ഈ ദിവസം ഞാൻ മറക്കില്ല ആ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ സന്തോഷം പങ്കിട്ട് ഭാമ
തെന്നിന്ത്യന്‍ ഭാഷകളിൽ എല്ലാം തിളങ്ങിയ താരമാണ് ഭാമ. നിവേദ്യമെന്ന ചിത്രത്തിലൂടെ ലോഹിതദാസായിരുന്നു ഭാമയെ പരിചയപ്പെടുത്തിയത് . ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ ഭാമയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു ഭാമ.
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറുന്നതിനിടയിലായിരുന്നു ഭാമ വിവാഹിതയായത്. ബിസിനസുകാരനായ അരുണ്‍ ജഗദീഷാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തോടെയായി താരം സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം താരം അറിയിക്കുന്നുണ്ടായിരുന്നു. ഭാമയുടെ മകളായ ഗൗരിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.
അടുത്തിടെയായിരുന്നു ഭാമ ഓണ്‍ലൈന്‍ വസ്ത്ര സ്ഥാപനം തുടങ്ങിയത്. പിന്നാലെയായി ചാനല്‍ പരിപാടികളിലും പങ്കെടുത്തിരുന്നു. ലോക് ഡൗണും കുഞ്ഞിന്റെ വരവുമൊക്കെയായി കുറച്ച് കാലം ഇടവേളയിലായിരുന്നു. എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന് ആലോചിച്ചിരുന്നു. അങ്ങനെയാണ് വാസുകിയിലേക്ക് എത്തിയത്. ഈ പേര് ഭയങ്കര ഇഷ്ടമാണ്. അത് തന്നെ സ്ഥാപനത്തിലും ഇടുകയായിരുന്നു. മോഡേണും നാടന്‍ വേഷവും ഒരുപോലെ ഉപയോഗിക്കുന്ന ആളാണ് താനെന്നും ഭാമ പറഞ്ഞിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തിലെ അപൂര്‍വ്വ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ ദിവസം വളരെയധികം സന്തോഷമുള്ളതാണ്. ദേവന് അങ്കിളിനെയും ജയരാജേട്ടനേയും കാണാന്‍ പറ്റി. ഈ സര്‍പ്രൈസ് ഞാനെന്നും ഓര്‍ത്തിരിക്കുമെന്നുമായിരുന്നു ഭാമ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഭാമയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്. കഴിഞ്ഞ ദിവസം ലുലു ഫാഷന്‍ വീക്കിലും ഭാമ എത്തിയിരുന്നു.
