Malayalam
ഭാവനയ്ക്കും മീരാനന്ദനും പിന്നാലെ സീരിയൽ നടി പ്രവീണയും
ഭാവനയ്ക്കും മീരാനന്ദനും പിന്നാലെ സീരിയൽ നടി പ്രവീണയും
ഫെയ്സ്ബുക്കിൽ സിനിമാ അഭിനേതാക്കളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത് താരങ്ങൾക്ക് തലവേദനയാകുന്നു. ഇപ്പോൾ ഇതാ തന്റെ പേരിൽ ആരോ നിർമ്മിച്ച വ്യാജ പ്രൊഫൈലിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി പ്രവീണ. തന്റെ പേരിൽ വ്യാജ ഐഡി ഉണ്ടെന്നും ദയവായി ചതിക്കപ്പെടരുതെന്നും പ്രവീണ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് താരം കൂടുതൽ സജീവമായത്. വ്‌ളോഗർ ആയും പ്രേക്ഷകരുടെ ഇടയിൽ താരമായ പ്രവീണ ഇപ്പോൾ പങ്കിട്ട പോസ്റ്റാണ് ഏറെ വൈറൽ ആകുന്നത്.
ലോക്ക് ഡൗണിൽ വീട്ടിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ താലോലിക്കുന്ന വീഡിയോ പ്രവീണ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു കുഞ്ഞന്‍ അതിഥിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രവീണ പങ്കുവെച്ചിരുന്നു .
അടുത്തിടെ നടി ഭാവനയാണ് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ചൂണ്ടി കാണിച്ച് രംഗത്ത് വന്നിരുന്നു തനിക്ക് സ്വന്തമായി ഫെയ്സ്ബുക്ക് പേജില്ലെന്നും തന്റെ പേരിൽ മറ്റാരോ അത് ഉപയോഗിക്കുന്നത്. ദയവ് ചെയ്ത് എല്ലാവരുംഈ പേജ് റിപ്പോർട്ട് ചെയ്യണമെന്നും താരം പറഞ്ഞിരുന്നു. ഭാവനയ്ക്ക് പിന്നാലെ സമാനമായ അനുഭവം മീര നന്ദനമുണ്ടായിരുന്നു
അതെ സമയം തന്നെ കഴിഞ്ഞ ദിവസം തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലിന്റെ ചിത്രം പങ്കു വെച്ച് നടി അംബികയും എത്തിയിരുന്നു. ഇതു താനല്ലെന്നും ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും താരം കുറിച്ചു. കുറ്റകരമായിരിക്കെ അത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത് താരങ്ങൾക്ക് വീണ്ടും തലവേദനയാവുകയാണ്
praveena
