Connect with us

അതൊക്കെ നമ്മുടെ നസീര്‍ സാറിന്റെ കാലഘട്ടത്തില്‍ ഉള്ള പ്രണയം…, അന്ന് പെണ്‍കുട്ടികള്‍ ലവ് ലെറ്റര്‍ മേടിച്ചില്ലെങ്കില്‍ ഒരു വഴക്കുമില്ല ആസിഡ് ഒഴിക്കലുമില്ല

Malayalam

അതൊക്കെ നമ്മുടെ നസീര്‍ സാറിന്റെ കാലഘട്ടത്തില്‍ ഉള്ള പ്രണയം…, അന്ന് പെണ്‍കുട്ടികള്‍ ലവ് ലെറ്റര്‍ മേടിച്ചില്ലെങ്കില്‍ ഒരു വഴക്കുമില്ല ആസിഡ് ഒഴിക്കലുമില്ല

അതൊക്കെ നമ്മുടെ നസീര്‍ സാറിന്റെ കാലഘട്ടത്തില്‍ ഉള്ള പ്രണയം…, അന്ന് പെണ്‍കുട്ടികള്‍ ലവ് ലെറ്റര്‍ മേടിച്ചില്ലെങ്കില്‍ ഒരു വഴക്കുമില്ല ആസിഡ് ഒഴിക്കലുമില്ല

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തെ നടുക്കിയ കൊ ലപാതകം പുറത്ത് വരുന്നത്. പ്രണയനൈരാശ്യത്തിനു പുറത്തായിരുന്നു പാനൂര്‍ സ്വദേശി വിഷ്ണുപ്രിയയെ ശ്യാംജിത്ത് ക്രൂരമായ കഴുത്തറുത്ത് കൊ ലപ്പെടുത്തിയത്. ഈ കേസില്‍ പ്രതി ശ്യാംജിത്ത് റിമാന്‍ഡില്‍ കഴിയുകയാണ്. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കഴുത്തറുത്താണ് വിഷ്ണുപ്രിയയെ കൊ ലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നിര്‍ണായക തെളിവുകളും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കൊലനടത്താന്‍ ഉപയോഗിച്ച ആയുധങ്ങളടങ്ങിയ ബാഗ് മാനന്തേരിയില്‍ കുണ്ടുകുളത്തില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു. കൊലനടത്തിയ സമയത്ത് ധരിച്ച ജീന്‍സ്, കൊലനടത്താന്‍ ഉപയോഗിച്ച കത്തി, ചുറ്റിക, ബാറ്ററികൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കട്ടര്‍, തെളിവ് നശിപ്പിക്കാന്‍ കരുതിവെച്ച മുടി, മുളകുപൊടി എന്നിവയൊക്കെ ബാഗിലുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ മൃതദേഹം ഞായറാഴ്ച വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

ഈ വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. പലരും ഇന്നത്തെ പുതുതലമുറയുടെ ഇത്തരം പകപോക്കലുകളെ കാര്യമായി തന്നെ വിമര്‍ശിച്ചിട്ടുണ്ട്. നമ്മുടെ ശിക്ഷാ നിയമങ്ങളുടെ പോരായ്മകളും ചര്‍ച്ചാവിഷയമാണ്. എന്തെന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

ദിനം പ്രതി പ്രണയനൈരാശ്യത്തിനു പുറത്തും പ്രണയം നിരസിച്ചതിന്റെ പേരിലുമെല്ലാം ആസിഡ് ആക്രമണവും കൊലപ്പെടുത്തലുമെല്ലാം വാര്‍ത്തയാകാറുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്തയുടെ താഴെ വന്ന ചില കമന്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. അവയില്‍ ചിലത് നമുക്ക് വായിക്കാം.

*അതൊക്കെ നമ്മുടെ നസീര്‍ സാറിന്റെ കാലഘട്ടത്തില്‍ ഉള്ള പ്രണയം. ഒളിഞ്ഞും മറഞ്ഞും നോക്കുന്നതും. കാണുന്നതും ലവ് ലെറ്റര്‍ കൊടുക്കുന്നതും ( അന്ന് പെണ്‍കുട്ടികള്‍ ലവ് ലെറ്റര്‍ മേടിച്ചില്ലെങ്കില്‍ ഒരു വഴക്കുമില്ല ആസിഡ് ഒഴിക്കലുമില്ല )
ഹോ…. ആ നല്ല കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മനസില്‍ ഒരു കുളിര്‍ മഴയാണ് . ആ കാലഘട്ടത്തിലെ യുവാക്കളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഒരു പക്ഷെ നസീര്‍ സാറിന്റെ ചിത്രങ്ങളായിരിക്കണം. പ്രണാമം

*പ്രണയം എന്നത് കാമം തീര്‍ക്കാന്‍ മാത്രം ഉള്ള ഉപകരണമല്ലാ…അത് ആണായാലും പെണ്ണായാലും പ്രണയം അതില്‍ സത്യം ഉണ്ടാകണം കുറച്ചു സീരിയസ് ആയി കാണുക. ആ വാക്കിനെ പിന്നെ ചതിക്കാന്‍ കഴിയുമോ.. നോ അപ്പോള്‍ വഴക്കും റോമെന്‍സ് എല്ലാം ഉണ്ടാകും. അത് ആണായാലും പെണ്ണായാലും. അല്ലാതെ ഒരുത്തനെ ജീവനെ പോലെ പ്രണയിച്ചിട്ട് അല്ലെങ്കില്‍ ആ പയ്യന്‍ന് അഗ്രങ്ങളും സ്വപ്നങ്ങളും എല്ലാം കൊടുത്തു അവനെ കാളും വലിയ ഏതോ ഒരുത്തനെ കിട്ടുബോള്‍ നൈസ് ആയിട്ട് തേക്കുന്നതല്ലാ പ്രണയം.

സ്‌നേഹിക്കുബോള്‍ കൂടെ എന്നും ഉണ്ടാകും. മരണം വരെ ആ തോന്നല്‍ ഉണ്ടാകണം. രണ്ടുപേര്‍ക്കും ആ തോന്നല്‍ ഉണ്ടായാല്‍ മതി. രണ്ടു പേരെയും പിന്നെ മനുഷ്യന്‍ ആയി പിറന്ന ആര്‍ക്കും അകറ്റാന്‍ കഴിയില്ല .. ഇത് ഈ പെണ്ണിന് തെറ്റ് പറ്റുന്നത് സിന്‍സിയര്‍ ആയി സ്‌നേഹിക്കുന്ന ഒരാണിനെയും ഒരു പെണ്ണ് മനസ്സിലാകില്ല…

*വൈരാഗ്യത്തിന് ഇട വരാതിരിക്കാന്‍ ആദ്യം തന്നെ കയറി പ്രേമിക്കാതെ, ആദ്യം പ്രേമിക്കാന്‍ വരുന്ന ആള്‍ ശാന്ത സ്വഭാവക്കാരനാണൊയെന്ന്,
ലഹരി ഉപയോഗിക്കുന്നവനാണോന്ന്, ആളുടെ സാമ്പത്തിക ഭദ്രത ഇത്രയുമെങ്കിലും മിനിമം അറിഞ്ഞിരിക്കണം…. മുന്നോട്ട് ഒന്നും അഞ്ചും കൊല്ലമല്ല…. 50 കൊല്ലമെങ്കിലും ഒന്നിച്ച് ജീവിക്കണ്ടതാണെന്ന് ഓര്‍ക്കണം….

*ജീവിതത്തില്‍ ‘എസ് ‘ എന്ന് മാത്രമല്ല ‘നോ ‘ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് ‘പ്രണയം’,പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്.

*പണ്ടൊക്കെ ഇത് പോലെ എന്തെങ്കിലും പറഞ്ഞു ഒഴിയമായിരുന്നു കാരണം അന്ന് ഒരു വര്‍ഷം കൊണ്ടാക്കെയായിരിക്കും ഒരു പ്രണയം പ്രണയമാകുന്നത് ഇന്ന് ഒരു ദിവസം കൊണ്ട് അത് തളിര്‍ത്തുപന്തലിടും അന്നത്തെ ജീവിത ഷൈലിയല്ല ഇന്ന് ഇന്ററെനെറ്റും മൊബൈലുമൊക്കെയുള്ളകാലത്തു നടക്കില്ല.

*സമൂഹവും മാറേണ്ട സമയം കഴിഞ്ഞു. ഒരു ആണ്‍കുട്ടിയെ അവന്റെ കാമുകി ഏതെങ്കിലും കാരണത്താല്‍ വേണ്ട എന്ന് വക്കാന്‍ അവള്‍ക് അവകാശമുണ്ട് പക്ഷെ അത് മാന്യമായ രീതിയിലായിരിക്കണം. എങ്കില്‍ തന്നെയും ഉടന്‍ തന്നെ സുഹൃത്തുകളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഒരു ആണ്‍കുട്ടി നേരിടുന്ന പ്രധാന ചോദ്യം ‘അവള്‍ നിന്നെ കളഞ്ഞേച്ചു കൊള്ളാവുന്ന ഒരുത്തന്റെ കൂടെ പോയല്ലേ ‘എന്ന പരിഹാസം കലര്‍ന്ന ചോദ്യമാണ്. ഇത്തരം ചോദ്യങ്ങള്‍ ആണ്‍കുട്ടികളുടെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങളാണ്. അതവരുടെ ചിന്തകളുടെ താളം തെറ്റിക്കലാണ്. അതുപോലെ തന്നെ പെണ്‍കുട്ടികളും ആണ്‍കുട്ടികളുടെ സ്‌നേഹത്തെ മുതലെടുക്കുന്നതും ഇക്കാലത്തു കുറവല്ല.

*നീയില്ലെങ്കില്‍ ഞാനുമില്ല എന്ന് ചിന്തിക്കുന്നത് ഒരു പക്ഷേ ആത്മാര്‍ത്ഥ സ്‌നേഹമായിരിക്കാം. പക്ഷേ എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന് ചിന്തിക്കുന്നത് പ്രണയമല്ല ശരീരത്തോടുള്ള വെറും ഇഷ്ടമാണ്. അതുകൊണ്ടാണ് തനിക്ക് കിട്ടാത്തവളെ കൊലപ്പെടുത്തി കൊലയാളി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പോലീസ് പിടിച്ചാലും 14 കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങി സുഖമായി ജീവിക്കാം എന്ന ചിന്തയും നമ്മുടെ നാട്ടിലെ ശിക്ഷാവിധി ഇത്രയേ ഉള്ളൂ എന്ന അവജ്ഞയാണ്. എല്ലാത്തരം ക്രിമിനലുകള്‍ക്കും തൂക്കു കയര്‍ എന്ന ഒറ്റ ശിക്ഷ വരണം.

More in Malayalam

Trending

Recent

To Top