Movies
ആറ് വര്‍ഷത്തിനു ശേഷം വീണ്ടും മലയാളത്തിൽ, ഭാവനയുടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയിലറെത്തി
ആറ് വര്‍ഷത്തിനു ശേഷം വീണ്ടും മലയാളത്തിൽ, ഭാവനയുടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയിലറെത്തി
കാത്തിരിപ്പുകൾക്ക് വിരാമം. ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിന്റെ ട്രെയ്ലര് അണിയറക്കാര്‍ പുറത്തുവിട്ടു
പേര് സൂചിപ്പിക്കുംപോലെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന, അതേസമയം കുടുംബ പശ്ചാത്തലത്തിലുള്ള ഫീല്‍ ഗുഡ് എന്റര്ടെയ്നര് ആയിരിക്കും ചിത്രം എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്, സാനിയ റാഫി, അശോകന്, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തില്‍ ഷറഫുദ്ദീന്, ഭവന എന്നിവർക്ക് പുറമെ സാനിയ റാഫി, അശോകന്, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബോൺഹോമി എന്റർടൈൻമെൻറ്സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്തുന്നത്. റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊടുങ്ങലൂരിൽ ഈ വർഷം ജൂൺ മാസത്തിലാണ് ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും നടത്തിയത് കൊടുങ്ങലൂരിൽ തന്നെയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ റുഷ്ദിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ എന്നിവരാണ്. ചിത്രം ഫെബ്രുവരിയിൽ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. വാലന്റൈൻസ് വീക്കിൽ ചിത്രം റിലീസ് ചെയ്തേക്കും.
