വീണ്ടും ബിഗ് ബോസ്സിലേയ്ക്ക് സിബിൻ.? ആൽബിയുടെ കള്ളങ്ങൾ എല്ലാം പൊളിഞ്ഞു.!
By
ബിഗ് ബോസ് മലയാളം സീസൺ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ഡിജെ സിബിന്‍. മികച്ച മത്സരത്തിലൂടെ വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം സാമ്പാദിക്കാനും താരത്തിന് കഴിഞ്ഞു. എന്നാല്‍ ഒരു വീക്കെന്‍ഡ് എപ്പിസോഡിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ക്കൊടുവില്‍ സിബിന്‍ പുറത്തേക്ക് പോകുകയായിരുന്നു.
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില്‍ ഷോയ്ക്ക് പുറത്ത് നടക്കുന്ന വാദ-പ്രതിവാദങ്ങളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സിബിന്‍ പുറത്ത് വന്നത് മുതല്‍ തുടങ്ങിയ ഈ വഴക്ക് ഇപ്പോഴും അത് പോലെ തന്നെ തുടരുന്നു എന്നതാണ് ശ്രദ്ധേയം.
ഇപ്പോഴിതാ ആല്‍ബിക്കെതിരെ രൂക്ഷ വിമർശനവുമായി ഒരിക്കല്‍ കൂടെ സിബിന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആല്‍ബി നടത്തിയ ചില പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശക്തമായ ഭാഷയിലുള്ള സിബിന്റെ പ്രതികരണം. ‘ആല്‍ബിന്‍ നടത്തിയ പരാമർശങ്ങള്‍ കണ്ടു. ഞാന്‍ പറഞ്ഞത് ബിഗ് ബിയിലെ ഡയലോഗാണ്. അത് പുള്ളി തെറ്റിദ്ധരിച്ചു.
പുള്ളിക്ക് ബുദ്ധിയില്ല, അറിവില്ലാത്തോണ്ടാണ്. 200 എപ്പിസോഡൊക്കെ സംവിധാനം ചെയ്തെന്നൊക്കെ പറയുന്നത് കേട്ടിരുന്നു. അത്രയുമൊക്കെ ചെയ്ത ആള്‍ക്ക് ബിഗ് ബിയിലെ ഡയലോഗ് അറിയില്ലെ’ സിബിന്‍ ചോദിക്കുന്നു.
മരിപ്പിന് ചായയും പരിപ്പ് വടയും കൊടുക്കുന്ന വീട് തിരുവനന്തപുരത്ത് ഉണ്ടോയെന്ന് എനിക്ക് അറിയില്ല. ഞാന്‍ പറഞ്ഞത് എന്തായാലും ബിഗ് ബി സിനിമയിലെ ഡയലോഗാണ്. അപ്സരുടെ ഭർത്താവ് എന്ന പേരിലാണ് പുള്ളി അറിയപ്പെടുന്നത്. ഞാന്‍ പണിയെടുത്ത് തന്നെയാണ് ജീവിക്കുന്നത്. പുള്ളി ഇപ്പോള്‍ ഇന്റർവ്യൂ കൊടുത്ത് ജീവിക്കുകയാണെന്നും സിബിന്‍ പറയുന്നു.
ഞാന്‍ ബിഗ് ബോസ് ഷോയില്‍ ഉള്ള സമയത്തും എന്നെ കുറിച്ച് പുള്ളി മോശമായ രീതിയില്‍ എഴുതിയിട്ടുണ്ട്. പുള്ളിയുടെ പോസ്റ്റൊക്കെ എടുത്ത് പരിശോധിച്ച് നോക്കിയാല്‍ അത് മനസ്സിലാകും. സ്വന്തമായി പണിയെടുത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. ബിഗ് ബോസില്‍ ഇപ്പോള്‍ എന്റെ പേര് പോലും മെന്‍ഷന്‍ ചെയ്യുന്നില്ല. എന്നോട് അവർക്കിപ്പോള് ഇത് ദേഷ്യമെന്താണ്.
അതിനുള്ള ഉത്തരം പ്രേക്ഷകർ തന്നെ നല്‍കട്ടെ. പിന്നെ ഏഷ്യാനെറ്റിന് എന്തെങ്കിലും പ്രശ്നം എന്നോട് ഉണ്ടോയെന്ന് അറിയില്ല. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് പോകുമോ എന്ന് അറിയില്ല. എന്നെ ആരും ക്ഷണിച്ചിട്ടില്ല. മറ്റുള്ളവരെയൊക്കെ ക്ഷണിച്ചെന്ന് കേട്ടു. അവർ വിളിച്ചാല്‍ തീരുമാനിക്കും. വിളിച്ചില്ലെങ്കില്‍ അതില്‍ യാതൊരു സങ്കടവുമില്ല. ഇനി പുതിയ പ്രൊജക്ടുമായി മുന്നോട്ട് പോകണം. ജോലി ചെയ്താല്‍ അല്ലേ എനിക്ക് ജീവിക്കാന്‍ സാധിക്കുകയുള്ളു. അതിന്റെ പ്രവർത്തനങ്ങള്‍ പ്രാംരഭ ഘട്ടത്തിലാണെന്നും സിബിന്‍ കൂട്ടിച്ചേർക്കുന്നു.
അതേസമയം, സിബിന്‍ ദുരന്തം എന്ന വാക്കിന്റെ പര്യായം എന്ന രീതിയിലൊക്കെയുള്ള വിമർശനമായിരുന്നു ആല്‍ബിന്‍ നേരത്തെ നടത്തിയിരുന്നത്. ‘അപ്സര അവിടെ കിടന്ന് കരയേണ്ടി വരുമെന്ന് പറഞ്ഞ സിബിനാണ് രണ്ട് ദിവസം മുഴുവന്‍ അവിടെ ഇരുന്ന് കരഞ്ഞത്. അപ്പോഴാണ് ദുരന്തം എന്ന വാക്കിന്റെ പര്യായമാണ് സിബിന്‍ എന്ന് ഞാന്‍ പറഞ്ഞത്. ആ പോസ്റ്റ് ഇപ്പോഴും അവിടെ ഉണ്ട്.’ എന്നായിരുന്നു ആല്‍ബി പറഞ്ഞത്.
പിന്നീട് സിബിന്‍ പുറത്ത് വന്നപ്പോള്‍ “അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ, എന്റെ പറയരുത്, അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്, ഉടനെ തന്നോളാം” എന്നും പറഞ്ഞു. തിരുവനന്തപുരത്തൊക്കെ ചായയും വടയും തരാമെന്ന് പറയുന്നത് മരിപ്പിനാണ്. എന്നെ ആക്രമിക്കുമെന്ന ഭീഷണിയാണോ എന്ന് അറിയാനാണ്. ചെറിയ ഉമ്മാക്കിയൊന്നും കണ്ട് പേടിക്കുന്ന വ്യക്തിയല്ല ഞാനെന്നും ആല്‍ബി നേരത്തെ പറഞ്ഞിരുന്നു.