Malayalam
ആരും തന്നെ കണ്ട് പഠിക്കരുത്;എല്ലാവരും സുഹാനയും മഷൂറയുമല്ല;വെളിപ്പെടുത്തലുമായി ബഷീർ ബഷി!
ആരും തന്നെ കണ്ട് പഠിക്കരുത്;എല്ലാവരും സുഹാനയും മഷൂറയുമല്ല;വെളിപ്പെടുത്തലുമായി ബഷീർ ബഷി!
By
വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിലും,മലയാളിമനസിലും ഇടം നേടിയ താരമാണ് ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ എപ്പോഴും വലിയ ചർച്ചയാകുന്നു താരമാണ് ബഷീർ ബഷി.മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ അറിയാവുന്ന താരമാണ്.ഇപ്പോൾ ബിഗ് സ്ക്രീനിലും താരമാൻ പോവുകയാണ് ബഷീർ.ബിഗ്ബോസിലൂടെ ആണ് താരം ഏറെ അറിയപ്പെടാൻ തുടങ്ങിയത് കൂടാതെ താരത്തെ കുറിച്ച ഏറെ കാര്യങ്ങൾ അറിയുന്നതും ഇതിലൂടെ ആണ്.വളരെ ഏറെ സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ ഉണ്ടായിട്ടുള്ള താരമാണ് ബഷി.താരത്തിന്റെ കുടുബത്തോടൊപ്പമുള്ള വിഡിയോകളെല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യല്‍ മീഡിയയിലും താരമായിക്കഴിഞ്ഞു.
അവതാരകന്, സീരിയല്‍ നടന്, ഡിജെ തുടങ്ങിയ മേഖലകളില്‍ സജീവമായയ ബഷീര്‍ ബഷി ബിഗ് ബോസിലേക്ക് എത്തിയപ്പോഴാണ് എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങിയത്. കുടുംബത്തെക്കുറിച്ച് പറയുന്നതിനിടയില്‍ തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും സംതൃപ്തമായ കുടുംബ ജീവിതമാണ് താന്‍ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത്ഭുതത്തോടെയായിരുന്നു പലരും ഇത് കേട്ടത്. മറ്റ് ചിലരാവട്ടെ രൂക്ഷമായ വിമര്‍ശനവുമായി എത്തുകയായിരുന്നു. തന്നെക്കുറിച്ച് പറയാന്‍ മറ്റ് പല കാര്യങ്ങളുണ്ടായിട്ടും ചിലര്‍ വിവാഹത്തിന്റെ കാര്യമാണ് പറയാറുള്ളതെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. രണ്ട് വിവാഹം ചെയ്തതിനെക്കുറിച്ച് വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയും ബഷീര്‍ നല്‍കിയിരുന്നു.
സുഹാനയും മഷൂറയുമാണ് ബഷീറിന്റെ ഭാര്യമാര്‍. സുഹാനയോടാണ് മഷൂറയെക്കുറിച്ച് ആദ്യം പറഞ്ഞത്. രണ്ടാമത് വിവാഹം ചെയ്യാന്‍ ആദ്യഭാര്യയുടെ സമ്മതം വേണമെന്നറിഞ്ഞപ്പോള്‍ അത് നേടിയതിന് ശേഷമായിരുന്നു വിവാഹം നടത്തിയതെന്നും അദ്ദേഹം പറയുന്നു. തന്നെക്കുറിച്ച് വ്യക്തമായറിയാവുന്ന സുഹാന ഈ തീരുമാനത്തെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ബഷീര്‍ മനസ്സ് തുറന്നത്.
കപ്പലണ്ടി കച്ചവടം നടത്തുന്നതിനിടയിലാണ് സുഹാനയുമായി പ്രണയത്തിലായത്. അന്നവള്‍ കോളേജില്‍ പഠിക്കുകയായിരുന്നു. റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയതിന് ശേഷമാണ് അവളെ വിവാഹം ചെയ്തത്. മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ സുഹാനയോട് അതേക്കുറിച്ച് തുറന്നുപറയുകയായിരുന്നു. ആദ്യം ഇതേക്കുറിച്ച് കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവളും വിഷമത്തിലായിരുന്നു. കരച്ചിലും ബഹളവുമൊക്കെ ഉണ്ടാക്കിയാലും താന്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടുപാവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, എല്ലാ കാര്യങ്ങളെക്കുറിച്ചും നിന്നോട് തുറന്നുപറയുന്നില്ലേ എന്നും ചോദിച്ചിരുന്നു. പിന്നീടാണ് അവള്‍ക്ക് കാര്യങ്ങളെക്കുറിച്ച് ബോധ്യം വന്നത്.
സുഹാനയോടുള്ള സ്നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തില്‍ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂര്‍ണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നും ബഷീര്‍ പറയുന്നു. വിവാഹ ശേഷം ഇരുവരും പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ലെന്നും സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും ബഷീര്‍ പറഞ്ഞിരുന്നു. അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകളിലെല്ലാം അത് പ്രകടവുമാണ്.
മഷൂറയുടെ വീട്ടുകാരും വിവാഹത്തെ തുടക്കത്തില്‍ എതിര്‍ത്തിരുന്നു. സുഹാനയുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ഈ വിവാഹം നടത്തൂയെന്നായിരുന്നു അവര്‍ പറഞ്ഞത്. മഷൂറയുടെ ബാപ്പ സുഹാനയുമായി സംസാരിച്ചതിന് ശേഷമായിരുന്നു വിവാഹം നടത്തിയത്. യൂ ട്യൂബ് ചാനലുമായി മഷൂറയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
മംഗലാപുരത്തുള്ള സമയത്തായിരുന്നു മഷൂറയെ പരിചയപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പരിചയത്തിലായത്. തന്റെ ഫോട്ടോ കണ്ടതിന് ശേഷം തനിക്കായി മാത്രം ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയായിരുന്നു പുള്ളിക്കാരി. ചാറ്റിംഗിലൂടെയായിരുന്നു പ്രണയത്തിലായത്. ആദ്യഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു.
തന്നെ ആരും അനുകരിക്കരുതെന്നാണ് പറയാനുള്ളത്. ചിലരൊക്കെ ഫോണില്‍ വിളിച്ച് രണ്ട് വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ആരും തന്നെ കണ്ട് പഠിക്കരുതെന്നുമാണ് പറയാനുള്ളത്. എല്ലാവരും സുഹാനയും മഷൂറയുമല്ല. ഞങ്ങളുടെ മനസ്സ് ഒരേപോലെ ആയതുകൊണ്ടാണ് ഇങ്ങനെ പോകുന്നത്. നിങ്ങള്‍ കരുതുന്ന പോലെയുള്ള ജീവിതമായിരിക്കില്ല വരാന്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.
basheer bashi talk about his family
