Connect with us

നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?’അച്ഛൻ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല; ധ്യാൻ ശ്രീനിവാസൻ

Actor

നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?’അച്ഛൻ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല; ധ്യാൻ ശ്രീനിവാസൻ

നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?’അച്ഛൻ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല; ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന‍്റെ വിശേഷങ്ങളല്ലാം തന്നെ വളരെപ്പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ തന്റെ അച്ഛൻ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും കാര്യം പറഞ്ഞപ്പോൾ അച്ഛൻ സിനിമയെ കുറിച്ച് വിശദമായി ചോദിച്ചെന്നും ധ്യാൻ പറയുന്നു.

എന്നാൽ നയൻതാരയോടൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം വേറെയൊന്നും ചോദിച്ചില്ലെന്നും ധ്യാൻ പറഞ്ഞു. ‘ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അച്ഛൻ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴേ വന്നു ചോദ്യമഴ. ‘എന്താണു കഥ. ആരാണ് കഥാപാത്രം. എവിടെയാണ് ലൊക്കേഷൻ, എന്നു ഷൂട്ടിങ് തുടങ്ങും, സ്ക്രിപ്റ്റ് എഴുതി തീർന്നെങ്കിൽ കാണിക്കൂ.

ഞാനൊന്നു വായിക്കട്ടെ’. ഞാൻ പറഞ്ഞു, ‘നയൻതാരയാണ് നായിക. നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?’അച്ഛൻ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല. വളരെ പെട്ടെന്നു മറുപടി പറഞ്ഞു, ഞാൻ റെഡി എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.

‘അമ്മാവൻ എം. മോഹനൻ ആണ് ശരിക്കും എന്നെ സിനിമയിലെടുത്തത്. അദ്ദേഹം 916 എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയം. അതിൽ അസിസ്റ്റന്റായി. അന്ന് മുതലാണ് സംവിധായകനാകണമെന്ന മോഹം തുടങ്ങിയത്. ആ സിനിമയിൽ അനൂപ് മേനോൻ ആയിരുന്നു നായകൻ. അദ്ദേഹത്തെ കണ്ടപ്പോൾ നായകനാകാനും തോന്നി. പിന്നെ, ചില നിർമാതാക്കളുടെ പത്രാസ് കണ്ടപ്പോൾ അതാകണം വഴിയെന്നു തോന്നിയെന്നുമാണ് നടൻ പറഞ്ഞത്.

More in Actor

Trending

Recent

To Top