Connect with us

വിവാദവും കുറ്റപ്പെടുത്തലും, പറഞ്ഞുള്ള വീഡിയോ താൻ പങ്കിടില്ല, അതൊന്നും പ്രതീക്ഷിച്ചുകൊണ്ട് ആരും ഈ വഴി വരരുത്; എലിസബത്ത്

Malayalam

വിവാദവും കുറ്റപ്പെടുത്തലും, പറഞ്ഞുള്ള വീഡിയോ താൻ പങ്കിടില്ല, അതൊന്നും പ്രതീക്ഷിച്ചുകൊണ്ട് ആരും ഈ വഴി വരരുത്; എലിസബത്ത്

വിവാദവും കുറ്റപ്പെടുത്തലും, പറഞ്ഞുള്ള വീഡിയോ താൻ പങ്കിടില്ല, അതൊന്നും പ്രതീക്ഷിച്ചുകൊണ്ട് ആരും ഈ വഴി വരരുത്; എലിസബത്ത്

ഇന്ന് മലയാളികൾക്കേറെ സുപരിചിതയാണ് എലിസബത്ത് ഉദയൻ. നടൻ ബാലയെ വിവാഹം കഴിച്ച ശേഷമാണ് എലിസബത്ത് കൂടുതലായും തന്റെ വിശേഷങ്ങൾ യുട്യൂബിലൂടേയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകരുമായി പങ്കുവെയ്ക്കുള്ളത്. എന്നാൽ ബാലയും എലിസബത്തും നിയമപരമായി വിവാഹിതരായിരുന്നില്ല. ബാലയ്ക്ക് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കും ഒപ്പം നിന്നത് എലിസബത്ത് ആയിരുന്നു.

എംബിബിഎസ്‌ ബിരുദധാരിയായ എലിസബത്ത് ഇപ്പോൾ അഹമ്മദാബാദിൽ ഒരു ഹോസ്പിറ്റലിൽ ഡ്യൂട്ടി ഡോക്ടർ ആയി സേവനം അനുഷ്ടിക്കുകായാണ്. സുഹൃത്തുക്കളും, ബന്ധുക്കളും ഒക്കെയായി ജീവിതം തിരികെ പിടിക്കുകയാണ് എലിസബത്ത്. യാത്രകൾ ചെയ്തും ആഘോഷങ്ങളിൽ പങ്കുചേർന്നും എലിസബത്ത് സോഷ്യൽ മീഡിയയിലും നിറയുകയാണ്.

ഇപ്പോശൾ അഹമ്മദാബാദിൽ ഒരു ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത്. രണ്ട് മൂന്ന് ദിവസങ്ങൾക്കിടയിൽ എലിസബത്ത് വീഡിയോ പങ്കുവച്ചും എത്താറുണ്ട്. കൂടുതലും ആശുപത്രി വിശേഷങ്ങളും തന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നതും നടക്കാൻ പോകുന്ന സന്തോഷത്തെക്കുറിച്ചും ഒക്കെയാണ് എലിസബത്ത് പറയുന്നത്.

രണ്ടുദിവസം മുൻപ് തന്റെ ഒരു സർപ്രൈസ് ഉണ്ടെന്ന് എലിസബത്ത് ആരാധകരോട് പങ്കുവെച്ചിരുന്നു. ഇതോടെ എലിസബത്ത് പ്രണയത്തിലാണോയെന്നും വിവാഹിതയാകാൻ പ്ലാൻ ഉണ്ടോ എന്നുമൊക്കെയായിരുന്നു പ്രേക്ഷകർ ചോദിച്ചത്. എ്നനാൽ എലിസബത്ത് പറഞ്ഞതാകട്ടെ, നാട്ടിലേക്ക് വരുന്ന സന്തോഷമാണ് പങ്കുവെച്ചത്.

താൻ നാട്ടിൽ വരാൻ പോകുകയാണെന്നാണ് എലിസബത്ത് പറഞ്ഞത്. അമ്മയ്ക്കൊപ്പം എയർപോർട്ടിലിരിക്കുന്ന വീഡിയോയിലൂടെയാണ് എലിസബത്ത് തന്റെ സന്തോഷം അറിയിച്ചത്. ഇത്ര പെട്ടെന്ന് അവധി കിട്ടുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും അഞ്ച് ദിവസത്തേക്കുള്ള അവധിയാണ് ലഭിച്ചതെന്നും താരം പറഞ്ഞു. പോകാനും വരാനും ഓരോ ദിവസം പോകും. എന്നാലും മൂന്ന് ദിവസം വീട്ടിൽ നിൽക്കാമെന്ന സന്തോഷമുണ്ട്.

എന്റെ സർപ്രൈസ് നിങ്ങൾ പ്രതീക്ഷിച്ചില്ലെന്നാണ് മനസിലാക്കുന്നത്. വേറെ പല സർപ്രൈസുകളും പ്രതീക്ഷിച്ചതായി പലരും കമന്റ് ചെയ്തതായി കണ്ടത്. അതാണ് ഞാൻ ആദ്യമേ പറഞ്ഞത് എനിക്ക് മാത്രം സന്തോഷമുള്ള കാര്യമാണെന്ന്. മൂന്നാല് മാസമായി നാട്ടിലേയ്ക്ക് വന്നിട്ട്. അപ്പോൾ ലീവ് ലഭിച്ചതിന്റെ സന്തോഷം ഉണ്ട് എന്നാണ് വീഡിയോയിൽ എലിസബത്ത് പറഞ്ഞത്.

ഇപ്പോഴിതാ അതിനു മറുപടി നൽകി എത്തിയിരിക്കുകയാണ് എലിസബത്ത്. ഒരു വിവാദവും ഒരു കുറ്റപ്പെടുത്തലും, പറഞ്ഞുള്ള വീഡിയോ താൻ പങ്കിടില്ലെന്നും അതൊന്നും പ്രതീക്ഷിച്ചുകൊണ്ട് ആരും ഈ വഴി വരരുത് എന്നും എലിസബത്ത് പറയുന്നു. താൻ സ്വന്തം സന്തോഷത്തിനു വേണ്ടിയാണു ഇങ്ങനെ വീഡിയോസ് ഇടുന്നത്, അത് തന്റെ ഇഷ്ടപെട്ട കാര്യങ്ങൾ ആകും പങ്കിടും എന്നും എലിസബത്ത് പറഞ്ഞു.

പിന്നാലെ അമൃത സുരേഷിന്റെ അനുജത്തി അഭിരാമി സുരേഷും എലിസബത്തിനു കമന്റുമായി എത്തിയിട്ടുണ്ട്. നേരത്തെ, എലിസബത്തിനെ പരിചയപ്പെട്ടതിനെ കുറിച്ചും സൗഹൃദത്തിലായതിനെ കുറിച്ചുമെല്ലാം അമൃത പറഞ്ഞിരുന്നു. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ബാല ആശുപത്രിയിൽ ഗുരുതുരാവസ്ഥയിൽ കിടന്നപ്പോൾ‌ മകളുമായി അമൃതയും ആശുപത്രിയിൽ പോയിരുന്നു.

എവിടെ വെച്ചാണ് എലിസബത്തിനെ പരിചയപ്പെട്ടതും സൗഹൃദത്തിലായതുമെന്നാണ് അമൃത പറയുന്നത്. എലിസബത്തുമായി കോൺടാക്ടുണ്ട്. അന്ന് ആശുപത്രിയിൽ വെച്ചാണ് പരിചയപ്പെട്ടത്. അതിനുശേഷം ഞങ്ങൾ ടച്ചിലുണ്ട്. ലിവർ ട്രാൻസ്പ്ലാന്റേഷൻ സമയത്താണ് കണ്ടതും പരിചയപ്പെട്ടതും. അന്ന് തുടങ്ങി കണക്ഷനിലുണ്ട്.

പാവം അവരിപ്പോൾ ഇങ്ങനെ മാനേജ് ചെയ്ത് പോവുകയാണ്. കൂടുതലൊന്നും ഞാൻ പറയാൻ പാടില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് എല്ലാവർക്കും വേണം എന്നാണ് അമൃത പറഞ്ഞത്. 2019-ൽ അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം 2021-ൽ ആണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും.

Continue Reading
You may also like...

More in Malayalam

Trending