Actor
മംമ്തയെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ബാല
മംമ്തയെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ബാല
അമൽ നീരദിന്റെ സംവിധാനത്തിൽ 2007 ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രമാണ് ബിഗ് ബി. മമ്മൂട്ടി നായകനായി എത്തി ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെ
.
ചെയ്ത മലയാളചലച്ചിത്രമാണ് ബിഗ് ബി. 2007 ഏപ്രിലിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകൻ മമ്മൂട്ടിയാണ്. 2005-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
മേരി ടീച്ചറുടെയും അവരുടെ അനാഥാലയത്തിൽ വളർന്ന നാല് ആൺകുട്ടികളുടെയും കഥയായിരുന്നു ബിഗ് ബി. ബിലാൽ ജോൺ കുരിശിങ്കൽ, എഡി, മുരുകൻ, ബിജോ എന്നീ കഥാപാത്രങ്ങളെ മമ്മൂട്ടി , മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് അവതരിപ്പിച്ചത്. സ്റ്റൈലിഷ് ആക്ഷൻ സീക്വൻസുകളും ഈ സിനിമയുടെ പ്രത്യേകതകളിലൊന്നാണ്. സിനിമ പോലെ തന്നെ ചിത്രത്തിലെ ഒട്ടുമിക്ക ഗാനങ്ങളും ഹിറ്റായിരുന്നു. അതിൽ ഇപ്പോഴും പലരുടെയും പ്ലെ ലിസ്റ്റിലുള്ള ഗാനം ബാലയും മംമ്ത മോഹൻദാസും അഭിനയിച്ച മുത്തുമഴ കൊഞ്ചൽ പോലെ എന്ന റൊമാന്റിക്ക് സോങ്ങാണ്.
ബാലയുടെ കരിയറിൽ പിറന്നിട്ടുള്ള ഏറ്റവും മനോഹരമായ ഗാനം കൂടിയാണിത്. നടന് ആരാധകർ വർധിക്കാൻ കാരണമായതും ബിഗ് ബിയും ഈ ഗാനവുമാണ്. ബിഗ് ബിയ്ക്കുശേഷം മംമ്തയും ബാലയും പിന്നീട് ഒരുമിച്ച് സിനിമകൾ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ തന്റെ മംമ്തയെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ബാല.
ഞാനും കോകിലയും ചെന്നൈ വിമാനത്താവളത്തിൽ വെച്ച് എന്റെ ഏറ്റവും മികച്ച നായികയെ കണ്ടുമുട്ടി എന്നാണ് മംമ്തയെ കണ്ട സന്തോഷം പങ്കിട്ട് ബാല കുറിച്ചത്. മംമ്തയ്ക്കൊപ്പം പകർത്തിയ ചില ഫോട്ടോകളും ബാല പങ്കിട്ടു. മുത്തുമഴ കൊഞ്ചൽ ജോഡിയെ വീണ്ടും ഒരുമിച്ച് കാണാൻ സാധിച്ച സന്തോഷം ആരാധകരും കമന്റ് ബോക്സിൽ അറിയിച്ചു.
പഴയ ഓർമകളിലേക്ക് നിങ്ങളുടെ ചിത്രങ്ങൾ കൂട്ടികൊണ്ടുപോയിയെന്നും കമന്റുകളുണ്ട്. ബിഗ് ബിയിൽ അഭിനയിക്കുമ്പോൾ ഇരുപത്തിയാറ് വയസ് മാത്രമെ ബാലയ്ക്ക് പ്രായമുണ്ടായിരുന്നുള്ളു. ഏറ്റവും മനോഹരമായി നൃത്തം ചെയ്യുന്ന ചുരുക്കം ചില നായക നടന്മാരിൽ ഒരാൾ കൂടിയായിരുന്നു ആ സമയത്ത് ബാല.
അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
അതേസമയം, അടുത്തിടെ ബാലകോകില എന്ന പേരിൽ നടൻ യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. പാചകം, വീട്ടുവിശേഷങ്ങൾ, ആഘോഷങ്ങളുടെ വീഡിയോകൾ എല്ലാം ആണ് രണ്ടാളും പങ്കു വെക്കുന്നത്. പാചകം ഏറെ താൽപര്യമുള്ളയാളാണ് കോകില. ഭക്ഷണം കഴിക്കാൻ താൽപര്യമുള്ളയാളാണ് ബാല. ഇരുവരുടെയും പൊങ്കൽ വീഡിയോ വൈറലായിരുന്നു. അതിനുശേഷം ഇടയ്ക്കിടെ ഇരുവരും തമിഴ്നാട് സ്റ്റൈലിലുള്ള റെസിപ്പികൾ മലയാളികളായ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.
പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയ ശേഷം, ബാല ഭാര്യക്ക് ഒരു പുതിയ അടുക്കള തന്നെ നിർമിച്ചു നൽകി. ഇപ്പോൾ ഇവിടെ നിന്നുമാണ് ബാലയുടെയും കോകിലയുടെയും വ്ലോഗ്ഗിംഗ്. കോകിലയാണ് പ്രധാന ഷെഫ് എങ്കിലും, ബാല കൂടെ കൂടാറുണ്ട്. വെജും നോൺ വെജുമായി നിരവധി വിഭവങ്ങൾ തയാർ ചെയ്യാൻ കോകിലയ്ക്ക് സാധിക്കും. കോകിലയുടെ കൈപ്പുണ്യമാണ് ബാലയെ കോകിലയിലേയ്ക്ക് അടുപ്പിച്ചതും
