Malayalam
മകള്‍ വേണമെങ്കില്‍ ആദ്യം മകളുടെ അമ്മയെ ബഹുമാനിക്കണം, അല്ലാതെ ഇവിടെക്കിടന്ന് മോങ്ങിയിട്ട് കാര്യമില്ല; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ബാല
മകള്‍ വേണമെങ്കില്‍ ആദ്യം മകളുടെ അമ്മയെ ബഹുമാനിക്കണം, അല്ലാതെ ഇവിടെക്കിടന്ന് മോങ്ങിയിട്ട് കാര്യമില്ല; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ബാല
ഒരുകാലത്ത് മലയാളികളുടെ മനം കവര്‍ന്ന താരമാണ് ബാല. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പിതൃദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പേരാണ് തങ്ങളുടെ അച്ഛനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നത്. ചിലര്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ബാലയും ഇത്തരത്തില്‍ തന്റെ മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരുന്നു.
കുട്ടിക്കാലത്തെ ചില വീഡിയോകളും ഫോട്ടോയുമെല്ലാമായിരുന്നു പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വീഡിയോയില്‍ പാപ്പു ബാലയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നതാണ് കാണാനാകുക ഡാഡി എന്ന് തന്നെ വിളിക്കുന്ന മകളെ അപ്പ എന്ന് തിരുത്തുന്നുണ്ട് ബാല വീഡിയോയില്‍. ഓര്‍മ്മകളുടെ കണ്ണുനീരുമായി ആദ്യമായി ഈ വീഡിയോ ഞാന്‍ പങ്കുവെക്കുകയാണ്.
എന്റെ പിറന്നാള്‍ ദിവസം തന്നെ കോടതിയില്‍ വച്ച് എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെങ്കിലും, എന്റെ മാലാഖ പാപ്പു എനിയ്‌ക്കൊപ്പം നില്‍ക്കുകയും അപ്പ എന്ന മാജിക് വാക്ക് പറയുകയും ചെയ്തു. എന്റെ കണ്ണ് നനയിപ്പിയ്ക്കുന്ന ഓര്‍മ്മ, ഹാപ്പി ഫാദേഴ്‌സ് ഡെ. എല്ലാ അച്ഛന്മാര്‍ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു എന്നാണ് ബാല വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളത്.
അതില്‍ ഒരാള്‍ കുറിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകള്‍ വേണമെങ്കില്‍ ആദ്യം മകളുടെ അമ്മയെ ബഹുമാനിക്കണം. അല്ലാതെ ഇവിടെക്കിടന്ന് മോങ്ങിയിട്ട് കാര്യമില്ലെന്നായിരുന്നു കമന്റ്. അതിന് ബാല നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു… എന്നെ വിമര്‍ശിച്ച് നിങ്ങള്‍ വെറുതെ ബുദ്ധിമുട്ടേണ്ട. എന്നെ വിലയിരുത്തുന്നതിന് പകരം നിങ്ങള്‍ സ്വന്തം അച്ഛന്റെ സ്‌നേഹിക്കൂ. അച്ഛനോട് ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന് പറയൂ. അദ്ദേഹം സന്തോഷിക്കും എന്നാണ് ബാല മറുപടി നല്‍കിയത്.
2010 ലായിരുന്നു ബാലയുടേയും അമൃതയുടേയും പ്രണയ വിവാഹം. 2019ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പാപ്പു എന്ന അവന്തിക കൈക്കുഞ്ഞായിരുന്നപ്പോഴാണ് ബാലയും അമൃതയും വേര്‍പിരിഞ്ഞത്. മകളുടെ സംരക്ഷണം അമൃതയ്ക്കായിരുന്നു. പിന്നീട് പത്ത് വര്‍ഷത്തോളം ബാല സിംഗിള്‍ ലൈഫ് നയിക്കുകയായിരുന്നു. മകള്‍ അടുത്തില്ലാത്തതിന്റെ പരിഭവവും വിഷമവും എപ്പോഴും ബാല പങ്കുവെയ്ക്കാറുണ്ടായിരുന്നു.
അമൃതയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം ചെയ്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കരള്‍ രോഗം മൂര്‍ച്ഛിച്ച് ബാല ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എലിസബത്ത് ആയിരുന്നു അന്ന് ബാലയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.
മാത്രമല്ല, ഗുരുതരാവസ്ഥയിലായിരുന്നപ്പോള്‍ മകളെ കാണണമെന്ന ബാലയുടെ ആവശ്യപ്രകാരം അമൃത മകളുമായി ആശുപത്രിയില്‍ എത്തിയിരുന്നു. കുറച്ച് നേരം അച്ഛനൊപ്പം ചെലവഴിച്ച ശേഷം പാപ്പു മടങ്ങി. മകളെ സഹോദരിയ്ക്കും അമ്മയ്ക്കും ഒപ്പം പറഞ്ഞു വിട്ടതിന് ശേഷവും അമൃത ആശുപത്രിയില്‍ തന്നെ തുടര്‍ന്നിരുന്നു. അമൃതയുടെ ലിവിംഗ് പങ്കാളിയായിരുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷവും അമൃതയ്ക്കും കുടുംബത്തിനും എതിരെ ബാല ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അമൃത കാരണമാണ് മകളെ തനിക്ക് കാണാന്‍ പോലും കിട്ടാത്തത് എന്ന തരത്തിലാണ് ബാല സംസാരിച്ചത്.
മാത്രമല്ല അമൃതയെ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടുവെന്നുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നടന്‍ നടത്തിയിരുന്നു. ബാലയുടെ ഈ പരാമര്‍ശങ്ങള്‍ വിവാദമായതോടെ അമൃത തന്റെ വക്കീലന്മാരുമായി സോഷ്യല്‍ മീഡിയില്‍ വീഡിയോ പങ്കുവെച്ചിരുന്നു.
സകലതെളിവുകളും നിരത്തിയായിരുന്നു അമൃത കാര്യങ്ങള്‍ വിശദീകരിച്ചത്. അതേസമയം, അമൃതയും ഗോപിസുന്ദറും വേര്‍പിരിഞ്ഞിരിക്കുകയാണ്. ബാലയും എലിസബത്തും വേര്‍പിരിഞ്ഞതായും വാര്‍ത്തകളുണ്ട്.
ഇരുവരും ഒന്നിച്ചല്ല താമസം. ജോലിത്തിരക്കുമായി കേരളത്തിന് പുറത്താണ് എലിസബ്ത് എങ്കിലും നാട്ടില്‍ എത്തിയാലും ബാലയെ കാണാന്‍ എത്താറില്ല. പരസ്പരമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെയ്ക്കാറില്ല.
