Connect with us

നടി ശരണ്യമോഹൻ വീണ്ടും അമ്മയായി ; മകന് കൂട്ടായി മകൾ ..

Malayalam Breaking News

നടി ശരണ്യമോഹൻ വീണ്ടും അമ്മയായി ; മകന് കൂട്ടായി മകൾ ..

നടി ശരണ്യമോഹൻ വീണ്ടും അമ്മയായി ; മകന് കൂട്ടായി മകൾ ..

നടി ശരണ്യ മോഹൻ വീണ്ടും അമ്മയായി . പെൺകുട്ടിയാണ് ജനിച്ചത്. ഭർത്താവ് അരവിന്ദ് കൃഷ്ണൻ ആണ് വാർത്ത പുറത്തു വിട്ടത്. കുഞ്ഞുണ്ടായ സന്തോഷത്തിലാണ് കുടുംബം.

കുഞ്ഞിന്റെ കയ്യുടെ ചിത്രമാണ് അരവിന്ദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അന്നപൂർണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞ ശരണ്യ മോഹനു ഒരു മകനാണ് ഉള്ളത്.

അന്തപദ്മനാഭൻ എന്നാണ് മൂത്ത കുട്ടിയുടെ പേര് . ജനുവരി 30 നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍.

ഫാസിലിന്റെ ‘അനിയത്തിപ്രാവി’ലൂടെ ബാലതാരമായി സിനിമയില്‍ എത്തിയതാണ് ശരണ്യ.. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

saranya mohan blessed with baby girl

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top