Malayalam
എനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുത് എന്ന് വിവാഹത്തിന് മുന്നേ പറഞ്ഞ് ബാല, കോകില ഗർഭിണിയായതുകൊണ്ടാണോ പെട്ടന്ന് വിവാഹം നടത്താൻ തീരുമാനിച്ചത്; വീഡിയോയ്ക്ക് താഴെ കമന്റുകളുമായി പ്രേക്ഷകർ
എനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുത് എന്ന് വിവാഹത്തിന് മുന്നേ പറഞ്ഞ് ബാല, കോകില ഗർഭിണിയായതുകൊണ്ടാണോ പെട്ടന്ന് വിവാഹം നടത്താൻ തീരുമാനിച്ചത്; വീഡിയോയ്ക്ക് താഴെ കമന്റുകളുമായി പ്രേക്ഷകർ
കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാല വിവാഹിതനായത്. അപ്രതീക്ഷിതമായി ആയിരുന്നു വിവാഹം. നേരത്തെ തനിക്കും ഒരു തുണ വേണമെന്നും വിവാഹം കഴിച്ച് കുട്ടിയായി ജീവിക്കണമെന്നുള്ള സൂചനകൾ നൽകിയിരുന്നുവെങ്കിലും വിവാഹിതനാകാൻ പോകുന്ന കാര്യമൊന്നും ബാല വെളിപ്പെടുത്തിയിരുന്നില്ല. ശേഷമായിരുന്നു എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് അമ്മാവന്റെ മകളായ കോകിലയെ താലി ചാർത്തിയത്.
മുമ്പ് മൂന്ന് തവണ ബാല വിവാഹിതനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കന്നഡ സ്വദേശിയായ പെൺകുട്ടിയെ ആണ് ബാല ആദ്യം വിവാഹം കഴിച്ചതെന്ന് നേരത്തേ നടന്റെ മുൻ ഭാര്യയായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് അമൃതയെയും തൃശൂർ സ്വദേശിയായ എലിസബത്തിനെയും വിവാഹം കഴിച്ചുവെങ്കിലും ഈ രണ്ട് ബന്ധങ്ങളും അധിക നാൾ നീണ്ട് നിന്നില്ല.
ആദ്യത്തെ രണ്ട് വിവാഹത്തിനും ഉണ്ടായിരുന്നതുപോലുള്ള ആഢംബരങ്ങളൊന്നുമില്ലാതെ വളരെ ലളിതമായിരുന്നു വിവാഹവും ശേഷം സുഹൃത്തുക്കൾക്കായി നടന്ന വിവാഹസൽക്കാരവുമെല്ലാം. കേക്ക് കട്ടിങ് ചടങ്ങ് മാത്രമാണ് ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനാലും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലും ബാലയുടെ അമ്മ വിവാഹത്തിന് പങ്കെടുത്തിരുന്നില്ല.
സിനിമാ മേഖലയിൽ നിന്നും ബാലയുടെ അടുത്ത സുഹൃത്തായ മുന്ന മാത്രമാണ് എത്തിയത്. വിവാഹസൽക്കാരത്തിന് കേരള സാരിയിൽ സുന്ദരിയായാണ് കോകില എത്തിയത്. പച്ച നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ബാലയുടെ വേഷം. ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്. പിന്നാലെ ചില സംശയങ്ങളുമായും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
കോകില ഗർഭിണിയാണോ എന്നാണ് പലർക്കും അറിയേണ്ടത്. താലികെട്ട് ചടങ്ങ് മുതൽ വിവാഹസൽക്കാരം വരെയുള്ള ചടങ്ങുകളിൽ എല്ലാം കോകില സാരി ഉപയോഗിച്ചും കൈകൾ ഉപയോഗിച്ചും വയർ മറച്ച് പിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വയർ വഇത് ഗർഭിണിയാണെന്ന വിവരം മറച്ച് വെയ്ക്കാനാണെന്നുമാണ് ഇവരുടെ കണ്ടുപിടിത്തം. കോകില ഗർഭിണിയായതുകൊണ്ടാണോ പെട്ടന്ന് വിവാഹം നടത്താൻ ബാല തീരുമാനിച്ചതെന്ന സംശയവും കമന്റ് ബോക്സിൽ പലരും പങ്കുവെച്ചു.
വിവാഹസൽക്കാര വീഡിയോയ്ക്ക് താഴെ ബാലയ്ക്ക് എത്രയും വേഗം ഒരു കുഞ്ഞ് കൂടി പിറക്കട്ടെയെന്ന് ആശംസിച്ച് നിരവധി പേർ എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ബാലയ്ക്കൊപ്പമാണ് കോകിലയുടെ താമസം. കൃത്യമായി സ്നേഹവും പരിചരണവും ഇപ്പോൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും അതിനാൽ സമാധാനമുണ്ടെന്നും അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ ബാല പറഞ്ഞിരുന്നു. ഇതെല്ലാം ചേർച്ച് വെച്ച് വായിക്കുമ്പോൾ കോകില ഗർഭിണിയാണെന്നാണ് ഇവർ പറയുന്നത്.
തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ട്. ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണം. എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയിൽ അഭിനയിക്കണം. എൻറെ കുടുംബജീവിതത്തിൽ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുത് എന്നായിരുന്നു ബാല പറഞ്ഞിരുന്നത്. അതിനാൽ തന്നെ പ്രേക്ഷകരുടെ സംശയവും വർധിക്കുകയാണ്.
ചെന്നൈ സ്വദേശിയാണ് കോകിലയും. ചെറുപ്പം മുതൽ ബാലയെ കോകില സ്നേഹിക്കുന്നുണ്ടായിരുന്നു. എന്നാൽ അത് മനസിലാക്കിയത് കോകിലയുടെ ഡയറി വായിച്ചപ്പോഴായിരുന്നുവെന്നും അതുകൊണ്ടാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും തന്റെ അമ്മയ്ക്കും അതായിരുന്നു ആഗ്രഹം ഇപ്പോൾ അമ്മയുടെ ആഗ്രഹം പോലെ തന്നെ നടന്നുവെന്നും താലികെട്ട് ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബാലപറഞ്ഞിരുന്നു. വീണ്ടും അഭിനയത്തിൽ സജീവമാകാനുള്ള ശ്രമങ്ങളും ബാല ആരംഭിച്ച് കഴിഞ്ഞു. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് നടൻ.
