Malayalam
പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുള്ളിക്കാരി തയ്യാറായില്ല, അവളിലേക്ക് തന്നെ അടുപ്പിച്ചത് ഇതാണ്; അഭിമുഖത്തിൽ ബാല പറഞ്ഞത് കേട്ടോ?
പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുള്ളിക്കാരി തയ്യാറായില്ല, അവളിലേക്ക് തന്നെ അടുപ്പിച്ചത് ഇതാണ്; അഭിമുഖത്തിൽ ബാല പറഞ്ഞത് കേട്ടോ?
ബാലയുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് . ഭാര്യ എലിസബത്തുമായിട്ടുള്ള ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ അഭ്യൂഹം അടുത്തിടെ പ്രചരിച്ചിരുന്നു. ഒടുവില്‍ മീഡിയയുടെ ഇടപെടലുകളെല്ലാം വന്നതോടെ ആദ്യ വിവാഹ ജീവിതത്തില്‍ സംഭവിച്ചത് തന്നെ രണ്ടാമതും സംഭവിച്ചെന്ന് നടന്‍ വെളിപ്പെടുത്തി.
അമൃത സുരേഷുമായി വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ബാലയുടെ ജീവിതത്തിലേക്ക് എലിസബത്ത് എത്തിയത്. ഡോക്ടറായ എലിസബത്ത് ഇങ്ങോട്ട് പ്രണയം പറഞ്ഞപ്പോള്‍ ആദ്യം നിരസിക്കുകയായിരുന്നുവെന്ന് ബാല പറഞ്ഞിരുന്നു. ആ സ്‌നേഹം യാഥാര്‍ത്ഥ്യമാണെന്ന് മനസിലാക്കിയതിന് ശേഷമായാണ് വിവാഹത്തിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേ സമയം ബാലയ്ക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായിട്ടുള്ള വ്യക്തിയാണ് ഭാര്യയായി വന്നതെന്ന് മുന്‍പ് നടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഡിവോഴ്‌സ് വാര്‍ത്തകള്‍ക്കിടയില്‍ താരങ്ങളുടെ പഴയ അഭിമുഖം വൈറലാവുകയാണ്.
ഡോക്ടറായ എലിസബത്തിനെ എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും നിങ്ങളുടെ പ്രണയം എപ്പോഴായിരുന്നെന്നുമൊക്കെ ചോദ്യങ്ങള്‍ക്ക് ബാല മുന്‍പ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. ‘ഒന്നും നോക്കാതെ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരു മനസാണ് എലിസബത്തിന്റേത്. എലിസബത്തില്‍ നിന്നും തന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ സവിശേഷതയും അതാണ്. എലിസബത്തിന്റെ സ്നേഹത്തില്‍ നിഷ്‌കളങ്കമായ സൗന്ദര്യമുണ്ടെന്നും അതിന് മറ്റെന്തിനെക്കാളും വിലയുണ്ടെന്നും’, ബാല പറഞ്ഞിരുന്നു.
എലിസബത്തിന് പണ്ട് മുതലേ എന്നെ ഇഷ്ടമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും അവളാണ്. ഇത് വേണോന്ന് ഞാന്‍ അവളോട് ചോദിച്ചിരുന്നു. ആളൊരു ഡോക്ടറാണെന്ന് അറിഞ്ഞപ്പോള്‍ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുള്ളിക്കാരി അതിന് തയ്യാറായില്ല. എനിക്ക് വേണ്ടി ജീവന്‍ നല്‍കാനും തയ്യാറായി നില്‍ക്കുന്ന തരത്തിലുള്ള സ്നേഹമാണ് എലിസബത്ത് കാണിച്ചതെന്നും അതാണ് തന്നെ അവളിലേക്ക് അടുപ്പിച്ചതെന്നുമാണ് ബാല പറഞ്ഞത്. വളരെ സീരിയസായി തന്നെ എലിസബത്ത് എന്നെ സ്‌നേഹിച്ചിരുന്നു. ആ ഹൃദയവിശാലതയും എന്നെ ആകര്‍ഷിച്ചു. അങ്ങനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും വിവാഹം ലളിതമായി മതിയെന്ന് തീരുമാനിച്ചു. രണ്ടാളുടെയും ആഗ്രഹം അങ്ങനെയായിരുന്നു. വളരെ കുറച്ച് പേരെ തങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തുള്ളുവെന്നും ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങളാണ് എലിസബത്തുമായി തന്നെ ഒരുമിപ്പിച്ചതെന്നുമൊക്കെ ബാല പറഞ്ഞിരുന്നു.
ബാലയുടെ രണ്ടാമത്തെ വിവാഹവും പരാജയപ്പെട്ടു എന്നാണ് പ്രചരണം നടക്കുന്നതെങ്കിലും ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് സൂചനകൾ. തൻ്റെ വ്യക്തി ജീവിതത്തെ കുറിച്ച് ആരും ചോദ്യങ്ങളുമായി വരാതിരിക്കുകയാണ് ആദ്യം വേണ്ടതെന്നാണ് ബാല പറയുന്നത്. ഞങ്ങൾ ചിലപ്പോൾ ഈ മാസമോ അടുത്ത വർഷമോ വേർപിരിയും. അതാരും ചോദിക്കാൻ വരേണ്ടതില്ലെന്നും നടൻ പറഞ്ഞിരുന്നു.