മലയാളികളെ വീണ്ടും ഞെട്ടിച്ച് ബാലയും കോകിലയും. കഴിഞ്ഞ ദിവസം ബാലയുടെ പിറന്നാൾ ആഘോഷിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കോകിലയുടെ തുറന്നു പറച്ചിൽ.
പുതു ജന്മം ആണ് അത് ഇങ്ങനെ ഭാര്യക്ക് ഒപ്പം ചേർന്നുനിന്നു ആഘോഷിക്കുമ്പോൾ പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷം ഉണ്ടെന്നാണ് കോകിലയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ച സന്തോഷം ബാല പങ്കുവെച്ചത്.
പിന്നാലെ തന്റെ ഭർത്താവ് ഇങ്ങനെ ഒരു നൂറുവര്ഷക്കാലം ആരോഗ്യത്തോടെ ജീവിക്കാൻ ആണ് തന്റെ പ്രാർത്ഥന എന്നും ആഗ്രഹമെന്നും കോകില പറയുന്നു.
കോകില ഇപ്പോഴത്തെ വിവാദത്തെ കുറിച്ചും സംസാരിച്ചു. താനും ബാലയും തങ്ങളുടെ കാര്യം നോക്കി മുൻപോട്ട് പോവുകയാണെന്നും അവിടേക്ക് പ്രശ്നം ഉണ്ടാക്കി ഇനി അവർ വന്നാൽ മാമനെ കുറിച്ച് മോശം പറഞ്ഞാൽ ഉറപ്പായും അത് ഞാൻ പ്രതികരിക്കുന്ന അവസ്ഥയിലേക്ക് പോകുമെന്നും കോകില തുറന്നടിച്ചു.
എന്നാൽ വിവാഹശേഷം ആദ്യമായിട്ടാണ് കോകില മാധ്യമങ്ങൾക്ക് മുൻപിൽ നിന്നും ധൈര്യത്തോടെ സംസാരിക്കുന്നത് എന്നുള്ളതും കൗതുകമാണ്.
മാത്രമല്ല തങ്ങൾ സന്തോഷത്തോടെയാണ് പോകുന്നതെന്നും ഇത്രയും നാളും മിണ്ടാതിരുന്ന ആ സ്ത്രീ വന്ന് എന്തൊക്കെയോ തെറ്റായി പറയുകയാണെന്നും കോകില പറയുകയുണ്ടായി. ഇത് എലിസബത്തിനെ ഉന്നംവേച്ചാണെന്നാണ് കമന്റുകളിൽ ആളുകൾ കുറിക്കുന്നത്.
അതേസമയം ഒരു വിഷയം ഉണ്ട്. അത് പുറത്ത് പറയാത്തതാണ്. ഒരു കാര്യവുമില്ലാതെ മാമയെ പറ്റി അനാവശ്യ കാര്യങ്ങൾ പറയരുതെന്നും ഒരാളുടെ ജീവിതം നശിപ്പിക്കരുതെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നതെന്നും കോകില തുറന്നു പറഞ്ഞു. തനിക്ക് സത്യം എല്ലാം അറിയുന്നതാണ്. ഇത്തരത്തിൽ ഇനിയും സംസാരിക്കുന്നത് തുടർന്നാൽ താൻ മിണ്ടാതിരിക്കില്ലെന്നും മാമയുടെ സമ്മതം പോലും ചോദിക്കാതെ ഞാൻ വെളിപ്പെടുത്തുമെന്നും കോകില താക്കീതും നൽകി. അവരെക്കുറിച്ചുള്ള വലിയ രഹസ്യവും തനിക്ക് അറിയാമെന്നും ഇനി തങ്ങളെ ശല്യം ചെയ്യാൻ വന്നാൽ അത് തുറന്നു പറയും കോകില കൂട്ടിച്ചേർത്തു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....