Actress
മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കളവാകും, ഇത്തരം പുരുഷന്മാർക്കിടയിലാണ് ഇത്രയുംനാ ൾ ജോലിചെയ്തത് എന്നത് വലിയ ഞെട്ടലുണ്ടാക്കുന്നു; ഉർവശി
മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കളവാകും, ഇത്തരം പുരുഷന്മാർക്കിടയിലാണ് ഇത്രയുംനാ ൾ ജോലിചെയ്തത് എന്നത് വലിയ ഞെട്ടലുണ്ടാക്കുന്നു; ഉർവശി
മലയാള സിനിമാ ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയതെല്ലാം വളരെ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഉർവശി.
‘അമ്മ’ സംഘടന ഉടൻ എക്‌സിക്യുട്ടീവ് കമ്മിറ്റി ഉടൻ വിളിക്കണം. നിലപാട് വച്ച് നീട്ടാൻ പറ്റില്ല. സ്ത്രീകൾ പറയുന്ന ആരോപണങ്ങൾ സിനിമയിലെ പുരുഷന്മാർക്കെതിരെയാണെന്ന് ഓർക്കണം. സിനിമയിലെ എല്ലാ ഡിപ്പാർട്ട്മെന്റിലുമുള്ള പുരുഷന്മാർക്കാണ് ഇത് അപമാനമായി വരുന്നത്. സിനിമ മാത്രമാണ് ഉപജീവനം എന്ന് തന്നെപ്പോലെ കരുതുന്ന എത്രയോ പേരുണ്ടിവിടെ. ഇതുപോലുള്ള പുരുഷന്മാർക്കിടയിലാണ് ഇത്രയുംകാലം ജോലി ചെയ്തത് എന്നുധരിക്കുന്നത് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്.
കമ്മീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമായി കാണണം. എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് മിണ്ടാതിരിക്കാമെന്നല്ല. രഞ്ജിത്ത് ഒരു മികച്ച സംവിധായകനാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് യഥാർത്ഥ ആരോപണമാണോ എന്ന് തിരിച്ചറിയാതെ എങ്ങനെയാണ് പ്രതികരിക്കുക. ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിപ്പോയി. അവർ എന്താകും അവരുടെ നാട്ടിൽ പോയി പറഞ്ഞിട്ടുണ്ടാവുക. ഇത് ഗൗരവമേറിയ സംഭവമാണ്.
സിദ്ദിഖിന്റെ പ്രസ്താവന ഇന്നലെ കേട്ടിരുന്നു. ഒഴുക്കൻ മട്ടിലുള്ള പ്രസ്താവനകൾ ഇനി പറയാൻ പാടില്ല. ഒരു സ്ത്രീ കമ്മീഷനുമുന്നിൽ പറഞ്ഞ കാര്യങ്ങളടങ്ങിയ റിപ്പോർട്ടിന് വലിയ വിലകൊടുക്കണം. ആരോടെങ്കിലുമുള്ള വൈരാഗ്യം തീർക്കാനാണെങ്കിൽ വാർത്താസമ്മേളനം വിളിച്ച് പറഞ്ഞാൽ പോരേ? അവർക്കൊപ്പം എന്നും താനുണ്ടാവും. നടി എന്ന നിലയ്ക്കുള്ള എന്റെ നിലപാടാണിത്.
സിനിമാ സെറ്റിൽ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കളവാകും. തനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകൾ എടുപ്പിച്ചിട്ടുണ്ട്. അനുഭവമുണ്ട് കതകിന് മുട്ടാൻ ആരെയും സമ്മതിച്ചിട്ടില്ല.
അങ്ങനെ ചെയ്താൽ ദുരനുഭവം അവർക്ക് ഉണ്ടാകുമെന്ന് അവർക്ക് അറിയാവുന്നത് കൊണ്ടാണ്. ഒരാളുടെ മുറിയിൽ ചെല്ലുമ്പോൾ ഒരാളേയുംകൂടി ഒപ്പം കൊണ്ടുചെല്ലണം. അല്ലെങ്കിൽ അമ്മ സംഘടനയിൽ അങ്ങനെയൊരു നിയമമുണ്ടാക്കണം. കൂടിയാലോചിച്ച് അമ്മയിൽ ഒരു തീരുമാനമുണ്ടായേ പറ്റൂവെന്നും ഉർവശി പറയുന്നു.