Malayalam
രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും; ഇനി കൊച്ചിയിലേക്ക് വീട്ടിൽ വരികയാണെങ്കിൽ അത് ആ വീട് വിൽക്കാനായിരിക്കും; ബാല
രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും; ഇനി കൊച്ചിയിലേക്ക് വീട്ടിൽ വരികയാണെങ്കിൽ അത് ആ വീട് വിൽക്കാനായിരിക്കും; ബാല
മലയാള സിനിമാ പ്രേമികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി താമസിക്കുകയായിരുന്നു ബാല. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോകുന്നത്. ഗായിക അമൃതയുമായുള്ള വിവാഹശേഷമാണ് ബാല കൊച്ചിയിൽ സ്ഥിര താമസമാക്കിയത്.
ഈ ബന്ധം അവസാനിച്ച ശേഷം ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തു. അപ്പോഴും കൊച്ചിയിൽ തന്നെയായിരുന്നു ബാലയുടെ താമസം. പക്ഷെ ആ ബന്ധത്തിനും രണ്ട് വർഷം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. എലിസബത്തുമായി വേർപിരിഞ്ഞതിന് ശേഷവും ബാല അവിടെ തന്നെ തുടരുകയായിരുന്നു.
പിന്നീട് നടന്റെ അമ്മാവന്റെ മകളായ കോകില അങ്ങോട്ടേയ്ക്ക് വന്നു. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. റിപ്പോർ്ടടുകൾ പ്രകാരം ബാലയുടെ നാലാം വിവാഹമാണിത്. അമൃതയ്ക്ക് മുമ്പ് കന്നഡ സ്വദേശിയായ യുവതിയെയാണ് ബാല വിവാഹം കഴിച്ചിരുന്നത്. ഇത് മറച്ച് വെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ കോകിലയുമായുള്ള വിവാഹശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബാല. അതിന്റെ ഭാഗമായി കൊച്ചിയിൽ നിന്നും നടൻ ഭാര്യയുമായി താമസം മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു. ഇന്ന് ഞാൻ നിങ്ങളെ വിട്ട് കൊച്ചി വിട്ട് വന്നിരിക്കാണ് ഒരുപാട് ദൂരെക്ക് ഒന്നും അല്ല. എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ… എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് എന്നാണ് ബാല കുറിച്ചത്. ഒപ്പം പുതിയ താമസ സ്ഥലത്ത് നിന്നുള്ള ചിത്രവും ബാല പങ്കിട്ടു.
എന്നാൽ എങ്ങോട്ടേയ്ക്കാണ് പോയതെന്ന് പറഞ്ഞിരുന്നില്ല. നടൻ എങ്ങോട്ടാണ് താമസം മാറിയതെന്നതിനുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ടെങ്കിലും താരം പ്രതികരിച്ചിട്ടില്ല. ഈ വേളയില് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും എന്നാണ് ബാല പ്രതികരിച്ചിരിക്കുന്നത്.
ചികിത്സക്കായി താമസം മാറിയതാണെന്ന വാർത്തകളോടും ബാല പ്രതികരിച്ചു. കൊച്ചിയിൽ ഇരുന്നാൽ മാത്രമെ രാജാവാകൂ എന്നില്ലല്ലോ. എവിടെ ഇരുന്നാലും മനസ് ശുദ്ധമാണെങ്കിൽ നമ്മൾ രാജാവ് തന്നെയാണ്. മുമ്പ് പറഞ്ഞതുപോലെ ഞാൻ ചെയ്യേണ്ട കടമകൾ ഞാൻ ചെയ്യും. കുറച്ച് വേദനകൾ ഉണ്ടായിരുന്നു. പിന്നെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന മാറ്റങ്ങളെല്ലാം നല്ലതിനാണെന്ന് നിങ്ങൾക്കെല്ലാം മനസിലാകും.
എനിക്ക് ഒരു രണ്ട് ദിവസം സമയം തരൂ… അപ്പോൾ എല്ലാവർക്കും മനസിലാകും. ഇപ്പോൾ എനിക്ക് ജീവിതത്തിൽ നടക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അങ്ങനെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. ചില തെറ്റായ വാർത്തകൾ വരുന്നുണ്ട്. വന്നോട്ടെ കുഴപ്പമില്ല. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയട്ടെ… നോ പ്രോബ്ലം. പിന്നെ എന്തിന് വേണ്ടി മാറി എന്നുള്ളത് രണ്ട് ദിവസത്തിനകം ഞാൻ പറയും.
താമസം മാറി എന്നതും സത്യം തന്നെയാണ്. എല്ലാ ഞായാറാഴ്ചയും എല്ലാവരും എന്നെ വന്ന് കാണാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ഒന്നും നേരിട്ട് എന്റെ കൈ കൊണ്ട് ചെയ്യാൻ പറ്റില്ല. പക്ഷെ… നൂറ് ശതമാനം ഞാൻ ചെയ്യേണ്ട നന്മ ഞാൻ ചെയ്തിരിക്കും. രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് അറിയാൻ പറ്റും. രണ്ട് ദിവസം സമയം തരൂ.
ഇനി കൊച്ചിയിലേക്ക് വീട്ടിൽ വരികയാണെങ്കിൽ അത് ആ വീട് വിൽക്കാനായിരിക്കും. ഞാൻ ചികിത്സയിലൊന്നുമല്ല. ചികിത്സക്കായി മാറിയതുമല്ല. ഗംഭീരമായിട്ട് ഇരിക്കുകയാണ് എന്നാണ് ബാല പറഞ്ഞത്.കോകിലയും പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി പങ്കിട്ടിട്ടുണ്ട്.
