Connect with us

‘ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം’; വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ വൈറലായി ഭാമയുടെ വാക്കുകള്‍

News

‘ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം’; വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ വൈറലായി ഭാമയുടെ വാക്കുകള്‍

‘ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം’; വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ വൈറലായി ഭാമയുടെ വാക്കുകള്‍

മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്‌ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഭാമയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. താരം വിവാഹമോചിതയാകാന്‍ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അത് പാപ്പരാസികളും പ്രേക്ഷകരും മനസിലാക്കിയത് താരം സോഷ്യല്‍മീഡിയ പേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെയാണ്. തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്.

ശേഷം പേരില്‍ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി. ഇപ്പോള്‍ ഭാമയുടെ സോഷ്യല്‍മീഡിയ പേജില്‍ മകള്‍ക്കൊപ്പമുള്ള കുറച്ച് ചിത്രങ്ങളും ഭാമയുടെ ഒറ്റയ്ക്കുള്ള ചില പോട്രേറ്റുകളും മാത്രമാണുള്ളത്. 2020ല്‍ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ നിരവധി പങ്കുവെച്ചിരുന്നു.

മകളുടെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ മുതലാണ് അരുണിന്റെ സാന്നിധ്യമില്ലാതെയായത്. തുടര്‍ന്നാണ് സംഭവം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഭാമയുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു.

വലിയ ആര്‍ഭാടമായി നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ മലയാള സിനിമ ഒന്നാകെ ഒഴുകി എത്തിയിരുന്നു. ഭാമയുടേയും അരുണിന്റേയും വിവാഹബന്ധം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുമ്പോള്‍ മുമ്പൊരിക്കല്‍ പങ്കുവെച്ച ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്.

‘ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം’ എന്നാണ് ഭാമ കുറിച്ചത്. ഡയാന രാജകുമാരിയുടെ കുടുംബജീവിതവും ഏറെ പ്രശ്‌നങ്ങളാല്‍ നിറഞ്ഞതായിരുന്നു. അന്നും മക്കള്‍ക്ക് വേണ്ടി മാത്രമാണ് ഡയാന ജീവിച്ചത്. എന്നാല്‍ ഭാമയുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

സിനിമാ മാഫിയയുടെ ഭാഗമായാല്‍ വിവാഹ ജീവിതം ഒരു വഴിക്കാവും. നടി ആക്രമിക്കപ്പെട്ട കേസില്‍ ഏട്ടന് അനുകൂലമായി മൊഴി നല്കിയപ്പോഴേ, നല്ല അറ്റ്‌ലസ് ജൂവലറി ആണെന്ന് തോന്നിയിരുന്നു. പറഞ്ഞ് പറഞ്ഞ് അതിനെയും വഴി ആധാരമാക്കിയേ അടങ്ങുള്ളോ, രണ്ടു വര്‍ഷത്തെ എഗ്രിമെന്റ് കഴിഞ്ഞു.

എനിക്ക് അപ്പേഴേ തോന്നി ഇങ്ങനെ ആകുമെന്ന്, ആര് എന്ത് ചെയ്താലും ആര്‍ക്ക് എന്ത് പറ്റിയാലും അവിടെല്ലാം വന്ന് ദിലീപിനെ പറയുമ്പോ കിട്ടുന്ന ഒരു സുഖം വേറെ തന്നെയാണല്ലേ, കാശ് ഇഷ്ടം പോലെ ഇല്ലേ അപ്പോ പിന്നെ ആണിന് പഞ്ഞവും ഇല്ല തുടങ്ങി നിരവധി കമെന്റുകള്‍ ആണ് പോസ്റ്റിന് വരുന്നത്.

അതേസമയം, ഭാമയുടെ മൂന്ന് വര്‍ഷം മുമ്പുള്ള വിവാഹ വീഡിയോ വീണ്ടും വൈറലാവുകയാണ്. ‘ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ഒരു ദിവസമാണ് ഇന്ന്. പ്രണയവിവാഹം ആയിരുന്നില്ല. ചെന്നിത്തലക്കാരനാണ്. രണ്ടാമത്തെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അരുണ്‍. ‘പറഞ്ഞറിയിക്കാന്‍ ആകില്ല നിങ്ങളുടെ പിന്തുണയും സ്‌നേഹവും. ഇന്ന് ഈ ഒരു സമയം വരുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം.’

‘കരിയര്‍ കഴിഞ്ഞിട്ട് ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്ന ഈ ഒരു സമയത്ത് നിങ്ങളെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകണം. ഇനിയും ഓര്‍ത്തിരിക്കണം. ജീവിതത്തില്‍ ഇനിയും സപ്പോര്‍ട്ടും അനുഗ്രഹവും ആവശ്യമാണ്’ എന്നാണ് ഭാമ വിവാഹശേഷം മാധ്യമങ്ങോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്.

2020 ജനുവരിയിലായിരുന്നു ഭാമ വിവാഹിതയാവുന്നത്. ഭര്‍ത്താവ് അരുണിനൊപ്പമുള്ള ദാമ്പത്യ ജീവിതം തുടങ്ങി, അധികം വൈകാതെ നടി ഗര്‍ഭിണിയാവുകും അതേ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 2020 ഡിസംബറിലായിരുന്നു താരപുത്രിയുടെ ജനനം. മകള്‍ ഗൗരിയുടെ വരവിനെ കുറിച്ച് വളരെ വൈകിയാണ് ഭാമ ആരാധകരെ അറിയിച്ചതും. വിവാഹ ശേഷം സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാല്‍ അടുത്ത കാലത്തായി ആണ് വളരെ സജീവമായി ചിത്രങ്ങളെല്ലാം പങ്കുവെച്ച് തുടങ്ങിയത്.

More in News

Trending