Connect with us

തുറന്നുപറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആലോച്ചിരുന്നില്ല, ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം തന്നെയാണ് കേസ് കൊടുക്കാൻ പ്രേരണയാത്; ഭാവന

Actress

തുറന്നുപറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആലോച്ചിരുന്നില്ല, ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം തന്നെയാണ് കേസ് കൊടുക്കാൻ പ്രേരണയാത്; ഭാവന

തുറന്നുപറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആലോച്ചിരുന്നില്ല, ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം തന്നെയാണ് കേസ് കൊടുക്കാൻ പ്രേരണയാത്; ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്. അപ്രതീക്ഷിതമായി താരത്തിന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവും മനക്കരുത്ത് കൊണ്ട് അത് അതിജീവിച്ച് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് ഭാവന.

ഇപ്പോഴിതാ ഒരു തമിഴ് മാ​ഗസീനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ എങ്ങനെയാണ് അത്തരം ഒരു അവസ്ഥയിലും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ സാധിച്ചതെന്നും എങ്ങനെയാണ് ആ അവസ്ഥ തരണം ചെയ്തതെന്നും പറയുകയാണ് ഭാവന. താൻ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം തന്നെയാണ് കേസ് കൊടുക്കാൻ പ്രേരണയാതെന്നും തുറന്നുപറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആലോച്ചിരുന്നില്ല, ഉടനെ കേസ് കൊടുക്കുകയായിരുന്നുവെന്നും ഭാവന പറയുന്നു.

ശരിയായ കാര്യം ചെയ്യുന്നതിന് എന്തിനാണ് ഭയപ്പെടുന്നത് എന്ന കോൺസെപ്റ്റായിരുന്നു തനിക്കെന്നാണ് ഭാവന പറയുന്നത്. ഇതൊന്നും ഞാൻ പ്ലാൻ ചെയ്ത് ചെയ്ത കാര്യങ്ങളല്ല. ഞാൻ ചിന്തിച്ചത് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഉടൻ തന്നെ ഞാൻ പരാതി ഫയൽ ചെയ്തു. ഞാൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഞാൻ എന്തിന് ഭയപ്പെടണം. അപ്പോഴും ഞാൻ ഇങ്ങനെ അങ്ങനെ സംഭവിക്കും അങ്ങനെ ചെയ്താൽ ഇങ്ങനെ സംഭവിക്കും എന്നൊന്നും ചിന്തിച്ചില്ല.

അപ്പോൾ എന്താണ് എനിക്ക് ശരി എന്ന് തോന്നിയത്, അത് ഞാൻ ചെയ്തു. അത് വലിയൊരു വിഷമായി. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴും ഞാൻ ചെയ്തത് വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് ശരിയായ കാര്യം ചെയ്യുന്നതിന് എന്തിനാണ് നമ്മൾ ഭയപ്പെടുന്നത് എന്ന കോൺസെപ്റ്റായിരുന്നു. പറഞ്ഞാൽ എന്താവും എന്നല്ല ഞാൻ ഇത് പറയാതിരുന്നാലല്ലേ പ്രശ്‌നം എന്നാണ് ഞാൻ ചിന്തിച്ചത്.

ഞാൻ പറയാതിരുന്നാൽ പിന്നീട് പറഞ്ഞാൽ എനിക്ക് തന്നെയല്ലേ പിന്നീട് പ്രശ്‌നം, എന്തുകൊണ്ടാണ് നീ ഇത്രയും കാലം പറയാതിരുന്നത് എന്ന് ചോദിക്കില്ലേ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പരാതി ഫയൽ ചെയ്യണം എന്ന് തോന്നി. നമ്മൾ നടന്നുപോകുമ്പോൾ വീണാൽ എന്ത് ചെയ്യണോ അത് ചെയ്യില്ലേ, അല്ലാതെ ഒരു മാസം കഴിഞ്ഞ് ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞിട്ട് എന്ത് പ്രയോജനമാണ്. ആ സംഭവം നടക്കുന്നതിന് മുൻപ് തന്നെ പൃഥ്വിരാജിനൊപ്പമുള്ള ആദംജോൺ എന്ന സിനിമ ചെയ്യാൻ ഞാൻ കമിറ്റ് ചെയ്തിരുന്നു.

മാർച്ചിൽ സ്‌കോട്‌ലാന്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇത് സംഭവിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഇത് ചെയ്യുന്നില്ല, എനിക്ക് ഒരു ബ്രേക്ക് വേണം, മെന്റലി ഞാൻ ഓക്കെയല്ലെന്ന് പറഞ്ഞു. പൃഥ്വിയും മുഴുവൻ ടീമും പറഞ്ഞു നീ എപ്പോൾ ഓക്കെ എന്ന് പറയുന്നു അപ്പോൾ മാത്രമെ നമ്മൾ ഇത് ചെയ്യു, അതുവരെ ഞങ്ങൾ കാത്തിരിക്കും എന്നും പറഞ്ഞു. നിങ്ങൾ വേറെ ആരെങ്കിലും വെച്ച് ചെയ്‌തോ, പ്രശ്‌നമില്ല, കുറച്ച് സമയമെടുക്കുമെന്നാണ് തോന്നത് എന്ന് പറഞ്ഞു.

നീ വരുന്നില്ലെങ്കിൽ ഞങ്ങൾ ആരും പോകുന്നില്ലെന്ന് പറഞ്ഞു, സംവിധായകനും ഹീറോയും നിർമ്മാതാവും അങ്ങനെ എല്ലാവരും എന്നെ ഫോൺ ചെയ്ത് പറഞ്ഞത് ഞാൻ ഓക്കെ ആവുന്നത് വരെ കാത്തരിക്കും എന്നാണ്. നീ ഇതിനെ തരണം ചെയ്യണമെന്ന് അവരൊക്കെ പറഞ്ഞു. മാർച്ച് അവസാനത്തിലോ ഏപ്രിലിലോ സ്‌കോട്‌ലാന്റിൽ പോയി സിനിമ ചെയ്തു എന്നുമാണ് ഭാവന പറയുന്നത്. മാത്രമല്ല, തമിഴകത്ത് അധികം സിനിമകൾ ചെയ്യാതിരുന്നതിനെ കുറിച്ചും നടി പറയുന്നുണ്ട്.

2010 ൽ പുറത്തിറങ്ങിയ അസൽ ആണ് ഭാവനയുടെ അവസാനം റിലീസ് ചെയ്ത തമിഴ് സിനിമ. വലിയ ഇടവേള തമിഴകത്ത് ഭാവനയ്ക്ക് വന്നിട്ടുണ്ട്. തമിഴിൽ അജിത്ത്, രവി മോഹൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ഭാവന അഭിനയിച്ചത്. ദീപാവലി ഉൾപ്പെടെയുള്ള സിനിമകൾ വലിയ ഹിറ്റായിരുന്നു. എന്നാൽ എന്തുകൊണ്ട് ഭാവന തമിഴിൽ സജീവമായില്ലെന്ന ചോദ്യം ആരാധകർ പലപ്പോഴും ചോദിച്ചിട്ടുണ്ട്. . അക്കാലത്ത് എനിക്ക് നല്ല ​ഗെെഡൻസ് ഇല്ല. ആ സമയത്ത് എനിക്കൊരു മാനേജർ ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ തെറ്റി.

അതിന് ശേഷം പലരും പറഞ്ഞത് എന്നെ എങ്ങനെ കോൺടാക്ട് ചെയ്യണമെന്ന് അറിയില്ലെന്നാണ്. അങ്ങനെ കുറേ കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഞാനന്ന് മലയാളത്തിൽ സിനിമകൾ ചെയ്യുന്നുണ്ട്. പിന്നീട് കന്നഡയിൽ ചെയ്തു. ഞാൻ തിരക്കിലായിരുന്നു. എന്റെ അസിസ്റ്റന്റ് രാജു ചെന്നെെയിൽ നിന്നാണ്. ഭാവന മാഡത്തിനൊപ്പം ഷൂട്ടിം​ഗിന് പോകുകയാണെന്ന് പറയുമ്പോൾ രാജുവിനോട് അവിടെ എല്ലാവരും ചോദിക്കുന്നത് ഭാവനയോ അവരിപ്പോഴും സിനിമ ചെയ്യുന്നുണ്ടോ എന്തുകൊണ്ട് തമിഴിൽ അഭിനയിക്കുന്നില്ലെന്നാണ്.

രാജു എന്നോട് വന്ന് പറയും. പ്രോപ്പറായ കോൺടാക്ടോ ​ഗൈഡൻസോ ഇല്ലാതിരുന്നതാകാം തമിഴകത്ത് അധികം സിനിമകൾ ചെയ്യാതിരുന്നതെന്ന് ഭാവന വ്യക്തമാക്കി.അസലിൽ അജിത്തായിരുന്നു ഭാവനയുടെ നായകൻ. അജിത്തിനൊപ്പമുള്ള അനുഭവങ്ങളും ഭാവന പങ്കുവെക്കുന്നുണ്ട്. അസലിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തത് നല്ല അനുഭവമായിരുന്നു. വളരെ ഡൗൺ ടു എർത്തായ ആളാണ്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കും.

അസൽ ചെയ്യുമ്പോൾ അമ്മ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ എപ്പോൾ ഷൂട്ടിം​ഗ് തീർത്ത് വന്നാലും അജിത്ത് സാറും അമ്മയും സംസാരിച്ച് കൊണ്ടിരിക്കുകയായിരിക്കും. അജിത്ത് സാറുടെ പിതാവിന്റെ സെെഡിലുള്ള കുടുംബം തൃശൂരിലാണ്. അമ്മയ്ക്ക് എന്റെ ആന്റിയുടെ അതേ മുഖഛായയാണെന്ന് അജിത്ത് സാർ പറയുമായിരുന്നു. അമ്മയാണെങ്കിൽ മലയാളം മാത്രമേ സംസാരിക്കൂ. എന്നാൽ അവർ നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യും.

എന്താണിവർ സംസാരിക്കുന്നതെന്ന് ഞാൻ വിചാരിക്കും. ഒരു ഷോട്ട് നന്നായി ചെയ്താൽ അജിത്ത് സർ വന്ന് നന്നായിട്ടുണ്ടെന്ന് പറയും. പിന്നീട് കുറേക്കാലത്തിന് ശേഷം മഞ്ജു ചേച്ചി അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അന്ന് മഞ്ജു ചേച്ചിയോട് എന്നെക്കുറിച്ച് അദ്ദേഹം ചോദിച്ചു. കുറേക്കാലമായി സംസാരിച്ചിട്ട്, അവർ നന്നായിരിക്കുന്നോ, വരാൻ പറയൂ കാണാം എന്ന് പറഞ്ഞു. ആ സമയത്ത് ഞാൻ ചെന്നെെയിലുണ്ട്.

ഞാനദ്ദേഹത്തെ പോയി കണ്ടു.ലൊക്കേഷനിൽ വെച്ച് ലഞ്ച് കഴിച്ചു. പിന്നീട് ഒരു കന്നഡ സിനിമയുടെ ഷൂട്ടിന് ഞാൻ അസർബെെജാനിൽ പോയിരുന്നു. അവിടെയും അജിത്ത് സാറുണ്ട്. അവിടെ വെച്ചും സംസാരിച്ചെന്ന് ഭാവന ഓർത്തു. ഈ വീഡിയോ വൈറലായതിന് പിന്നാലെ മാധ്യമപ്രവർത്തകനും സിനിമാനിരൂപകനുമായ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അജിത്തും ഭാവനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കാരണക്കാരി ഭാവനയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരാണെന്നാണ് അ്ദദേഹം പറഞ്ഞത്.

അസൽ എന്ന ചിത്രത്തിലാണ് ഭാവനയും അജിത്തും നേരത്തെ ഒന്നിച്ചഭിനയിച്ചത്. അന്ന് മുതൽ ഇരുവരും തമ്മിൽ നല്ല ഒരു സൗഹൃദമുണ്ടായിരുന്നു. തുനിവ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് മഞ്ജു വാര്യരുമൊത്ത് അഭിനയിക്കവെ തനിക്ക് ഭാവനയുമായി സംസാരിക്കണമെന്ന് അജിത്ത് പറയുകയായിരുന്നുവത്രെ. എന്നാൽ അന്ന് മഞ്ജു ഫോണിൽ ട്രൈ ചെയ്തുവെങ്കിലും ഭാവനയെ കിട്ടിയില്ല. മറ്റൊരു നമ്പറിലേക്ക് കൂടെ വിളിച്ചുനോക്കി.

പക്ഷെ അതും നോട്ട് റീച്ചബിളായിരുന്നു. പിന്നീട് തന്റെ സഹോദരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ യാദൃശ്ചികമായി ഭാവന മഞ്ജുവിനെ വിളിച്ചു. സിനിമയുടെ ഷൂട്ടിങ് ചെന്നൈയിലായിരുന്നു. അപ്പോഴാണ് മഞ്ജു പറഞ്ഞത് അജിത്ത് സർ നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞിരുന്നുവെന്ന്. നോക്കിയപ്പോൾ അജിത്തിന്റെ വിടാമുയർച്ചി എന്ന ചിത്രത്തിന്റെ ഷൂട്ടിങും ചെന്നൈയിൽ നടക്കുന്നുണ്ടായിരുന്നു.

അങ്ങനെയാണ് ഫോണിൽ വിളിച്ച് സംസാരിച്ചതിനുശേഷം ഭാവന അജിത്തിനെ നേരിട്ട് പോയി കണ്ടത്. അന്ന് ലഞ്ച് നമുക്കൊരുമിച്ച് കഴിക്കാമെന്ന് അജിത്ത് പറഞ്ഞിരുന്നു. ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ചിട്ടാണ് ഇരുവരും പിരിഞ്ഞത്. അജിത്തിനൊപ്പം അഭിനയിക്കാൻ മാത്രമല്ല ഭാവനയ്ക്ക് വിജയ്‌ക്കൊപ്പം അഭിനയിക്കാനും അവസരം വന്നിരുന്നു. പുതിയ ഗീതൈ എന്ന ചിത്രത്തിൽ മീര ജാസ്മിന് പകരം അഭിനയിക്കേണ്ടിയിരുന്നത് ഭാവനയായിരുന്നു. എന്നാൽ ഡേറ്റിന്റെ പ്രശ്‌നം കാരണമാണ് അഭിനയിക്കാതിരുന്നതെന്നാണ് ചെയ്യാർ ബാലു പറഞ്ഞിരുന്നത്.

അതേസമയം, വിവാഹശേഷം ബെംഗളൂരുവിൽ സെറ്റിൽഡാണ് ഭാവന. സിനിമയുടെയോ മറ്റ് കാര്യങ്ങൾക്കോ വേണ്ട മാത്രമേ നടി കേരളത്തിലേയ്ക്ക് എത്താറുള്ളൂ. കഴിഞ്ഞ ദിവസം രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഭാവന എത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഭാവനയുടെ അടുത്ത സുഹൃത്താണ് രമ്യ നന്പീശൻ. നടിയുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നവരിൽ ഒരാളു കൂടിയാണ് രമ്യ.

പ്രണയിച്ച് വിവാഹിതരാവരാണ് ഭാവനയും നവീനും. സിനിമാ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നതും പ്രണയത്തിലാകുന്നതും. നീണ്ട ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും ഒന്നിച്ചത്. ഭാവനയുടെ അച്ഛൻ മരിയ്ക്കുന്നതിന്റെ ഒരു മാസം മുമ്പാണ് ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

2017ൽ പൃഥ്വിരാജ് സിനിമ ആദം ജോണിൽ അഭിനയിച്ചശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂർവം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു. ശേഷം 2023ൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്. അതിനുശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകളുടെ ഭാഗമായി ഭാവന. നടിയുടെ ഏറ്റവും പുതിയ റിലീസ് ടൊവിനോ ചിത്രം നടികറായിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മലയാളത്തിൽ നിന്ന് മാറി നിന്നപ്പോഴും കന്നടയിൽ സജീവമായിരുന്നു ഭാവന.

അതേസമയം, ഭാവനയുടെ പുതിയ ചിത്രം ദ ഡോറിന്റെ പ്രൊമോഷൻ തിരക്കികളിലാണ് ഭാവന. നടിയുടെ സഹോദരൻ ജയദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജിനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്.

തമിഴിൽ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.

More in Actress

Trending

Recent

To Top