Connect with us

ഞങ്ങളുടെ തല ദീവാലി… എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ആശംസകൾ; അമ്മയ്ക്കും കോകിലയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് ബാല

Social Media

ഞങ്ങളുടെ തല ദീവാലി… എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ആശംസകൾ; അമ്മയ്ക്കും കോകിലയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് ബാല

ഞങ്ങളുടെ തല ദീവാലി… എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ആശംസകൾ; അമ്മയ്ക്കും കോകിലയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് ബാല

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാല പുതിയൊരു ജീവിതത്തിലേയ്ക്ക് കടന്നത്. തന്റെ അമ്മാവന്റെ മകളായ കോകിലയെയാണ് നടൻ നാലാമതും വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കിയിരിക്കുകയാണ് ബാലയും കോകിലയും. ബാലയ്ക്കും കോകിലയ്ക്കും ഇത് തല ദീവാലിയാണ്.

വിവാ​ഹിതരായ ശേഷം ദമ്പതികൾ ആദ്യം ആഘോഷിക്കുന്ന ദീപാവലിയ്ക്കാണ് തമിഴ്നാട്ടിൽ തല ദീപാവാലിയെന്ന് പറയുന്നത്. നേരത്തെ തന്നെ ദീപാവലി ആഘോഷങ്ങൾക്കായി ഭാര്യയേയും കൂട്ടി ബാല ചെന്നൈയിലെത്തിയിരുന്നു. കേരളത്തിലായിരുന്നു ബാലയുടെ വിവാഹം. അതിനാൽ തന്നെ ആരോ​ഗ്യ പ്രശ്നങ്ങളുള്ളതിനാൽ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്ന് ബാല പറഞ്ഞിരുന്നു.

മുമ്പ് ബാലയ്ക്കൊപ്പം കൊച്ചിയിലായിരുന്നു അമ്മയുടെ താമസം. പിന്നീട് വാർധക്യ സഹജമായ അവശതകൾ വന്നതോടെയാണ് ചെന്നൈയിലേക്ക് പോയത്. ബാലയുടെ അമ്മയും സഹോദരങ്ങളുമെല്ലാം ചെന്നൈയിലാണ് താമസം. കോകിലയുടെയും അമ്മയും ബന്ധുക്കളും എല്ലാം ചെന്നൈയിൽ തന്നെയാണ്.

‌ബാലയുടെ അമ്മയുടെ കൂടി നിർബന്ധം മൂലമാണ് ബാല കോകിലയെ താലി ചാർത്തിയത്. ബാല തന്നെയാണ് സോഷ്യൽമീഡിയ വഴി ചെന്നൈയിലെ ദീപാവലി ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ഞങ്ങളുടെ തല ദീവാലി… എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ഫോട്ടോ ബാല പങ്കിട്ടത്. പുതിയ മരുമകളെ മധുരം നൽ‌കിയാണ് ബാലയുടെ അമ്മ സ്വീകരിച്ചത്.

അമ്മയ്ക്കും വർഷങ്ങളായി കോകിലയെ അറിയാം. കാരണം ബന്ധുവാണ് കോകില. അതുകൊണ്ട് വീഡിയോയിലും ഫോട്ടോകളിലും ഇരുവരും തമ്മിൽ ഒരു പ്രത്യേക ബോണ്ടിങ് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. മകന് അവനെ മനസിലാക്കുന്ന ഒരു ഇണയെ കിട്ടിയ സന്തോഷവും അമ്മയുടെ മുഖത്തുണ്ട്. ദീപാവലി ആശംസ കമന്റുകൾക്കിടയിലും ചിലർ ബാലയേയും കോകിലയേയും പരിഹസിച്ചുമെത്തിയിരുന്നു.

അടുത്ത ദീപാവലിക്ക് ആരാകും ഭാര്യയെന്നാണ് ചിലർ ബാലയെ വിമർശിച്ച് കുറിച്ചത്. മകന് അവനെ മനസിലാക്കുന്ന ഒരു ഇണയെ കിട്ടിയ സന്തോഷവും അമ്മയുടെ മുഖത്തുണ്ടെന്നും ചിലർ പറഞ്ഞു. എലിസബത്തുമായി ബാല കുടുംബ ജീവിതം നയിച്ചിരുന്ന സമയത്ത് ബാലയുടെ അമ്മയും ഇരുവർക്കും ഒപ്പം കൊച്ചിയിലുണ്ടായിരുന്നു.

എലിസബത്തിന് ബാല കാർ‌ സമ്മാനിച്ചപ്പോൾ അമ്മയും സാക്ഷിയായി ഉണ്ടായിരുന്നു. ചെന്നൈയിൽ തന്നെയാണ് കോകിലയും ജനിച്ച് വളർന്നത്. ബാലയുടെ മാമന്റെ മകളാണ്. ബാലയെ പോലെ തന്നെ സോഷ്യൽമീഡിയയിൽ ആക്ടീവാണ് കോകിലയും. വിവാഹത്തിന് മുന്നേ ബാലയും കോകിലയും ഒന്നിച്ചാണ് താമസമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

കോകില – ബാല ബന്ധം തുടങ്ങിയിട്ടിട്ട് നാളേറെ ആയെന്നു കോകിലയുടെ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. കേരളത്തിൽ വെക്കേഷൻ ടൈം ചിലവിടുന്നതും ബാലയുടെ പുത്തൻ ലെക്സസ് കാറിൽ ട്രിപ്പുകൾ പോയതിന്റെയും പോസ്റ്റുകൾ കോകില പങ്കുവച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം പരസ്യമാക്കിയത് വിവാഹത്തിന് ശേഷം ആണെന്ന് മാത്രം. വിവാഹത്തിന് മുൻപേ തന്നെ ശിവ ഭക്ത ആയ കോകില പാവക്കുളം ക്ഷേത്രത്തിൽ എത്തിയതിന്റെയും സ്റ്റാറ്റസ് പങ്കിട്ടിട്ടുണ്ട്. ഇതേ ക്ഷേത്ര നടയിൽ വച്ചായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹം.

വിവാഹ ശേഷം മാധ്യമങ്ങളെ കാണുമ്പൊൾ മാമ ഞാൻ എന്ത് പറയും എന്ന് ചോദിച്ചു പേടിച്ചു നിന്ന ആളെ അല്ല കോകില എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കോകില വന്ന ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു എന്നാണ് ബാല പറയുന്നത്. കോകിലയും ബാലയെ കുറിച്ച് സംസാരിച്ചിരുന്നു. ‘ഇതുപോലൊരു നല്ല മനുഷ്യനെ എല്ലാവരും കഷ്ടപ്പെടുത്തുന്നതിൽ മാത്രമേ എനിക്ക് വിഷമമുള്ളൂ. ഇത്രയും കാലം മാമ തനിച്ചായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കൂടെ തന്നെയുണ്ടെന്നാണ് കോകില കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്പ സംസാരിക്കവെ പറഞ്ഞത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top