“മോഹൻലാലിനോട് കൂടുതല്‍ ഇന്റീമെസി കാണിച്ചു അഭിനയിക്കണമെന്ന് സംവിധായകന് പറഞ്ഞപ്പോള്‍ ശരിക്കും ടെന്‍ഷന്‍ ആയി” – ബീന ആന്റണി
മലയാളത്തിന്റെ അഭിമാനമാണ് മോഹൻലാൽ. മോഹൻലാലിനൊപ്പം അഭിനയിച്ചവർക്കെല്ലാം അദ്ദേഹത്തെ പറ്റി നല്ലതു മാത്രമേ പറയാനുള്ളു. മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കു വെയ്ക്കുകയാണ് സിനിമ – സീരിയൽ താരം ബീന ആന്റണി .
യോദ്ധയിലെ വേഷത്തെക്കുറിച്ചാണ് ബീന പറഞ്ഞത്. മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷമാണ് യോദ്ധയില്‍ ബീനയ്ക്ക് ലഭിച്ചിരുന്നത്.ജീവിതത്തിലെ മഹാഭാഗ്യമാണ് ലാലേട്ടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്. സെറ്റില്‍ എല്ലാവരോടും വളരെ വിനയത്തോടും പെരുമാറുന്ന ആളാണ് ലാലെന്നും തനിക്ക് ഒരു സഹോദരനോടുള്ള സ്നേഹമാണ് അദ്ദേഹത്തോടെന്നും ബീന പറയുന്നു.
ഭയ ഭക്തി ബഹുമാനത്തോടെ ഞാന്‍ കാണുന്ന ലാലേട്ടനോട് കൂടുതല്‍ ഇന്റീമെസി കാണിച്ചു അഭിനയിക്കണമെന്ന് സംവിധായകന് പറഞ്ഞപ്പോള്‍ ശരിക്കും ടെന്‍ഷന്‍ ആയി. ലാലേട്ടന് ഭക്ഷണം കഴിക്കുന്ന പാത്രത്തില്‍ നിന്ന് ഞാനും കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി കൊണ്ടുള്ള ഒരു മടി ഉണ്ടായിരുന്നു.
പക്ഷെ ലാലേട്ടന് നമ്മളെ വളരെ കൂളായി നിര്‍ത്തുന്നത് കൊണ്ട് അതിനൊക്കെ സാധിച്ചു. ഇന്നും യോദ്ധയിലെ ലാലേട്ടന്റെ സഹോദരി കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ എന്നോട് പറയാറുണ്ട്. സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്താണ് ബീന ആന്റണി അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...