Malayalam
നായിക കിസ് ചെയ്തപ്പോഴേക്കും ചിമ്പു ഷോട്ട് കട്ട് ചെയ്ത് അര മണിക്കൂര്‍ നേരം മാറിയിരുന്നു; അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് ഗൗതം മേനോന്‍
നായിക കിസ് ചെയ്തപ്പോഴേക്കും ചിമ്പു ഷോട്ട് കട്ട് ചെയ്ത് അര മണിക്കൂര്‍ നേരം മാറിയിരുന്നു; അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് ഗൗതം മേനോന്‍
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ചിമ്പുവിന്റെ വമ്പന്‍തിരിച്ചു വരവാണ് നടന്നത്. ഇപ്പോഴിതാ സംവിധായകന്‍ ഗൗതം മേനോന്‍ ചിമ്പുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നതിനിടെ ചിമ്പു അണ്‍കംഫര്‍ട്ടബിള്‍ ആകാറുണ്ടെന്നാണ് ഗൗതം മേനോന്‍ പറയുന്നത്.
‘വെന്ത് തനിന്തതു കാട്’ എന്ന ചിത്രത്തിനിടെ ഉണ്ടായ ചിമ്പുവിന്റെ പെരുമാറ്റത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. സീന്‍ കട്ട് ചെയ്തതിന് ശേഷം അര മണിക്കൂറോളം ചിമ്പു മാറി ഇരിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.
ചിമ്പു കിസിംഗ് സീനില്‍ വളരെ അണ്‍കംഫര്‍ട്ടബിളായിരുന്നു. നായകനും നായികയ്ക്കുമിടയില്‍ അല്‍പമെങ്കിലും ഫിസിക്കല്‍ മൊമെന്റ് ആവശ്യപ്പെട്ട രംഗമായിരുന്നു അത്. 30 വയസിന് മുകളിലുള്ള ഓഡിയന്‍സും സെന്‍സര്‍ ബോര്‍ഡുമൊക്കെ ആ രംഗത്തെ എങ്ങനെ എടുക്കുമെന്ന് അറിയില്ല.
എന്നാല്‍ നായിക നായകനെ കിസ് ചെയ്യുന്ന ഒരു സിംഗിള്‍ ഷോട്ട് വേണമായിരുന്നു. അതിന് ശേഷം അതിന്റെ ഇന്റന്‍സിറ്റി പ്രേക്ഷകര്‍ കാണാതിരിക്കാന്‍ ക്യാമറ മൂവ് ചെയ്യും, അത് യങ് ഓഡിയന്‍സിനെ കൂടി ഉദ്ദേശിച്ചാണ്. എന്നാല്‍ ചിമ്പു ചെറുതായി അണ്‍കംഫര്‍ട്ടബിളായിരുന്നു.
നായിക കിസ് ചെയ്തപ്പോഴേക്കും ചിമ്പു ഷോട്ട് കട്ട് ചെയ്തു. എന്തൊരു മാജിക്കല്‍ മൊമെന്റെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഇങ്ങനെ സംഭവിച്ചപ്പോള്‍ എന്തിനാണ് ചിമ്പു ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചു.
‘എന്തോ ഒരു അസ്വസ്ഥത, ഇത് വേണ്ട, ഒരുപാട് ഓഡിയന്‍സിന് ഇത് ഇഷ്ടപ്പെടില്ല’ എന്നൊക്കെ പറഞ്ഞു. അര മണിക്കൂറത്തേക്ക് ചിമ്പു പോയി. അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നു എന്നാണ് ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.