Connect with us

അങ്ങനെ പോയി നിന്നാല്‍ ഞാന്‍ അവരുടെ അടിമയായി പോവും, അത് പറ്റില്ല; തുറന്ന് പറഞ്ഞ് ബാല

Malayalam

അങ്ങനെ പോയി നിന്നാല്‍ ഞാന്‍ അവരുടെ അടിമയായി പോവും, അത് പറ്റില്ല; തുറന്ന് പറഞ്ഞ് ബാല

അങ്ങനെ പോയി നിന്നാല്‍ ഞാന്‍ അവരുടെ അടിമയായി പോവും, അത് പറ്റില്ല; തുറന്ന് പറഞ്ഞ് ബാല

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. കളഭത്തിന് ശേഷം ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന സിനിമയിലാണ് ബാല അഭിനയിച്ചത്.

ബിഗ് ബി, ആയുധം, ബുള്ളറ്റ്, ചെമ്പട, പുതിയ മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയവയാണ് ബാലയുടേതായി എടുത്തു പറയേണ്ട പ്രധാന സിനിമകള്‍. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

പലപ്പോഴും വ്യക്തിജീവിതം മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുള്ള നടന്‍ കൂടിയാണ് ബാല. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനവും മറ്റും വലിയ രീതിയില്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തതാണ് അതുപോലെ തന്നെ ബാലയുടെ രണ്ടാം വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഡോക്ടറായ എലിസബത്ത് ഉദയനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്.

2021 അവസാനത്തോടെയായിരുന്നു എലിസബത്തുമായുള്ള ബാലയുടെ വിവാഹം. വിവാഹ ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ബാല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ബാലയ്‌ക്കൊപ്പം അഭിമുഖങ്ങളിലും എലിസബത്ത് എത്തിയിരുന്നു. എന്നാല്‍ അടുത്തിടെയായി എലിസബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഒന്നും ബാല പങ്കുവച്ചിരുന്നില്ല.

ഇതോടെ ബാല എലിസബത്തുമായി വേര്‍പിരിഞ്ഞെന്നും താരം അമ്മക്ക് ഒപ്പമാണ് ഇപ്പോള്‍ താമസമെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു ചാനല്‍ പരിപാടിയില്‍ അതിഥി ആയി എത്തിയപ്പോഴാണ് താരം തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്.

ഷോയില്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുള്‍പ്പെടെ പറയാന്‍ താന്‍ തയ്യാറാണെന്ന് ബാല പറഞ്ഞതിനെ തുടര്‍ന്നാണ് നിലവില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളെ കുറിച്ച് അവതാരകയായ ലക്ഷ്മി നക്ഷത്ര ചോദിച്ചത്. ബാലയ്ക്ക് ഇപ്പോള്‍ അമ്മ മാത്രമേയുള്ളൂ, അമ്മയ്‌ക്കൊപ്പം കൊച്ചിയിലെ ഫഌറ്റിലാണ് താമസം തുടങ്ങിയ വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണ്, ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ആശങ്ക പെടുന്നവരോട് എന്താണ് പറയാന്‍ ഉള്ളത് എന്നായിരുന്നു ലക്ഷ്മി നക്ഷത്ര ചോദിച്ചത്.

‘ഞാനൊരു തീരുമാനം എടുത്തു. കള്ളം പറയുന്ന മീഡിയാസിനോട് അത് തിരുത്തി പോയി പറയാന്‍ ഞാന്‍ നില്‍ക്കുന്നില്ല. അങ്ങനെ പോയി നിന്നാല്‍ ഞാന്‍ അവരുടെ അടിമയായി പോവും. ഞാന്‍ എന്നല്ല, വളര്‍ന്ന് വരുന്ന ഒരു നടനും അത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരോട് പ്രതികരിച്ച്, അവരെ പ്രോത്സാഹിപ്പിക്കാന്‍ പോകരുത്. ഞാന്‍ ആരാണ് എന്ന് എനിക്ക് അറിയാം, എന്റെ കുടുംബത്തിനും അറിയാം.’

‘ഞാന്‍ മറ്റൊരുത്തന്റെ അടിമയാവാം, ബാല വേറെ ഒരാളുടെ അടിമയാവാന്‍ തയ്യാറാണ്. ‘എന്നെ സ്‌നേഹിയ്ക്കൂ, ഞാന്‍ നിന്റെ അടിമയാവാം’. പന്ത്രണ്ട് വര്‍ഷമായി ഒരേ ചോദ്യമാണ് എന്നോട് ചോദിക്കുന്നത്, അതിനൊരു മാറ്റവും വന്നിട്ടില്ല. ഉത്തരം നേരത്തെ എഴുതി വച്ച് ആണ് പലരും ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതില്‍ മനുഷ്വത്വം എന്നൊന്നില്ല. എന്നെ സംബന്ധിച്ച് എന്റെ പ്രൊഷണല്‍ ജീവിതവും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണ്,’

‘സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ വന്ന് നില്‍ക്കുമ്പോള്‍ എന്റെ മനസ്സിലുള്ളത്, ഞാന്‍ കാരണം ആരുടെയെങ്കിലും മനസ്സില്‍ ഒരു ചെറിയ സന്തോഷം, മുഖത്ത് ഒരു ചിരി വിരിയണം എന്ന് മാത്രമാണ്. അതാണ് ഏറ്റവും വലിയ കാര്യം. നല്ലത് ചിന്തിക്കൂ, നല്ലത് നടക്കും. ‘എന്നെ പിന്തുണയ്ക്കാന്‍ ആയിരം പേര് വേണ്ട. ജെനുവിനായ പത്ത് പേര്‍ മതി. ആ കാര്യത്തില്‍ ഞാന്‍ അനുഗ്രഹീതനാണ്. എനിക്ക് പത്തല്ല അതില്‍ കൂടുതല്‍ ഉണ്ട്. എന്റെ സുഹൃത്ത് ആവാന്‍ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ എന്റെ ശത്രു ആവണമെങ്കില്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം,’ ബാല പറഞ്ഞു.

നേരത്തെ, സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തെന്നും തന്റെ മനസില്‍ തോന്നിയ ചില കാര്യങ്ങള്‍ താന്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി ബാല ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ദേഷ്യത്തിന്റെ പുറത്തോ ഇമോഷനലായോ പറഞ്ഞതല്ല. എല്ലാം താന്‍ ഓര്‍ത്ത് ഓര്‍ത്ത് ചിന്തിച്ച് ചിന്തിച്ച് പറഞ്ഞതാണെന്നാണ് ബാല പറഞ്ഞത്. അന്ന് മുതല്‍ ബാലയുടെ ഈ വാക്കുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top