Connect with us

ഡബ്ല്യുസിസിയിലെ ആരും എന്നോട് ഒരു വിഷയവും സംസാരിക്കാറില്ല, കഴിയുന്നതും അകറ്റി നിർത്താനേ ശ്രമിച്ചിട്ടുള്ളൂ, മഞ്ജു വാര്യരുമായി അടുത്ത സൗഹൃദമുണ്ട്; ഭാ​ഗ്യലക്ഷ്മി

Actress

ഡബ്ല്യുസിസിയിലെ ആരും എന്നോട് ഒരു വിഷയവും സംസാരിക്കാറില്ല, കഴിയുന്നതും അകറ്റി നിർത്താനേ ശ്രമിച്ചിട്ടുള്ളൂ, മഞ്ജു വാര്യരുമായി അടുത്ത സൗഹൃദമുണ്ട്; ഭാ​ഗ്യലക്ഷ്മി

ഡബ്ല്യുസിസിയിലെ ആരും എന്നോട് ഒരു വിഷയവും സംസാരിക്കാറില്ല, കഴിയുന്നതും അകറ്റി നിർത്താനേ ശ്രമിച്ചിട്ടുള്ളൂ, മഞ്ജു വാര്യരുമായി അടുത്ത സൗഹൃദമുണ്ട്; ഭാ​ഗ്യലക്ഷ്മി

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് പ്രതികരണമറിയിച്ച് രം​ഗത്തെത്തിയിരുന്നത്. ഡബ്ല്യുസിസിയുടെ പ്രയത്നങ്ങളെ അഭിനന്ദിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. ഹേമകമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയിലെ സ്ഥപക നടിയെ കുറിച്ച് തന്നെ വിമർശനങ്ങളുണ്ട്.

സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഈ നടി കാര്യങ്ങൾ തുറന്ന് പറഞ്ഞില്ലെന്നും മലയാള സിനിമയിൽ ലൈം ​ഗിക ചൂഷണങ്ങൾ നടന്നതായി കേട്ടിട്ടുപോലുമില്ലെന്നാണ് പറഞ്ഞത്. മാത്രമല്ല, തെറ്റുകൾ ചൂണ്ടിക്കാട്ടി തുറന്ന് പറയുന്നവർക്ക് അഭിനയിക്കാൻ അവസരങ്ങൾ നൽകുന്നില്ലെന്നും എന്നാൽ ഈ ഒരു നടിയ്ക്ക് മാത്രം കൈനിറയെ അവസരങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോഴിതാ ഇതേക്കുറിച്ചും ഡബ്ല്യുസിസിയെക്കുറിച്ചും സംസാരിക്കുകയാണ് ഡബ്ബിം​ഗ് ആർട്ടിസ്റ്റും നടിയുമായ ഭാ​ഗ്യലക്ഷ്മി. ആരാണ് ഈ നടിയെന്ന് തനിക്കറിയില്ലെന്നാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്. ഞാൻ അതിനകത്തുണ്ടായിരുന്നെങ്കിൽ ഇന്ന ആളെക്കുറിച്ചാണ് പറഞ്ഞതെന്ന് പറഞ്ഞേനെ. എനിക്കതേക്കുറിച്ച് ഒന്നും പറയാനില്ല. നിലപാട് എന്ന് ഓരോരുത്തരുടെ ക്യാരക്ടറാണ്. അത് എല്ലാവർക്കും ഉണ്ടാകണം എന്നില്ല.

ഇവരുടെ കൂട്ടായ്മയിലുള്ള ഒരു നടിയുടെ ഷൂട്ടിം​ഗ് സെറ്റിൽ മറ്റൊരു ന‌ടി അവരുടെ കാരവാനിലെ ബാത്ത് റൂം ഉപയോ​ഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ സമ്മതിച്ചില്ല എന്ന ആരോപണവും നമ്മൾ കേട്ടല്ലോ. അത് ആരാണെന്ന് അറിയില്ല. പിന്നെ ആരാണെന്ന് എന്തിനാണ് അറിയുന്നതെന്നാണ് ഭാ​ഗ്യലക്ഷ്മി ചോദിക്കുന്നത്.

ആ കൂട്ടായ്മയിലുള്ള രണ്ട് സ്ത്രീകൾ സങ്കടം ചെന്ന് പറയുന്നവരോട് സഹകരിക്കുന്നില്ല. ഒരു നടൻ അവാർഡ് ദാന വേദിയിൽ അവാർഡ് ശിൽപ്പത്തെയും സ്ത്രീകളെയും ചേർത്ത് പറഞ്ഞു. അദ്ദേഹം ന്യൂജെൻ സിനിമകളിൽ പ്രവർത്തിക്കുന്നു. ഇവരെല്ലാം അദ്ദേഹത്തോടൊപ്പം സിനിമകളിൽ സഹകരിക്കുന്നുണ്ട്. ആ കൂട്ടത്തിൽ പലരും സ്ത്രീ വിരുദ്ധമായി പലതും പറയുന്നുണ്ട്. ഇവരാരും പ്രതികരിക്കുന്നില്ല.

തെറ്റ് ചെയ്താൽ ആർക്ക് നേരെയും വിരൽ ചൂണ്ടാനുള്ള ധൈര്യം കാണിക്കേണ്ടതുണ്ട്. അവരെപ്പോഴും ഹൈറാർക്കി എന്ന വാക്ക് ഉപയോ​ഗിക്കുന്നുണ്ട്. അവരുടെ ഉള്ളിലുമുണ്ട് ഈ ഹൈറാർക്കി. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഡബ്ല്യുസിസിയിലേയ്ക്ക് സങ്കടം ചെന്ന് പറയാൻ പറ്റില്ല. കാരണം അവർ വലിയ ആളുകളാണ്. പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ വിളിച്ചാൽ അവരാരും ഫോൺ എടുക്കില്ല.

ഞാൻ ശബ്ദം കൊടുത്ത നടിമാരുടെ നമ്പർ എന്റെ കെെയിൽ ഇല്ല. ഞാൻ വിളിക്കുമ്പോൾ എടുക്കില്ല. ഞാൻ ഇന്ന ആളാണ്. ഫോൺ എ‌ടുക്കണേ എന്ന് പറയുമ്പോഴാണ് അവർ ഫോൺ എടുക്കുന്നത്. ശബ്ദം കൊുത്ത ഡബ്ല്യുസിസിയിലെ അം​ഗങ്ങൾ എന്നെ വിളിച്ച് പൊതുവിഷയങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. അവർക്ക് ശബ്ദം കൊടുത്തിട്ട് സിനിമ കൊള്ളാമെന്ന് പോലും അവർ പറഞ്ഞിട്ടില്ല. പിന്നെയല്ലേ.

ഡബ്ല്യുസിസിയിലെ ആരും തന്നെ എന്നോട് ഒരു വിഷയവും സംസാരിക്കാറില്ല. കഴിയുന്നതും തന്നെ അകറ്റി നിർത്താനേ ശ്രമിച്ചിട്ടുള്ളൂ. പിന്നെ സിനിമാ രം​ഗത്ത് മഞ്ജു വാര്യരുമായി അടുത്ത സൗഹൃദമുണ്ട്. മഞ്ജുവിന് തിരക്കായതിനാൽ വിളിച്ച് ശല്യപ്പെടുത്താറില്ല. ഇടയ്ക്ക് വല്ലപ്പോഴുമൊക്കെ സംസാരിക്കും. മഞ്ജുവിന്റെ ഡേറ്റ് വാങ്ങാത്തരുമോ എന്ന് ചിലർ ചോദിക്കും. എന്നാൽ ഞാനതിനൊന്നും തയ്യാറല്ല എന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

More in Actress

Trending

Recent

To Top