Malayalam
ഇപ്പോൾ ആര് ആരെയാണ് പീ ഡിപ്പിക്കുന്നത്. നിങ്ങളെ കുറിച്ചുള്ള പഴയ കാര്യങ്ങളെല്ലാം തുറന്ന് പറയൂ, ഒറ്റ വാക്ക് കൊണ്ട് നിങ്ങളുടെ എല്ലാ നാടകവും നിൽക്കുംച ബാല
ഇപ്പോൾ ആര് ആരെയാണ് പീ ഡിപ്പിക്കുന്നത്. നിങ്ങളെ കുറിച്ചുള്ള പഴയ കാര്യങ്ങളെല്ലാം തുറന്ന് പറയൂ, ഒറ്റ വാക്ക് കൊണ്ട് നിങ്ങളുടെ എല്ലാ നാടകവും നിൽക്കുംച ബാല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മുൻഭാര്യയായ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. ബാല പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും അടക്കമുളള ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ബാലയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.
നിയമപരമായി ഇതിൽ മുന്നോട്ടു പോകണമെന്നുണ്ട്. പക്ഷേ അത് എത്രത്തോളം എന്നെ സഹായിക്കുമെന്ന് അറിയില്ല എന്നാണ് എലിസബത്ത് പറയുന്നത്. എനിക്ക് പ്രാന്താണെന്ന് പറഞ്ഞ് ഇറക്കിവിട്ടതാണ്. അങ്ങനെ ഇറക്കിവിട്ട ആളെ ചോര ഛർദ്ദിച്ചപ്പോൾ വീഡിയോ കോൾ ചെയ്തു. നീ വന്നില്ലെങ്കിൽ ഞാൻ ഇവിടെ മരിക്കുമെന്ന് പറഞ്ഞു.
എൻോസ്കോപ്പിക്കൊന്നും വിധേയമാകില്ലെന്നൊക്കെ പറഞ്ഞു. ഞാൻ അന്നേരം കുന്നംകുളത്തായിരുന്നു. ഞാൻ കരുതിയത് എന്നെ മാത്രമാണ് വിളിച്ചതെന്നാണ്, പിന്നെയാണ് മനസിലായത് എല്ലാ പെണ്ണുങ്ങളേയും വിളിച്ചിരുന്നുവെന്ന്. അവരൊക്കെ കരുതിക്കാണും ഇനി ചത്താൽ ഞങ്ങളുടെ തലയിൽ ആയിപ്പോകുമോയെന്ന്.
സ്വന്തം വീട്ടിലേക്ക് വിളിച്ചാൽ ആരും വരില്ല, അത് മറ്റൊരു കര്യം. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. പണിക്കാരത്തിയായി എന്നെ നിർത്തിയെന്നുമെല്ലാം എലിസബത്ത് പറഞ്ഞിരുന്നു. ഇപ്പോഴിതാ എലിസബത്തിന്റെ ഏറ്റവും പുതിയ വീഡിയോക്ക് പിന്നാലെ എലിസബത്തിനെതിരെ ഭീഷണി ഉയർത്തുകയാണ് ബാല. ഫേസ്ബുക്കിലൂടെയാണ് നടൻറെ പ്രതികരണം.
കഴിഞ്ഞ ദിവസം തന്റെ വീഡിയോയിൽ ബാലയുടെ അച്ഛനെ കുറിച്ചൊരു പരാമർശം എലിസബത്ത് നടത്തിയിരുന്നു. എന്തൊക്കെ ചെയ്താലും പണം ഉള്ളവന്റെ കൂടെയായിരിക്കും ഈ നാട്ടിലെ നിയമം എന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബാല തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു എലിസബത്തിന്റെ വാക്കുകൾ. ഇത് പരാമർശിച്ച് കൊണ്ടാണ് ബാലയുടെ ഭീഷണി.
അഞ്ച് വർഷം മുൻപ് മരിച്ച് പോയ തന്റെ പിതാവിനെ കുറിച്ച് പറയുന്നു, സ്ത്രീയെ നിങ്ങളോട് ലജ്ജ തോന്നുന്നു. ആശുപത്രിയിൽ നിന്നും എന്റെ ജീവൻ രക്ഷിച്ചവരെല്ലാം ഇപ്പോഴും എന്റെ ആത്മാവിനോട് ചേർന്ന് നിൽക്കുന്നുണ്ട്. എന്നാൽ പാലാരിവട്ടത്തെ ഫ്ലാറ്റിനും എന്റെ പണത്തിനും വേണ്ടി എന്നെ സംരക്ഷിച്ചവർ എനിക്കൊപ്പം ഇല്ല. എന്തായാലും അവരോട് എനിക്ക് നന്ദിയുണ്ട്.
ഇപ്പോൾ ആര് ആരെയാണ് പീഡിപ്പിക്കുന്നത്. നിങ്ങളെ കുറിച്ചുള്ള പഴയ കാര്യങ്ങളെല്ലാം തുറന്ന് പറയൂ, ഒറ്റ വാക്ക് കൊണ്ട് നിങ്ങളുടെ എല്ലാ നാടകവും നിൽക്കും എന്നാണ് ബാല കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേർ കമന്റുകളുമായും രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് എലിസബത്ത് തന്നെ തുറന്നുകാട്ടിയിട്ടുണ്ട്, ആ നിങ്ങൾ എലിസബത്തിനെ കുറിച്ച് എന്ത് തുറന്നുകാട്ടാനാണ്.
നിങ്ങളുടെ അന്തസൊക്കെ നിങ്ങൾ കളഞ്ഞുകുളിച്ചു. പലതരം നാടകങ്ങളിലൂടെ സ്വന്തം ഭാഗം ന്യായീകരിക്കും മുൻപ് നിങ്ങളുടെ ഫേസ്ബുക്ക് പേജിന് താഴെവരുന്ന കമന്റുകൾ നോക്കൂ, 98 ശതമാനവും നിങ്ങൾക്കെതിരാണ്. എത്രയൊക്കെ വെളുപ്പിക്കാൻ സ്വയം ശ്രമിച്ചാലും അതൊന്നും വിജയിക്കില്ല. കർമ തിരിച്ചടിക്കും.
ഇത്തരത്തിലുള്ള നോൺസെൻസ് അവസാനിപ്പിച്ച് സ്വന്തം ചാനലിൽ ശ്രദ്ധിക്കൂ. കാരണം നിങ്ങളുടെ യഥാർത്ഥ സ്വഭാവം എനതാണെന്ന് കേരളത്തിലും തമിഴ്നാട്ടിലും തുറന്നുകാട്ടപ്പെട്ടു എന്നാണ് ഒരു പ്രൊഫൈലിൽ നിന്നും എത്തിയ കമന്റ്. ഇതിനെ പിന്തുണച്ച് കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ബാലാ, നീ വഞ്ചനയുടെയും കൃത്രിമത്വത്തിന്റെയും പ്രതിരൂപമാണ്. നിങ്ങളുടെ പ്രവർത്തി തമിഴ് സമൂഹത്തിനും അതിലപ്പുറവും നാണക്കേട് ഉണ്ടാക്കിയിരിക്കുന്നു. അമൃതയേയും എലിസബത്തേയും ചൂഷണം ചെയ്തു, ഇപ്പോൾ കോകിലയെ വിവാഹം ചെയ്തു, തകർന്ന വിശ്വാസത്തിന്റെയും ഹൃദയത്തിന്റെയും പാത ബാക്കിയാക്കി.
നിങ്ങളുടെ വിശ്വാസ്യത ചിതലുകളിലാണ്, ആത്മാഭിമാനമുള്ള ഒരു വ്യക്തിയും നിങ്ങളെ ഒരിക്കലും വിശ്വസിക്കില്ല. നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കാനും നിങ്ങൾ വരുത്തിയ ദോഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും സമയമാണിത്.
നിന്റെ നാടകീയ കോമാളിത്തരങ്ങൾ ഇത്തവണ നിന്നെ രക്ഷിക്കില്ല.
സത്യം പുറത്തുവന്നിരിക്കുന്നു, നിങ്ങളുടെ യഥാർത്ഥ സ്വഭാവം വെളിപ്പെട്ടിരിക്കുന്നു. നിങ്ങളുടെ കൃത്രിമ, വലികുറഞ്ഞ ഗെയിമുകൾ അവസാനിപ്പിക്കാനും ഭേദഗതി വരുത്താനും ഉള്ള സമയമാണിതെന്നുമാണ് കമന്റായി മറ്റൊരാൾ കുറിച്ചത്. സത്യത്തിൽ ഇവന്റെ വീഡിയോ കാണുപ്പോൾ ഞാൻ കോക്കില ആണ് നോക്കുന്നത് അത് പേടിച്ചു ആണ് നില്കുന്നത്. മുൻപു നമ്മൾ കണ്ട കൂട്ടി അല്ല ഇപ്പോൾ അത്. ഫുഡ് പോലും പറയാൻ ഒരു പേടി മുഖത്തു തന്നെ അറിയാം. Elizabath പഴയ വീഡിയോയിൽ അവർക്കു ഉണ്ടായിരുന്നു ഇതു പോലെ ഒരു പെരുമാറ്റം.
നിങ്ങൾ എന്താണ് എലിസബത്തിനെ കുറിച്ച് തുറന്നുകാട്ടാൻ പോകുന്നത്. കൂടിപ്പോയാൽ നിങ്ങൾ പറയും എലിസബത്തിന് മാനസിക പ്രശ്നമാണെന്ന്. പക്ഷെ സമൂഹത്തിന് അറിയാം, ആർക്കാണ് ചികിത്സ വേണ്ടതെന്ന്. എലിസബത്തിന് മറ്റ് ബന്ധം ഉണ്ടെന്ന് വരുത്തിതീർക്കാനാണോ ശഅരമം? ഞാൻ വേണമെങ്കിൽ അത്ഭുതപ്പെടാം, കാരണം ഇതൊക്കെ പ്രവചിക്കാൻ പറ്റും.
തുടക്കം മുതൽ അവർ വളരെ ജെനുവിൻ ആയൊരു ക്യാരക്ടരാണെന്ന് മനസിലായത്. അമൃതക്കും പലതും വെളിപ്പെടുത്താൻ സാധിച്ചിരുന്നില്ല. അതിനാൽ മാധ്യമങ്ങളേയും നിങ്ങൾ അവൾക്കെതിരെ തിരിച്ചു. വീണ്ടും ഇതേ രീതിക്കുള്ള ചീപ്പ് ഷോ ആണ് നിങ്ങൾ ഇറക്കുന്നത് , നിങ്ങൾക്ക് യഥാർത്ഥത്തിൽഒന്നും തുറന്നുകാട്ടാൻ ഇല്ല, പക്ഷെ അവർക്ക് ഉണ്ട്’, മറ്റൊരു കമന്റിൽ പറയുന്നു.
നിങ്ങളുടെ ഇതുപോലത്തെ പല കോപ്രായങ്ങളും ഞങ്ങൾ കണ്ടതാണ്. അടിസ്ഥാനപരമായി നിങ്ങൾക്ക് വട്ടാണ്. സ്വയം വട്ടാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ നിനക്ക് സാധിക്കുന്നുമില്ല മറ്റൊരാൾ വട്ടാണെന്ന് പറഞ്ഞാൽ അംഗീകരിക്കുന്നുമില്ല. ആരും ആരെയും ഒന്നും പറഞ്ഞിട്ടില്ല. ബാല തന്നെയാണ് എല്ലാം തുടങ്ങിയത് അതിനു ശേഷം അത് Elizabeth Elizabeth Udayannte പേരിൽ ഇട്ടാൽ എങ്ങനെ ആണ് ശെരി ആവുക എന്ന് ഒരാൾ ചോദിക്കുന്നത്.
നിങ്ങൾ എന്താണ് വെളിപ്പെടുത്താൻ പോകുന്നത്? ഡോ. എലിസീബെത്തിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് മാത്രമേ നിങ്ങൾ പറയാനുള്ളൂ. പക്ഷേ ഇപ്പോൾ സമൂഹത്തിന് അറിയാം ആർക്കാണ് ചികിത്സാ സഹായം വേണ്ടത് എന്ന്. ഡോ എലിസബെത്തിന് സത്യവാങ്മൂലം ഉണ്ടായിരുന്നു എന്ന് നിങ്ങൾ അടിച്ചേൽപ്പിക്കുമോ!!!. ഞാൻ അതിശയിച്ച് അഭിനയിക്കും കാരണം ഇത് വളരെ പ്രവചിക്കാവുന്നതാണ്.
ഇതല്ലാതെ വേറെ എന്തൊക്കെയുണ്ട്? തുടക്കത്തിൽ നിന്നുള്ള വളരെ മിടുക്കനായ കഥാപാത്രമാണ് അവൾ. അമൂർത്തയ്ക്ക് പോലും ഒന്നും പറയാൻ പറ്റിയില്ല എന്നിട്ട് നിങ്ങൾ മാധ്യമങ്ങളെയും ജനങ്ങളെയും അവർക്കെതിരെ കൂടി തിരിക്കുകയായിരുന്നു വിശ്വസിക്കാൻ കഴിയുന്നില്ല ഇപ്പോഴും നിങ്ങൾ ഈ വിലകുറഞ്ഞ ഷോ പുറത്തെടുക്കുന്നു. നിങ്ങൾക്ക് വെളിപ്പെടുത്താൻ ഒന്നുമില്ല പക്ഷെ അവൾക്ക് ഒരുപാട് ഉണ്ട്.
കേരളത്തിന് വേണ്ടി ഒരു ഉപകാരം ചെയ്യാമോ? നിങ്ങളുടെ ഭാര്യയെന്നു വിളിക്കപ്പെടുന്ന ഈ സ്ത്രീയുമായി കേരളത്തിൽ നിന്ന് ദയവായി പുറത്തുപോയി തമിഴ്നാട്ടിൽ പോയി ജീവിക്കാമോ എന്നാണ് ഒരാൽ ചോദിക്കുന്നത്. നിരവധി പേർ ആണ് ബാലയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു.
‘ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടുവെന്നും എലിസബത്ത് കഴിഞ്‍ ദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോഴത്തെ ഭാര്യ കോകിലയ്ക്കൊപ്പം തമിഴ്നാട്ടിലാണ് ബാല. അവിടെ വെച്ച് പങ്കുവെച്ച വീഡിയോയിൽ കോകിലയുടെ അമ്മയെയും മുത്തശ്ശിയെയും കാണാമായിരുന്നു. ആദ്യമായാണ് കോകിലയുടെ കുടുംബാംഗങ്ങൾ ബാലയുടെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെയും കോകിലയുടേയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതത്തിനായി കോകിലയുടെ അമ്മ അടുത്തിടെ തിരുപ്പതിയിൽ പോയി തല മുണ്ഡനം ചെയ്തിരുന്നു.
തിരുപ്പതിയിൽ പോയാണ് മൊട്ടയടിച്ചത്. മരുമകനും മകൾക്കും വേണ്ടിയാണ് മൊട്ടയടിച്ചത്. ഒരുപാട് പേരുടെ കണ്ണ് ബാലയുടേയും കോകിലയുടേയും മേൽ പെടുന്നുണ്ട്. ഒരുപാട് അസൂയാലുക്കളുണ്ട് എന്നുമാണ് കോകിലയുടെ അമ്മ മൊട്ടയടിക്കാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്. കോകിലയുടെ തൊണ്ണൂറ്റി മൂന്ന് വയസുള്ള മുത്തശ്ശിയേയും വീഡിയോയിൽ കാണാമായിരുന്നു.
