Malayalam
ആ ടെന്‍ഷന്‍ സിറ്റുവേഷന്‍ മാറി, ഇനിയും ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്; ബാലയുടെ അവസ്ഥയെ കുറിച്ച് എലിസബത്ത്
ആ ടെന്‍ഷന്‍ സിറ്റുവേഷന്‍ മാറി, ഇനിയും ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്; ബാലയുടെ അവസ്ഥയെ കുറിച്ച് എലിസബത്ത്
വളരെ വിരളമായി മാത്രമാണ് സിനിമ ചെയ്യുന്നതെങ്കിലും എപ്പോഴും സോഷ്യല്‍മീഡിയ വഴി തന്റെ ആരാധകരുമായി സൗഹൃദവും സ്‌നേഹവും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന താരമാണ് നടന്‍ ബാല. ഏത് കാര്യവും സോഷ്യല്‍മീഡിയ വഴി ആദ്യം നടന്‍ തന്റെ ആരാധകരെ അറിയിക്കും. തമിഴില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ നടനാണെങ്കിലും മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
കൊച്ചിയില്‍ താമസിക്കുന്ന താരം കഴിഞ്ഞ കുറച്ച് നാളുകളായി കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയും മറ്റുമായി വിശ്രമത്തിലാണ്. അടുത്തിടെയാണ് താരത്തിന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നത്. ഇപ്പോള്‍ താരം സുഖം പ്രാപിച്ച് വരികയാണ്. രണ്ട് മാസം മുമ്പ് പെട്ടന്നൊരു ദിവസം രാവിലെയാണ് നടന്‍ ബാല അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് വാര്‍ത്ത പുറത്ത് വന്നത്.
അത് അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും വലിയ ഷോക്കായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെടാറുള്ള ബാലയ്ക്ക് എന്ത് സംഭവിച്ചുവെന്നതായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നു. കുറച്ച് നാളുകളായി കരള്‍ രോ?ഗം താരത്തെ അലട്ടിയിരുന്നുവെന്നും പെട്ടന്ന് അസുഖം കൂടിയതോടെ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പിന്നാലെ ജീവിന്‍ രക്ഷിക്കണമെങ്കില്‍ ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അദ്ദേഹം ആരോ?ഗ്യം വീണ്ടെടുത്ത് വരണെയെന്ന പ്രാര്‍ഥനയായി സിനിമാ പ്രേമികള്‍ക്ക്. നിരവധി പേരാണ് ബാലയ്ക്ക് വേണ്ടി പ്രാര്‍ഥനകള്‍ നടത്തിയത്. ശേഷം ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നും കുടുംബവും അറിയിച്ചു. മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആദ്യ ദിവസങ്ങളില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആയിരുന്നു. ഇതിന് ഒരാഴ്ച മുമ്പ് കരള്‍ രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ശസ്ത്രക്രിയയ്ക്ക് പോകും മുമ്പ് ഭാര്യ എലിസബത്തിനൊപ്പം വിവാഹവാര്‍ഷികത്തിന്റെ കേക്ക് ആശുപത്രി കിടക്കയില്‍ വെച്ച് മുറിച്ച ബാലയുടെ വീഡിയോ വൈറലായിരുന്നു.
ഇപ്പോഴിത ബാലയുടെ ആരോ?ഗ്യസ്ഥിതിയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ഭാര്യ എലിസബത്ത് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്. ബാല ആരോ?ഗ്യം വീണ്ടെടുത്ത് വരികയാണെന്നും ഭര്‍ത്താവിനെ ശുശ്രൂഷിക്കാനായി കുറച്ച് നാളത്തേക്ക് താന്‍ ലീവില്‍ പ്രവേശിച്ചിരിക്കുകയാണെന്നുമാണ് പുതിയ വീഡിയോയില്‍ എലിസബത്ത് പറയുന്നത്.
തുടര്‍ന്നും തങ്ങളുടെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുവാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും എലിസബത്ത് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ‘കഴിഞ്ഞ ഒന്നര, രണ്ട് മാസമായി ഭയങ്കര ടെന്‍ഷന്‍ സിറ്റുവേഷനാണ്. ഭയങ്കരമായി വിഷമിച്ചിരുന്നു ആ സമയങ്ങളില്‍. എല്ലാവരുടേയും പ്രാര്‍ഥനയുണ്ടായിരുന്നു. കുറേപേര്‍ മെസേജ് ആയിട്ടും ഫോണ്‍ കോള്‍ ആയിട്ടും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എല്ലാവരുടേയും പ്രാര്‍ഥനകള്‍ കിട്ടിയിരുന്നു.’
‘ഇപ്പോള്‍ ആ ടെന്‍ഷന്‍ സിറ്റുവേഷന്‍ മാറി. ഇനി ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്. പക്ഷെ ആള് ബെറ്ററായിട്ടുണ്ട്. അന്നുണ്ടായിരുന്ന ക്രിട്ടിക്കല്‍ കണ്ടീഷന്‍ മാറി. ഞാനും ഇനി കുറച്ച് കാലം ലീവായിരിക്കും. വീട്ടില്‍ തന്നെ ഉണ്ടായിരിക്കും. ഇടയില്‍ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി വന്നിരുന്നു. അപ്പോള്‍ ആശുപത്രിയില്‍ വെച്ച് തന്നെ കേക്ക് കട്ടിങ് നടത്തിയിരുന്നു.’
‘എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് നന്ദി. ഇനിയും കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ എല്ലാവരുടേയും പ്രാര്‍ഥന വേണം’ എന്നാണ് എലിസബത്ത് പറഞ്ഞത്. മലയാള സിനിമയിലേക്ക് വന്ന ആദ്യ കാലത്ത് ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന യങ് ഹീറോയായിരുന്നു ബാല.
ബിഗ് ബിയിലെ ബാലയുടെ കഥാപാത്രത്തിന് ആരാധകരില്‍ ഏറെയും സ്ത്രീകള്‍ ആയിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ട ശേഷമാണ് ബാലയില്‍ മാറ്റങ്ങള്‍ ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ശരീരവും സൗന്ദര്യ സംരക്ഷണവും ഏറെ ശ്രദ്ധയോടെ ചെയ്തിരുന്ന ബാല പിന്നീട് വല്ലാതെ മെലിഞ്ഞു. പഴയ ബാലയെ കാണാന്‍ കിട്ടാതെയായി.
താരം വല്ലാതെ മെലിഞ്ഞതോടെ പലരും അസുഖമാണോയെന്ന് തിരക്കി എത്തിയിരുന്നുവെങ്കിലും എല്ലാത്തിനും തമാശയില്‍ മറുപടി നല്‍കി എന്നല്ലാതെ മറ്റൊന്നും അസുഖത്തെ കുറിച്ച് ബാല പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പെട്ടന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരാധകര്‍ക്ക് ഷോക്കായി തീര്‍ന്നു. അഭിനയത്തിലും ബാല ഇപ്പോള്‍ അത്ര സജീവമല്ല. ഏറ്റവും അവസാനം റിലീസ് ചെയ്ത ബാലയുടെ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്.
ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു. ഇത് വലിയൊരു വിവാദത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാലയ്‌ക്കെതിരെ തെളിവുമായി ഉണ്ണി രംഗത്തെത്തുകയായിരുന്നു. ഇത് വലിയ വിവാദത്തിലേക്കാണ് നീങ്ങിയത്. ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ.
