Malayalam
ഭാവന ഗർഭിണി? ഓടിയെത്തി സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും; ചിത്രങ്ങൾ വൈറൽ
ഭാവന ഗർഭിണി? ഓടിയെത്തി സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും; ചിത്രങ്ങൾ വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരാണ് ഭാവനയും സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ ഇടം നേടിയ താരങ്ങളാണ് ഇവര്‍.സിനിമയ്ക്ക് പുറമെ ഉറ്റ സുഹൃത്തുക്കളുമാണ് ഇവര്‍.മൂവരും വിവിധ കാലഘട്ടങ്ങളിലാണ് മലയാള സിനിമയില്‍ എത്തിയത്.എന്നാല്‍ ഒരിക്കല്‍ പോലും ഇവര്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടിട്ടില്ല എന്നത് ശ്രദ്ദേയമാണ്
കൂടിച്ചേരലുകളെയും ആഘോഷങ്ങളെയും അകറ്റി നിര്‍ത്തുന്ന കൊവിഡ് കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.
ആത്മമിത്രങ്ങളായ മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ എന്നിവരെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി ഭാവന. .ഇപ്പോള്‍ മൂവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
‘നിര്‍ബന്ധമുള്ള എം ബി എസ് കൂടലുകള്‍’ എന്ന ഹാഷ്ടാഗോടെയാണ് ഭാവന ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൈവം തരാന്‍ മറന്ന കൂടപ്പിറപ്പുകളാണ് നല്ല കൂട്ടുകാരികള്‍ എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഭാവന അമ്മയാകാൻ പോകുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വരുകയാണ്. കഴിഞ്ഞ മാസം താരം ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ ആരാധകർക്ക് തോന്നിയ സംശയമാണ്. അതല്ല എങ്കിൽ ലോക് ഡൗൺ കാലത്ത് ഇത്രയും വണ്ണം വെച്ചതാണോ എന്ന സംശയുമായി. എന്നാലിപ്പോഴിതാ മൂവരുടെയും സംഗമം വീണ്ടും സംശയം കൂട്ടുകയാണ്.
അതെ സമയം ഈ ലോക്ക് ഡൗൺ കാലത്താണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അതിന് പിന്നാലെ പേർളി മാണി അമ്മയാകാൻ പോകുന്നുവെന്ന വാർത്ത താരം തന്നെയാണ് ആരധകരുമായി പങ്കുവെച്ചത്. ഭാവനയും താൻ ഗർഭിണിയാണെന്നുള്ള സന്തോഷ വിവരം ആരാധകരുമായി പങ്കുവെയ്ക്കുമെന്നുള്ള പ്രതീക്ഷകയിലാണ് ആരാധകർ
2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന ചലച്ചിത്ര രംഗത്തെത്തിയത്. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി തന്റേതായ സ്ഥാനം ഭാവന നേടിയെടുത്തു
യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.
