Actress
ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്ന ദമ്പതികൾ അല്ല ഞങ്ങൾ. യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങൾക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കും; ഭാവന
ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്ന ദമ്പതികൾ അല്ല ഞങ്ങൾ. യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങൾക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കും; ഭാവന
മലയാളികൾക്ക് ഭാവന എന്ന നടിയ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നമ്മൾ എന്ന ചിത്രത്തിലെ പരിമളം ആയി എത്തി ഇന്ന് മലയാള സിനിമാ ലോകത്തും മറ്റ് ഭാഷകളിലും തന്റേതായ ഒരിടം കണ്ടെത്താൻ ഭാവനയ്ക്ക് അധികം കാലതാമസം വേണ്ടി വന്നിരുന്നില്ല. നിരവധി ഭാഷകളിൽ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലർ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളിൽ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.
ഇതിനാൽ തന്നെ ഭാവനക്ക് മലയാളത്തിൽ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്.ന്റിക്കാക്കക്കൊരു പ്രേമാണ്ടാർന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. നിരവധി പേരാണ് ഹായും വിശേഷങ്ങളും എല്ലാം തിരക്കി കമന്റുകൾ ഇടുന്നത്. എല്ലാവർക്കും താരം മറുപടിയും കൊടുക്കാറുമുണ്ട്. ലൈം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുന്നയാളാണ് ഭാവനയുടെ ഭർത്താവ് നവീൻ. കന്നഡ സിനിമാ നിർമാതാവായ നവീനെ സോഷ്യൽ മീഡിയയിലോ അഭിമുഖങ്ങളിലോ ഭാവനയുടെ ആരാധകർ കാണാറില്ല.
ഇടയ്ക്ക് വെച്ച് ഭാവനയും നവീനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും പിരിയുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. നവീനൊപ്പമുള്ള ഫോട്ടോകൾ ഭാവന പോസ്റ്റ് ചെയ്യാതായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് ഭാവനയിപ്പോൾ. ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്ന ദമ്പതികൾ അല്ല ഞങ്ങൾ. യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങൾക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കും. വിവാഹ വാർഷികത്തിന് ഏതോ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഇത് പഴയ ഫോട്ടോയാണ് എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞു.
അതിന് ഞാൻ തന്നെ ഒരിക്കൽ മറുപടി നൽകിയിട്ടുണ്ട്. അദ്ദേഹത്തോടാെപ്പം എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ലെന്ന് മറുപടി നൽകി. നിങ്ങൾ ആലോചിച്ച് നോക്കൂ, അമ്മ എപ്പോഴും എനിക്കൊപ്പമുണ്ട്. ദിവസവും അമ്മയ്ക്കൊപ്പമുള്ള സെൽഫി എടുക്കുമോ. എല്ലാം സോഷ്യൽ മീഡിയയിൽ പറയുന്ന പേഴ്സണാലിറ്റിയല്ല എനിക്ക്. അത് പറയുന്നത് കുഴപ്പമില്ല. അവരുടെ സ്വാതന്ത്ര്യമാണ്. ഞാനും അദ്ദേഹവും നന്നായി പോകുന്നു. എന്തെങ്കിലും സംഭവിച്ചാൽ ഞാൻ തന്നെ പറഞ്ഞോളാം. പ്രൂവ് ചെയ്യേണ്ട കാര്യമില്ല.
സോഷ്യൽ മീഡിയയിൽ ഫോട്ടോയിട്ടിട്ട് ഒരുപാട് നാളായി, എന്തോ പ്രശ്നമുണ്ടെന്ന് ആരോ കരുതുന്നത് താൻ കാര്യമാക്കുന്നില്ലെന്നും ഭാവന വ്യക്തമാക്കി.2018 ലാണ് നവീനും ഭാവനയും വിവാഹിതരായത്. നവീൻ നിർമ്മിച്ച സിനിമയിൽ ഭാവന അഭിനയിച്ചിരുന്നു. ഈ സൗഹൃദം പ്രണയത്തിലേക്കെത്തി. നവീന്റെ സ്വഭാവ രീതികളാണ് തനിക്കേറെ ഇഷ്ടപ്പെട്ടതെന്ന് ഭാവന നേരത്തെ പറഞ്ഞിരുന്നു. ജീവിതം നൽകിയ പാഠത്തെക്കുറിച്ചും ഭാവന സംസാരിച്ചു.
പെട്ടെന്ന് എല്ലാവരെയും വിശ്വസിക്കരുതെന്ന് താൻ മനസിലാക്കിയിട്ടുണ്ടെന്ന് ഭാവന പറയുന്നു. ഭാവനയുടെ സഹോദരൻ ജയദേവാണ് ദ ഡോർ സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് തമിഴകത്ത് ഭാവനയെത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ അസൽ ആണ് ഭാവനയുടെ അവസാനം റിലീസ് ചെയ്ത തമിഴ് സിനിമ. കൃത്യമായ കോൺടാക്ടോ ഗൈഡൻസോ ഇല്ലാതിരുന്നതാകാം തമിഴകത്ത് അധികം സിനിമകൾ ചെയ്യാതിരുന്നതിന് കാരണമെന്ന് ഭാവന പറയുന്നുണ്ട്.
അടുത്തിടെ നവീനിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്റെ മൂന്നാമത്തെ കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീൻ. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സംസാരിച്ച് സുഹൃത്തുക്കളായി. കൊച്ചിയിൽ സിനിമയുടെ കാര്യം സംസാരിക്കാൻ വന്നപ്പോഴാണ് പരിചയപ്പെട്ടത്. അതിന് ശേഷം പലപ്പോഴും സംസാരിക്കേണ്ട സാഹചര്യം വന്നപ്പോഴും മെസേജ് അയച്ചപ്പോഴുമൊന്നും സിനിമയെ കുറിച്ചല്ലാതെ അദ്ദേഹം സംസാരിച്ച് കണ്ടില്ല. അപ്പോൾ തന്നെ നല്ല വ്യക്തിയാണെന്ന് മനസിലായിരുന്നു.
എനിക്ക് ആ സമയത്ത് ഒരു ലൗ ഫെയിലിയർ ഉണ്ടായിരുന്നു. അതടക്കം പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ച് തുടങ്ങി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം കോളും മെസേജുമൊക്കെ കാത്തിരിക്കാൻ തുടങ്ങി. എനിക്ക് ആ സമയത്ത് ഒരു ലൗ ഫെയിലിയർ ഉണ്ടായിരുന്നു. അതടക്കം പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ച് തുടങ്ങി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം കോളും മെസേജുമൊക്കെ കാത്തിരിക്കാൻ തുടങ്ങി.
അങ്ങനെ ഞങ്ങൾക്ക് മനസിലായി പ്രണയമാണെന്ന്. പരസ്പരം ഇത് പറഞ്ഞ് സംസാരിച്ച് കഴിഞ്ഞ് അവസാനം അതൊരു കല്ല്യാണത്തിൽ കലാശിച്ചു. നവീന്റെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ പൊട്ടിത്തെറി ഉണ്ടായിരുന്നില്ല. കാരണം വീട്ടിൽ ഞാൻ കുറച്ചുകൂടി ഓപ്പൺ ആയിരുന്നു. നവീൻ തെലുഗു ആണ്. പക്ഷെ ജനിച്ചതും വളർന്നതും മാംഗ്ലൂർ ആണ്. തെലുഗു കന്നഡ അറിയാം. അച്ഛൻ തമിഴാണ്. ഞാൻ മലയാളിയും. അങ്ങനെ കുടുംബത്തിലൊരു സൗത്ത് ഇന്ത്യൻ സമ്മേളനം പോലെയാണ്.
നവീന് മലയാളം അറിയില്ല. അമ്മയ്ക്ക് മലയാളം മാത്രമേ അറിയൂ. പക്ഷെ ലൊക്കേഷനിൽ നവീനും അമ്മയും മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ഇത് എന്താണ് ഈ സംസാരിക്കുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണ്. അമ്മ മലയാളം വളരെ മെല്ലെ സംസാരിക്കുമ്പോൾ നവീന് കുറച്ച് മനസിലാക്കാൻ പറ്റും. നവീന് മനസിലാകാതിരിക്കാൻ ഞാൻ ചിലപ്പോൾ സ്പീഡിൽ പറയും. അപ്പോൾ നവീന് ഒന്നും മനസിലാകില്ല. ഞങ്ങൾ ഇംഗ്ലീഷിലും തമിഴിലുമൊക്കെയാണ് സംസാരം. ഇപ്പോൾ ഞാൻ കന്നഡ കുറച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.
നല്ല വിദ്യാഭ്യാസം ഉള്ളയാളാണ് നവീൻ. നവീൻ പൈലറ്റ് ആയിരുന്നു. യുദ്ധ വൈമാനികൻ ആകേണ്ട ആളായിരുന്നു. എന്നാൽ വീട്ടിലെ ഒറ്റമകൻ ആയതിനാൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ സമ്മതിച്ചില്ല. തന്നെ സ്നേഹത്തോടെ ബുജ്ജു എന്നാണ് അദ്ദേഹം തന്നെ വിളിക്കാറുള്ളതെന്നും ഭാവന പറഞ്ഞു. 2018 ജനുവരി 22 ന് ആയിരുന്നു ഭാവനയുടെ നവീനിന്റെയും വിവാഹം. 2017 ൽ നടിയുടെ അച്ഛൻ മരണപ്പെടുന്നതിന് ഒരു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയത്.
ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ഒന്നായത്. അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ മരണമെന്നും ആ സമയത്ത് തനിക്കും കുടുംബത്തിനും തണലായി നിന്ന് സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് നവീനും കുടുംബവും ആണെന്ന് ഭാവന പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേസമയം, അപ്രതീക്ഷിതമായി താരത്തിന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവും മനക്കരുത്ത് കൊണ്ട് അത് അതിജീവിച്ച് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകവെ എങ്ങനെയാണ് അത്തരം ഒരു അവസ്ഥയിലും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ സാധിച്ചതെന്നും ഭാവന പറഞ്ഞിരുന്നു.
താൻ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം തന്നെയാണ് കേസ് കൊടുക്കാൻ പ്രേരണയാതെന്നും തുറന്നുപറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആലോച്ചിരിന്നില്ല, ഉടനെ കേസ് കൊടുക്കുകയായിരുന്നുവെന്നും ഭാവന പറയുന്നു. ശരിയായ കാര്യം ചെയ്യുന്നതിന് എന്തിനാണ് ഭയപ്പെടുന്നത് എന്ന കോൺസെപ്റ്റായിരുന്നു തനിക്കെന്നാണ് ഭാവന പറയുന്നത്. ഇതൊന്നും ഞാൻ പ്ലാൻ ചെയ്ത് ചെയ്ത കാര്യങ്ങളല്ല. ഞാൻ ചിന്തിച്ചത് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.
അതുകൊണ്ട് ഉടൻ തന്നെ ഞാൻ പരാതി ഫയൽ ചെയ്തു. ഞാൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഞാൻ എന്തിന് ഭയപ്പെടണം. അപ്പോഴും ഞാൻ ഇങ്ങനെ അങ്ങനെ സംഭവിക്കും അങ്ങനെ ചെയ്താൽ ഇങ്ങനെ സംഭവിക്കും എന്നൊന്നും ചിന്തിച്ചില്ല. അപ്പോൾ എന്താണ് എനിക്ക് ശരി എന്ന് തോന്നിയത്, അത് ഞാൻ ചെയ്തു. അത് വലിയൊരു വിഷമായി. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴും ഞാൻ ചെയ്തത് വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് ശരിയായ കാര്യം ചെയ്യുന്നതിന് എന്തിനാണ് നമ്മൾ ഭയപ്പെടുന്നത് എന്ന കോൺസെപ്റ്റായിരുന്നു. പറഞ്ഞാൽ എന്താവും എന്നല്ല ഞാൻ ഇത് പറയാതിരുന്നാലല്ലേ പ്രശ്‌നം എന്നാണ് ഞാൻ ചിന്തിച്ചത്.
ഞാൻ പറയാതിരുന്നാൽ പിന്നീട് പറഞ്ഞാൽ എനിക്ക് തന്നെയല്ലേ പിന്നീട് പ്രശ്‌നം, എന്തുകൊണ്ടാണ് നീ ഇത്രയും കാലം പറയാതിരുന്നത് എന്ന് ചോദിക്കില്ലേ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പരാതി ഫയൽ ചെയ്യണം എന്ന് തോന്നി. നമ്മൾ നടന്നുപോകുമ്പോൾ വീണാൽ എന്ത് ചെയ്യണോ അത് ചെയ്യില്ലേ, അല്ലാതെ ഒരു മാസം കഴിഞ്ഞ് ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞിട്ട് എന്ത് പ്രയോജനമാണ്. ആ സംഭവം നടക്കുന്നതിന് മുൻപ് തന്നെ പൃഥ്വിരാജിനൊപ്പമുള്ള ആദംജോൺ എന്ന സിനിമ ചെയ്യാൻ ഞാൻ കമിറ്റ് ചെയ്തിരുന്നു.
മാർച്ചിൽ സ്‌കോട്‌ലാന്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇത് സംഭവിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഇത് ചെയ്യുന്നില്ല, എനിക്ക് ഒരു ബ്രേക്ക് വേണം, മെന്റലി ഞാൻ ഓക്കെയല്ലെന്ന് പറഞ്ഞു. പൃഥ്വിയും മുഴുവൻ ടീമും പറഞ്ഞു നീ എപ്പോൾ ഓക്കെ എന്ന് പറയുന്നു അപ്പോൾ മാത്രമെ നമ്മൾ ഇത് ചെയ്യു, അതുവരെ ഞങ്ങൾ കാത്തിരിക്കും എന്നും പറഞ്ഞു. നിങ്ങൾ വേറെ ആരെങ്കിലും വെച്ച് ചെയ്‌തോ, പ്രശ്‌നമില്ല, കുറച്ച് സമയമെടുക്കുമെന്നാണ് തോന്നത് എന്ന് പറഞ്ഞു.
നീ വരുന്നില്ലെങ്കിൽ ഞങ്ങൾ ആരും പോകുന്നില്ലെന്ന് പറഞ്ഞു, സംവിധായകനും ഹീറോയും നിർമ്മാതാവും അങ്ങനെ എല്ലാവരും എന്നെ ഫോൺ ചെയ്ത് പറഞ്ഞത് ഞാൻ ഓക്കെ ആവുന്നത് വരെ കാത്തരിക്കും എന്നാണ്. നീ ഇതിനെ തരണം ചെയ്യണമെന്ന് അവരൊക്കെ പറഞ്ഞു. മാർച്ച് അവസാനത്തിലോ ഏപ്രിലിലോ സ്‌കോട്‌ലാന്റിൽ പോയി സിനിമ ചെയ്തു എന്നുമാണ് ഭാവന പറയുന്നത്.
