Connect with us

ടൊവിനോയുടെ കൂടെ അഭിനയിച്ച് കഴിഞ്ഞാൽ നാല് കിലോ കുറഞ്ഞിട്ട് വരാം; ബേസിൽ ജോസഫ്

Actor

ടൊവിനോയുടെ കൂടെ അഭിനയിച്ച് കഴിഞ്ഞാൽ നാല് കിലോ കുറഞ്ഞിട്ട് വരാം; ബേസിൽ ജോസഫ്

ടൊവിനോയുടെ കൂടെ അഭിനയിച്ച് കഴിഞ്ഞാൽ നാല് കിലോ കുറഞ്ഞിട്ട് വരാം; ബേസിൽ ജോസഫ്

സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോാലെ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചിരിക്കുന്നത്. ഒടുക്കം അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ ആണ് രണ്ടാളും ഒന്നിച്ചെത്തിയിരിക്കുന്നത്.

ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ടൊവിനോയെ കുറിച്ച് ബേസിൽ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈരളായി മാറുന്നത്. ടൊവിനോയുടെ കൂടെ ഒന്നിച്ച് അഭിനയിക്കാൻ രസമാണ്. ഷൂട്ടിന്റെ സമയത്ത് തമാശയൊക്കെ പറഞ്ഞ്, വളിപ്പടിച്ച് അങ്ങനെ.

ഷൂട്ട് കഴിഞ്ഞാലും വർക്കൗട്ട്, ഡയറ്റ് ഒക്കെയായി രസമാണ്. ടൊവിനോയുടെ കൂടെ അഭിനയിച്ച് കഴിഞ്ഞാൽ നാല് കിലോ കുറഞ്ഞിട്ട് വരാം. സിനിമകൾക്ക് വേണ്ടി വലിയ രീതിയിൽ വർക്ക് ചെയ്യുന്നയാളാണ് ടൊവിനോ. അത് എനിക്ക് വലിയ ആദരവ് തോന്നിയ കാര്യമാണ്. അജയന്റെ രണ്ടാം മോഷണം 125 ദിവസത്തോളമായിരുന്നു ഷൂട്ട്.

അതിനൊക്കെ അവനിട്ട എഫേർട്ട് പറയാതെ വയ്യ. ഷൂട്ട് കഴിഞ്ഞ് പോയി വർക്കൗട്ട് ചെയ്യും.കുതിരയോട്ടം, കളരി എന്നിവയൊക്കെ പ്രാക്റ്റീസ് ചെയ്യും, ഡയറ്റ് നോക്കും. ഇങ്ങനെ 120 ദിവസമൊക്കെ ജോലി ചെയ്തിട്ട് ഒരു റസ്റ്റ് പോലും എടുക്കാതെ അടുത്ത ദിവസം പുതിയ പടത്തിൽ ജോയിൻ ചെയ്യുകയും ചെയ്തു. എക്‌സ്ട്രീമിൽ വർക്ക് ചെയ്യുന്നയാളാണ്.

അങ്ങനെ ചെയ്യുന്ന ഒരു നടൻ ഏത് ഡയറക്ടറിന്റെയും ഭാഗ്യമാണ്. സിനിമയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് ആക്ഷൻ ചെയ്യുന്ന മറ്റൊരാളില്ല എന്ന് തോന്നുന്നു. എന്തും ചെയ്യും. ടോം ക്രൂസ് ഒക്കെ എടുത്തു ചാടുന്ന പോലെ, കഷ്ടപ്പെട്ട് വർക്ക് ചെയ്യും എന്നാണ് ടൊവിനോയെ ബേസിൽ പറയുന്നത്.

അതേസമയം, അജയന്റെ രണ്ടാം മോഷണം ടെല​ഗ്രാമിൽ ചോർന്ന സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് കൊച്ചി സൈബർ പൊലീസ്. ഐ ടി ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ഇത് സംബന്ധിച്ച് സംവിധായകൻ ജിതിൻ ലാൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ സംവിധായകൻ ജിതിൻ ലാലും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും രംഗത്തെത്തിയത്. ട്രെയ്‌നിലിരുന്ന് വ്യാജ കോപ്പി കാണുന്ന യാത്രക്കാരന്റെ വീഡിയോ സഹിതമായിരുന്നു ജിതിന്റെ പ്രതികരണം.

150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, 8 വർഷത്തെ സംവിധായകൻ – തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അധികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്.

മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ? ഈ നേരവും കടന്നു പോവും. കേരളത്തിൽ 90% എആർഎം കളിക്കുന്നതും 3ഡി ആണ്, 100% തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്,’ എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് അജയൻറെ രണ്ടാം മോഷണത്തിൽ ടൊവിനോ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് നിർമാണം. ചിത്രം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ഏറെ കാലങ്ങൾക് ശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന വലിയ പ്രത്യേകതയും എആർഎമ്മിനുണ്ട്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോമോൻ ടി ജോൺ ചായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.

More in Actor

Trending