നന്നായിട്ടുണ്ട്.
‘ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്,’ എന്നാണ് അശോകന്‍ പറഞ്ഞത്. ഭാവന മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന പഴയ സമയം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഷാജി കൈലാസിന്റെ പുതിയ ചിത്രം ഹണ്ടിലും നായിക ഭാവനയാണ്. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ ഭാവനയുടെ തിരിച്ചു വരവിന് ആശംസകളറിയിച്ചിട്ടുണ്ട്. നമ്മള്‍ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.കമല്‍ സംവിധാനം ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നായികയായും സഹ നായികയായും ഭാവന നിരവധി സിനിമകളില്‍ അഭിനയിച്ചു.
അടുത്തിടെ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈബര്‍ ആക്രമണം ഒരു ജോലി പോലെയാണെന്നാണ് ഭാവന പറഞ്ഞത്. ഒരും കൂട്ടം ആള്‍ക്കാരെ ഇത്തരത്തില്‍ നിയമിക്കുന്നുണ്ട്. ഇക്കൂട്ടര്‍ക്ക് ശമ്പളവും ലഭിക്കുന്നുണ്ടെന്നാണ് തന്റെ അറിവെന്നും ഭാവന പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
കേസ് കൊടുത്താലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോള്‍ അവര്‍ അത് ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടാവാം. ഇങ്ങനെ ചെയ്യുന്നവരുടെ യഥാര്‍ത്ഥ ഐഡി കണ്ടാല്‍ വളരെ വിശ്വസനീയമായി തോന്നുന്നതാകാം. ഇതൊരു ജോലി പോലെയാണ്. മുഴുവന്‍ വിവരങ്ങള്‍ എനിക്ക് അറിയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സിനിമ മേഖലയിലുളളവര്‍ക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല’ എന്നും ഭാവന പറഞ്ഞു.
‘സൈബര്‍ ബുളളീയിംഗ് എന്നത് ഞാന്‍ മനസിലാക്കുന്നത് ഇത് ഒരു ജോലി പോലെയാണെന്നാണ്. സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സിനിമ മേഖലയിലുളളവര്‍ക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല. ഞാന്‍ മനസിലാക്കിയിട്ടുളളത് ഇതൊരു ജോലി പോലെയാണെന്നാണ്. ക്വട്ടേഷന്‍ കൊടുത്ത് ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവര്‍ക്ക് പേയ്‌മെന്റ് ഉണ്ടെന്നാണ് എന്റെ വിവരം. ഇത് നേരിടുന്ന ആളുകള്‍ക്കും വികാരങ്ങളുണ്ട്. നമ്മളാരും യാതൊരു വികാരങ്ങളില്ലാത്ത റോബോട്ട് ഒന്നുമല്ല. എത്രയോ ആള്‍ക്കാര്‍ ഇത്തരത്തിലുളള സൈബര്‍ ആക്രമണങ്ങള്‍ മൂലം മാനസികമായി തളര്‍ന്നു പോകുന്നുണ്ട്’ എന്നും ഭാവന പറഞ്ഞു.
മലയാളത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ഭാവന ഇപ്പോള്‍ വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഷറഫുദ്ദീന്‍ നായകനാകുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. വിവാഹശേഷമാണ് ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്.
