കാൻസർ രോഗികളെ വെറുതെ വിടാൻ ഞാനവരെ എന്താ കെട്ടിയിട്ടിരിക്കുവാണോ ? – രോഷാകുലയായി ഭാഗ്യലക്ഷ്മി
By
ലോക കാൻസർ ദിനത്തിൽ മുടി ദാനം ചെയ്ത ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയുടെ പ്രവർത്തി ഒട്ടേറെ പ്രശംസകൾ ഏറ്റു വാങ്ങിയിരുന്നു. എന്നാൽ അതിനു പിന്നാലെയാണ് കാൻസർ അതിജീവിച്ച പെൺകുട്ടി ഇത് കൊണ്ട് രോഗികൾക്ക് ഗുണമൊന്നുമില്ല, കാൻസർ രോഗികളെ വെറുതെ വിടു എന്ന് ഫേസ്ബുക്കിൽ കുറിച്ചത് .
കുറിപ്പ് വൈറലായതോടെ എല്ലാ മാധ്യമങ്ങളും ഭാഗ്യലക്ഷ്മിയുടെ ചിത്രം ചേർത്താണ് പെൺകുട്ടിയുടെ പോസ്റ്റ് വാർത്ത ആക്കിയത്. ഇതോടെ ഭാഗ്യലക്ഷ്മിക്ക് എതിരെ കടുത്ത വിമർശങ്ങൾ ഉയർന്നു. ഇതിനെതിരെയും പെൺകുട്ടിയുടെ പോസ്റ്റിനും മറുപടി നൽകിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ..എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട. ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല.
മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തിയും ഞാനല്ല. അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം…അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്..
bhagyalakshmi’s facebook post
