Malayalam
സൂപ്പർ സിംഗർ അടുത്ത സീസണിലേക്ക് ഇല്ല; ഇനിയും ഈ വെറുപ്പ് സഹിക്കാൻ വയ്യ ;വികാരഭരിതനായി ഗായകൻ ബെന്നി ദയാൽ
സൂപ്പർ സിംഗർ അടുത്ത സീസണിലേക്ക് ഇല്ല; ഇനിയും ഈ വെറുപ്പ് സഹിക്കാൻ വയ്യ ;വികാരഭരിതനായി ഗായകൻ ബെന്നി ദയാൽ

ശബ്ദം കൊണ്ട് സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഗായകനാണ് ബെന്നി ദയാൽ. ഒരു ഗായകൻ എന്നതിലുപരി നല്ലൊരു വിധികർത്താവായും ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. സൂപ്പർ സിംഗർ എന്ന തമിഴ് റിയാലിറ്റി ഷോയുടെ വിധികർത്താവായതു മുതലാണ് ബെന്നിയെ ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയത് .
എന്നാലിപ്പോൾ ബെന്നി ദയാൽ പങ്കുവച്ച ഒരു പോസ്റ്റ് വലിയരീതിയിൽ ചർച്ചയായിരിക്കുകയാണ്. താനിനി ആ ഷോയിലേക്കു ഇല്ല എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഗായകൻ നടത്തിയിരിക്കുന്നത്.
“സൂപ്പർ സിംഗർ 8 നെക്കുറിച്ചു ഇനി മേലിൽ ഞാൻ ഒന്നും പോസ്റ്റ് ചെയ്യില്ല. ഇത്രയും ഹേറ്റ് മെസ്സേജുകൾ എനിക്ക് സ്വീകരിക്കാൻ കഴിയില്ല ഞാനും മനുഷ്യനാണ്. ഇതുവരെ നിങ്ങൾ തന്ന സ്നേഹത്തിനു നന്ദി. ഐ ആം ടൺ. ഇനി അടുത്ത സീസണിൽ ഞാൻ നിങ്ങളെ കാണുകയില്ല,” ബെന്നി ദയാൽ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ ശ്രീധർ സേനയുടെ പുറത്താക്കലിനെ തുടർന്ന് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഷോയുടെ എട്ടാം സീസണാണ് ഇപ്പോൾ നടക്കുന്നത്. ഷോയുടെ ഗ്രാൻഡ് ഫിനാലെ നടക്കാനിരിക്കെയാണ് പുതിയ വിവാദം. ബെന്നി ദയാലിനു പുറമെ അനുരാധ ശ്രീറാം, എസ് പി ചരൺ, ഉണ്ണികൃഷ്ണൻ എന്നിവരാണ് മറ്റു വിധികർത്താക്കൾ.
about benny dayal
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...