Connect with us

ബിഗ് ബോസിൽ വച്ച് കൈമാറിയ ആ രഹസ്യസമ്മാനമെന്തെന്ന് തുറന്നുകാട്ടി പേളിഷ് ജോഡി; പ്രെഗ്നൻസി കിറ്റ് വരെയും സൂക്ഷിച്ചു വച്ചിട്ടുണ്ട്; ശ്രീനിഷിന്റെ അമ്പരപ്പിക്കുന്ന സമ്മാനങ്ങൾ കാണാം !

Malayalam

ബിഗ് ബോസിൽ വച്ച് കൈമാറിയ ആ രഹസ്യസമ്മാനമെന്തെന്ന് തുറന്നുകാട്ടി പേളിഷ് ജോഡി; പ്രെഗ്നൻസി കിറ്റ് വരെയും സൂക്ഷിച്ചു വച്ചിട്ടുണ്ട്; ശ്രീനിഷിന്റെ അമ്പരപ്പിക്കുന്ന സമ്മാനങ്ങൾ കാണാം !

ബിഗ് ബോസിൽ വച്ച് കൈമാറിയ ആ രഹസ്യസമ്മാനമെന്തെന്ന് തുറന്നുകാട്ടി പേളിഷ് ജോഡി; പ്രെഗ്നൻസി കിറ്റ് വരെയും സൂക്ഷിച്ചു വച്ചിട്ടുണ്ട്; ശ്രീനിഷിന്റെ അമ്പരപ്പിക്കുന്ന സമ്മാനങ്ങൾ കാണാം !

ശ്രീനിഷിന്റെയും പേളിയുടെയും വിശേഷങ്ങളില്ലാത്ത ഒരു ദിവസം പോലും സോഷ്യൽ മീഡിയയിൽ ഉണ്ടാകാറില്ല എന്നതാണ് സത്യം. പല മേഖലകളിൽ കഴിവുതെളിയിച്ചിട്ടുള്ള താരമാണ് പേളി എങ്കിലും പേളിയുടെ സ്വഭാവവും വ്യക്തിത്വവുമാണ് ഇന്നും മലയാളികളോട് ഈ താരജോഡികളെ ചേർത്തുനിർത്തുന്നത്. പേളിയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാനും ഒപ്പം നില ബേബിയെ കാണാനുമായി നിരവധി ആരാധകരാണുള്ളത്.

ബിഗ് ബോസ് ഹൗസിൽ വെച്ച് പ്രണയത്തിലായി പിന്നീട് വിവാഹവും അടുത്തിടെ കുഞ്ഞിന്റെ ജനനവും അങ്ങനെ പേളി ശ്രീനിഷ് ദമ്പതികളുടെ ജീവിതം മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ഒന്നാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇരുവരുടെയും പുതിയ ഒരു യൂട്യൂബ് വീഡിയോ ആണ്. തങ്ങളുടെ പ്രണയം പൂവിട്ട ബിഗ് ബോസ് ഹൗസിൽ വെച്ച് ശ്രീനിഷ് സൂക്ഷിച്ചു വെച്ച കുറച്ച സാധനങ്ങൾ ആരാധകർക്കായി പങ്കുവെക്കുകയാണ് താരങ്ങൾ ഈ വീഡിയോയിൽ.

ഞങ്ങൾ രണ്ടുപേരിൽ ശ്രീനി വളരെ സ്വീറ്റും റൊമാന്റിക്കും ആണ് എന്ന് പറഞ്ഞുകൊണ്ടാണ് പേളി ഈ വീഡിയോ ആരംഭിക്കുന്നത് തന്നെ. താൻ ഇങ്ങനെ പിറന്നാൾ ദിവസങ്ങൾ ഓർത്തുവെക്കുകയും ചെറിയ ചെറിയ കാര്യങ്ങൾ സൂക്ഷിക്കുകയോ ഒന്നും ചെയ്യുന്ന വ്യക്തി അല്ല എന്നും പേളി പറയുന്നു. വീഡിയോയിൽ പേളിക്കായി ഒരു മത്സരം തന്നെ വെക്കുകയാണ് ശ്രീനിഷ്. താൻ കാണിക്കുന്ന സാധനങ്ങൾ ഭാര്യക്ക് ഓർമ്മയുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ പോകുകയാണ് എന്നാണ് വീഡിയോയുടെ ആദ്യം ശ്രീനിഷ് പറയുന്നത്.

വീഡിയോയിൽ ആദ്യമായി ശ്രീനിഷ് കാണിക്കുന്നത് ബിഗ് ബോസ് ഹൗസിൽ വെച്ച് പേളി തനിക്ക് ആദ്യമായി തന്ന ഒരു സമ്മാനമാണ്. വളകളും നൂലും ഒക്കെ ഉപയോഗിച്ച് പേളി ചെയ്ത ഒരു ഡ്രീം ക്യാച്ചർ ആയിരുന്നു അത്. ഈ സാധനം ഉണ്ടാക്കാനായി ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്ന നൂല് എടുത്തതിനു ബിഗ് ബോസ്സിന്റെ കൈയ്യിൽ നിന്ന് താക്കീത് കിട്ടിയത് വരെ പേളി ഈ വീഡിയോയിൽ ഓർത്തു പറയുന്നു.

പിന്നെ പേളി പേപ്പർ കൊണ്ട് ഉണ്ടാക്കിയ ഒരു ആർട്ട് വർക്ക്, പേളിയുടെ ഒരു ഹെയർ ബാൻഡ്, അവർ ഹൗസിൽ കൈ രണ്ടും ചേർത്ത് കെട്ടിയിരുന്ന ഒരു ഷാൾ , മുട്ടായി കവർ കൊണ്ടുണ്ടാക്കിയ ഒരു പാവ അങ്ങനെ ഓരോന്നും ശ്രീനിഷ് പ്രേക്ഷകരെ കാണിച്ചു. ബിഗ് ബോസ് ഹൗസിനകത്തു നിൽക്കുമ്പോൾ കാമുകന് മറ്റു സമ്മാനങ്ങൾ ഒന്നും കൊടുക്കാൻ കഴിയാത്തതുകൊണ്ട് ഇതെല്ലം അവിടുത്തെ തങ്ങളുടെ നല്ല ഓർമ്മകൾ ആയിരുന്നു എന്നാണു പേളി പറയുന്നത്.

ഇതേ വീഡിയോയിൽ അധികം പ്രേക്ഷകർക്ക് അറിയാതെ ഒരു രഹസ്യവും ഈ ദമ്പതികൾ തുറന്നു പറഞ്ഞു. പേളി ഷോയിൽ ധരിച്ചിരുന്ന ഒരു കറുപ്പ് ടീഷർട്ട് അത് ശ്രീനിഷ് തനിക്ക് സമ്മാനിച്ചതായിരുന്നു എന്ന് പേളി പറഞ്ഞു. ശ്രീനി തനിക്കായി ആദ്യമായി തന്ന സമ്മാനം ഇതാണെന്നു പറഞ്ഞു ആ ഡ്രസ്സ് പേളി ചേർത്ത് പിടിക്കുന്നത് വീഡിയോയിലെ മനോഹരമായ മുഹൂർത്തങ്ങളിലൊന്നാണ് . മറ്റു മത്സരാർഥികൾ ആരും കാണാതെ രാത്രിയിൽ ഒരു പന്ത് പോലെ ചുരുട്ടിയാണ് ശ്രീനിഷ് തനിക്ക് ഈ സമ്മാനം തന്നതെന്നു പേളി ഓർത്തുപറയുന്നു.

ബിഗ് ബോസ് ഓർമകൾക്ക് പിന്നാലെ, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ആദ്യ പടിയെക്കുറിച്ചും ഈ താരങ്ങൾ പറയുന്നു. മകൾ നിലയെ പ്രെഗ്നന്റ് ആണെന്ന് ഉറപ്പിക്കുവാനായി രണ്ടുപേരും ഉപയോഗിച്ച പ്രെഗ്നൻസി കിറ്റ് ശ്രീനിഷ് ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. നില വളരുമ്പോൾ അവളെ കാണിക്കണം എന്നാണ് ആ കിറ്റ് കൈയ്യിൽ പിടിച്ചുകൊണ്ട് ശ്രീനിഷ് പറയുന്നത്.

വീഡിയോയുടെ അവസാനം ഉറങ്ങി എഴുന്നേറ്റ് കരഞ്ഞ കുഞ്ഞിനേയും കാണിക്കുന്നുണ്ട് ഈ ദമ്പതികൾ. പബ്ലിഷ് ചെയ്തു മണിക്കൂറുകൾകൊണ്ട് തന്നെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ഈ വീഡിയോ. പേളിയും ശ്രീനിഷും മാത്രമല്ല കുഞ്ഞതിഥിയായ നിലയും താരമാണ്. കുഞ്ഞുവാവയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

about pearley

More in Malayalam

Trending

Recent

To Top