മലയാളികളുടെ പ്രിയ താരമാണ് ഭാമ. നിവേദ്യത്തിലെ കുട്ടിക്കുറുമ്പുള്ള തനി നാടന്‍ കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം ലോഹിതദാസ് ചിത്രത്തിലൂടെ മലയാളം സിനിമാലോകത്തേക്ക് കടന്നു വന്നത്. ഭാമയുടെ വിവാഹാഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു.
എന്നാല്‍ ആഡംബര കല്യാണത്തില്‍ നിന്നും മാറി ആഘോഷത്തിന്റെ കല്യാണ മൂഡിലേക്കാണ് താന്‍ പോയതെന്ന് ഭാമ തുറന്നു പറയുന്നു. വാരിവലിച്ച് ആഭരണങ്ങള്‍ അണിയുന്നില്ല എന്ന് ആദ്യമേ തീരുമാനമെടുത്തിരുന്നുവെന്നും തന്റെ വരനായ അരുണിനും അതായിരുന്നു താല്പര്യമെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഭാമ മനസ്സ് തുറക്കുന്നു. ‘പരമ്ബരാഗത രീതിയിലുള്ള കുറച്ചു ആഭരണങ്ങള്‍ മാത്രമേ വിവാഹത്തിന് അണിഞ്ഞിരുന്നുള്ളൂ. റിസപ്ഷന് പ്രഷ്യസ് സ്റ്റോണ്‍സ് കൊണ്ടുള്ള ഒരു ലെയര്‍ മാലയാണ് അണിഞ്ഞത്.
വാരിവലിച്ച് ആഭരണങ്ങള്‍ അണിയുന്നതില്‍ അരുണിനും താല്പര്യമുണ്ടായിരുന്നില്ല. എനിക്ക് പൊതുവേ ആഭരണങ്ങളോട് താത്പര്യമില്ല. അരുണും അതേ ചിന്താഗതിക്കാരനായപ്പോള് കാര്യങ്ങള്‍ എളുപ്പമായി. ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാബ്രിക് ലക്നൌ ചിക്കന്‍ വര്‍ക്ക് ആണ് റിസപ്ഷന് സാരിയ്ക്കായി തെരഞ്ഞെടുത്തത്. കുറച്ചൂടി കളര്‍ഫുള്‍ ആയിക്കൂടെ എന്ന് പലരും ചോദിച്ചപ്പോള്‍ വെണ്മയുടെ നൈര്‍മല്യവും പ്രൌഡിയും മതിയെന്ന് ഞാനും അരുണും ഉറപ്പിച്ചു. വെള്ള അണിയുമ്ബോള്‍ കിട്ടുന്ന ആത്മവിശ്വാസം മറ്റൊന്നിനും പകരം വയ്ക്കനാകില്ല’.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....