Malayalam
ഏത് നിമിഷവും മനുഷ്യന് എന്ത് വേണമെങ്കിലും സംഭവിക്കാം, കോടീശ്വരനായാലും ഭിക്ഷക്കാരനായാലും; തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ബാല
ഏത് നിമിഷവും മനുഷ്യന് എന്ത് വേണമെങ്കിലും സംഭവിക്കാം, കോടീശ്വരനായാലും ഭിക്ഷക്കാരനായാലും; തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ബാല
വളരെ വിരളമായി മാത്രമാണ് സിനിമ ചെയ്യുന്നതെങ്കിലും എപ്പോഴും സോഷ്യല്‍മീഡിയ വഴി തന്റെ ആരാധകരുമായി സൗഹൃദവും സ്‌നേഹവും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന താരമാണ് നടന്‍ ബാല. ഏത് കാര്യവും സോഷ്യല്‍മീഡിയ വഴി ആദ്യം നടന്‍ തന്റെ ആരാധകരെ അറിയിക്കും. തമിഴില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ നടനാണെങ്കിലും ഇപ്പോള്‍ സിനിമാ പ്രേമികള്‍ അദ്ദേഹത്തെ ഒരു മലയാളി നടനായിട്ടാണ് കാണുന്നത്. 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്.
കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു കരള്‍ രോഗത്തെ തുടര്‍ന്ന് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. നിരവധി പേരാണ് ബാലയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ബാല. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം പങ്കുവച്ച വീഡിയോയിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
ഏകദേശം രണ്ട് മാസമായി. രണ്ട് മാസമായി നിങ്ങള്‍ക്ക് മുന്നില്‍ വന്നിട്ട്, സംസാരിച്ചിട്ട്. നേരിട്ട് വന്ന് സംസാരിക്കുമെന്ന് കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നു. നിങ്ങളുടെ എല്ലാവരുടെയും സത്യസന്ധമായ പ്രാര്‍ത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ട് വീണ്ടും പുതിയൊരു ജീവിതം മുന്നോട്ട് പോകുന്നു. എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തില്‍ ജയിക്കാന്‍ പറ്റാത്ത ഒരു കാര്യമെ ഉള്ളൂ.
എന്നെ സംബന്ധിച്ചിടത്തോളം അത് സ്‌നേഹമാണ്. എന്നെ ഇത്രയും പേര്‍ സ്‌നേഹിക്കുന്ന കാര്യം നാലാം തീയതി എന്ന ദിവസമാണ്. ആ സ്‌നേഹത്തോടെ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. സമയം എന്നത് വലിയൊരു യാഥാര്‍ത്ഥ്യമാണ്. ഏത് നിമിഷവും മനുഷ്യന് എന്ത് വേണമെങ്കിലും സംഭവിക്കാം. കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ഒരു സെക്കന്റ് മതി എല്ലാം മാറ്റി മറിച്ച് പോകാന്‍.
അതിന്റെ മേല്‍ ദൈവത്തിന്റെ അനുഗ്രഹമുണ്ട്. അവിടെ മതം ഇല്ല ജാതി ഇല്ല. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി എങ്ങനെ നന്ദി പറയണമെന്നറിയില്ല. വീഡിയോയിലൂടെ എന്റെ സ്‌നേഹം അറിയിക്കുന്നു. എല്ലാവരോടും നന്ദി. ഇനി നല്ല രീതിയില്‍ മുന്നോട്ട് പോണം. സിനിമകള്‍ ചെയ്യണം. സര്‍െ്രെപസുകള്‍ ഉണ്ട്. അടുത്ത് തന്നെ സിനിമയില്‍ കാണാം. നന്മയുടെ പാതയില്‍ നമുക്ക് മുന്നോട്ട് പോകാം എന്നാണ് ബാല പറയുന്നത്.
മാര്‍ച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആയിരുന്നു ബാല. ഇതിന് ഒരാഴ്!ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ആയിരുന്നു. വിജയകരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു.
അടുത്തിടെ ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞ് ഭാര്യ എലിസബത്ത് രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയ വഴിയാണ് എലിസബത്ത് ഈ വിവരങ്ങള്‍ പങ്കുവെച്ചിരുന്നത്. ബാല ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും ഭര്‍ത്താവിനെ ശുശ്രൂഷിക്കാനായി കുറച്ച് നാളത്തേക്ക് താന്‍ ലീവില്‍ പ്രവേശിച്ചിരിക്കുകയാണെന്നുമാണ് പുതിയ വീഡിയോയില്‍ എലിസബത്ത് പറഞ്ഞിരുന്നത്.
തുടര്‍ന്നും തങ്ങളുടെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുവാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും എലിസബത്ത് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ‘കഴിഞ്ഞ ഒന്നര, രണ്ട് മാസമായി ഭയങ്കര ടെന്‍ഷന്‍ സിറ്റുവേഷനാണ്. ഭയങ്കരമായി വിഷമിച്ചിരുന്നു ആ സമയങ്ങളില്‍. എല്ലാവരുടേയും പ്രാര്‍ഥനയുണ്ടായിരുന്നു. കുറേപേര്‍ മെസേജ് ആയിട്ടും ഫോണ്‍ കോള്‍ ആയിട്ടും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എല്ലാവരുടേയും പ്രാര്‍ഥനകള്‍ കിട്ടിയിരുന്നു.’
‘ഇപ്പോള്‍ ആ ടെന്‍ഷന്‍ സിറ്റുവേഷന്‍ മാറി. ഇനി ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്. പക്ഷെ ആള് ബെറ്ററായിട്ടുണ്ട്. അന്നുണ്ടായിരുന്ന ക്രിട്ടിക്കല്‍ കണ്ടീഷന്‍ മാറി. ഞാനും ഇനി കുറച്ച് കാലം ലീവായിരിക്കും. വീട്ടില്‍ തന്നെ ഉണ്ടായിരിക്കും. ഇടയില്‍ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി വന്നിരുന്നു. അപ്പോള്‍ ആശുപത്രിയില്‍ വെച്ച് തന്നെ കേക്ക് കട്ടിങ് നടത്തിയിരുന്നു.’ ‘എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് നന്ദി. ഇനിയും കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ എല്ലാവരുടേയും പ്രാര്‍ഥന വേണം’ എന്നാണ് എലിസബത്ത് പറഞ്ഞത്.
അഭിനയത്തിലും ബാല ഇപ്പോള്‍ അത്ര സജീവമല്ല. ഏറ്റവും അവസാനം റിലീസ് ചെയ്ത ബാലയുടെ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു.
ഇത് വലിയൊരു വിവാദത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാലയ്‌ക്കെതിരെ തെളിവുമായി ഉണ്ണി രംഗത്തെത്തുകയായിരുന്നു. ഇത് വലിയ വിവാദത്തിലേക്കാണ് നീങ്ങിയത്. ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ.
