Social Media
എല്ലാവർക്കും സൂപ്പർ ദീപാവലി ആശംസകൾ; കറുത്ത മുണ്ടും ഷർട്ടും ധരിച്ച് ദീപാവലി ആശംസകളുമായി ‘കൂലി’ ടീം!
എല്ലാവർക്കും സൂപ്പർ ദീപാവലി ആശംസകൾ; കറുത്ത മുണ്ടും ഷർട്ടും ധരിച്ച് ദീപാവലി ആശംസകളുമായി ‘കൂലി’ ടീം!
രജനികാന്തിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ഇപ്പോഴിതാ കൂലിയുടെ അണിയറപ്രവർത്തകർക്കൊപ്പം ദീപാവലി ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് നടൻ. കറുത്ത മുണ്ടും ഷർട്ടും ധരിച്ച് നിൽക്കുന്ന കൂലി ടീമിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
എല്ലാവർക്കും സൂപ്പർ ദീപാവലി ആശംസകൾ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ ആശംസകളറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്താനൊരുങ്ങുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നാഗാർജുന, ശ്രുതി ഹാസൻ, മലയാള താരം സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. ചിത്രത്തിൽ സൈമൺ എന്ന കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിക്കുന്നത്. ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നത്. പ്രീതിയായി ശ്രുതി ഹാസനും എത്തുന്നു.
രജിനിയുടെ 171-ാം സിനിമയാണിത്. സൺ പിക്ചേഴ്സാണ് വമ്പൻ ബജറ്റിലാലൊരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധാനം. അൻപറിവ് ടീം ആണ് സംഘട്ടന സംവിധാനം. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലുൾപ്പെട്ട ചിത്രമായിരിക്കില്ല ‘തലെെവർ 171’ എന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.