Connect with us

അതുവരെ എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും കരഞ്ഞിട്ടില്ല, കാരണം എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു; വീണ്ടും വൈറലായി ഐശ്വര്യയുടെ വാക്കുകൾ

Bollywood

അതുവരെ എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും കരഞ്ഞിട്ടില്ല, കാരണം എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു; വീണ്ടും വൈറലായി ഐശ്വര്യയുടെ വാക്കുകൾ

അതുവരെ എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും കരഞ്ഞിട്ടില്ല, കാരണം എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു; വീണ്ടും വൈറലായി ഐശ്വര്യയുടെ വാക്കുകൾ

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു.

ഇപ്പോഴിതാ മുമ്പൊരു അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ ജീവിതത്തിൽ ശരിക്കും കരയേണ്ടി വന്നത് ഒരു തവണ മാത്രമാണെന്നാണ് നടി ഒരിക്കൽ തുറന്ന് പറഞ്ഞത്. അത് പ്രൊഫഷണൽ മേഖലയിൽ തകർച്ച ഉണ്ടായപ്പോൾ അല്ലെന്നും നടി പറഞ്ഞിരുന്നു.

പഠിക്കുന്ന കാര്യത്തിൽ താൻ എപ്പോഴും മുന്നിലായിരുന്നുവെന്നും സ്‌കൂളിൽ എപ്പോഴും ഒന്നാം റാങ്ക് നേടുന്നതിനെ കുറിച്ചുമാണ് നടി സംസാരിച്ചത്. എന്നാൽ തനിക്ക് ജീവിതത്തിൽ കരയേണ്ടി വന്നത് പഠനത്തിൽ പിന്നോട്ട് പോയപ്പോഴാണെന്നാണ് നടി പറയുന്നത്. എന്റെ മാതാപിതാക്കൾ ഒരിക്കലും എന്നെ ഒന്നിലേക്കും തള്ളി വിടാൻ നേക്കിയിട്ടില്ല.

പക്ഷേ ഞാൻ എപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ എത്തിയിരുന്നതിനാൽ അവരും അത് നിസ്സാരമായി കണ്ടു. ഒന്നാം റാങ്ക് വാങ്ങിക്കുന്നത് ഒരിക്കലും എനിക്ക് വലിയൊരു പ്രശ്‌നമായിരുന്നില്ല. ഞാൻ പത്താം ക്ലാസിൽ എത്തിയപ്പോൾ എന്റെ സീനിയർമാരും ജൂനിയേഴ്‌സും എല്ലാവരും കരുതിയത് ഞാനായിരിക്കും ഒന്നാമത് എന്നാണ്.

പക്ഷേ ഐസിഎസ്ഇ ബോർഡ് പരീക്ഷകളിൽ ഞാൻ ഏഴാം സ്ഥാനത്തെത്തി. അതുവരെ വലിയൊരു അഹങ്കാരമായിരുന്നു. അന്നെനിക്ക് ശരിക്കും വേദനിച്ചു. ഞാൻ കരയുകയും ചെയ്തു. കാരണം എന്റെ ഒന്നാം റാങ്കിന് ഞാൻ വിലകൽപിച്ചിരുന്നില്ല. എന്നാൽ അതൊരു ഈഗോ ആണെന്ന് എനിക്ക് തന്നെ മനസ്സിലായി.

പിന്നീട് ഞാൻ 12-ാം ക്ലാസ്സ് റുപാറേലിൽ പഠിച്ചു. എന്റെ ശതമാനം മോശമായിരുന്നില്ല, പക്ഷേ അത് ഒരു നിസ്സാരമായ ഈഗോ കാര്യം മാത്രമായിരുന്നു. ഞാൻ എട്ടാം സ്ഥാനത്ത് എത്തിയെങ്കിലും 0.5 ശതമാനം മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ. ഇരുവരും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസിലായത് മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കാനാണെന്ന് ബോധ്യപ്പെട്ടു. അതുവരെ എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും കരഞ്ഞിട്ടില്ല.

കാരണം എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. അവരും എന്റെ കാഴ്ചപ്പാടിനൊപ്പമാണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നതെന്നും ഐശ്വര്യ റായി പറയുന്നു. ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. ഇന്നും ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തന്റെ ഇമേജിന്റെ കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുള്ള താരമാണ് ഐശ്വര്യ റായ്. തനിക്കുള്ള ജനപ്രീതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ഓഫ് സ്‌ക്രീനിലും ഓൺ സ്‌ക്രീനിലും ഐശ്വര്യ ചെയ്യാൻ ഒരുക്കമില്ല.

ഭർത്താവ് അഭിഷേക് ബച്ചനും വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്നമുണ്ടെന്നുള്ള ചർച്ചകൾ ഇതിനോടകം തന്നെ വൈറലാണ്. ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ബോളിവുഡിൽ ഒന്നടങ്കം ഇക്കാര്യം സംസാര വിഷയമായിട്ടും ഐശ്വര്യയോ ബച്ചൻ കുടുംബമോ പ്രതികരിച്ചിട്ടില്ല. ഇതും ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.

അഭിഷേകിന്റെ സഹോദരി ശ്വേത ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി സ്വന്തം വീട്ടിലേയ്ക്ക് വന്നതോടെയാണ് ഐശ്വര്യയുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് നടിയുടെ ആരാധകർ പറയുന്നത്. ജയ ബച്ചനുമായും അസ്വാരസ്യങ്ങൾ‌ ഉടലെടത്തുവെന്നും ഇവർ പറയുന്നുണ്ട്. എന്നാൽ അഭിഷേകിനോട് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഇവർ പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരാധ്യയും അഭിഷേകും ഐശ്വര്യയും ഒരുമിച്ച് ദുബായ് എയർപോർട്ടിൽ വന്നിരുന്നു.

More in Bollywood

Trending