Connect with us

മൂന്നാം വാർഷികത്തിൽ ആരാധകരെ നിരാശപ്പെടുത്തി ബാല; എല്ലാം ഓർമ മാത്രം; എലിസബത്ത് എവിടെ ?

Malayalam

മൂന്നാം വാർഷികത്തിൽ ആരാധകരെ നിരാശപ്പെടുത്തി ബാല; എല്ലാം ഓർമ മാത്രം; എലിസബത്ത് എവിടെ ?

മൂന്നാം വാർഷികത്തിൽ ആരാധകരെ നിരാശപ്പെടുത്തി ബാല; എല്ലാം ഓർമ മാത്രം; എലിസബത്ത് എവിടെ ?

ബാലയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയന്‍. ബാലയോടുള്ള അതേ സ്‌നേഹം എലിസബത്തിനോടും മലയാളികള്‍ക്കുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷത്തോളമായി. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷം ഏറെനാള്‍ ഒറ്റയ്ക്കുള്ള ജീവതമായിരുന്നു ബാലയുടേത്.

പിന്നീട് എലിസബത്തുമായി പ്രണയത്തിലായ ശേഷമാണ് പുതിയൊരു ജീവിതവും കുടുംബവുമൊക്കെ ബാല ആഗ്രഹിച്ച് തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് എലിസബത്ത്. തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം എലിസബത്ത് തന്റെ  യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ എലിസബത്ത് സോഷ്യൽ മീഡയിയിൽ പങ്കുവെച്ച ഒരു മെമ്മറിയാണ് ചർച്ചയാകുന്നത്. കഴിഞ്ഞ വർഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ മെമ്മറി ആണ് എലിസബത്ത് പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് എലിസബത്ത് ഈ വീഡിയോ പങ്കുവെച്ചത്. വിവാഹ വാർഷിക ദിനത്തിൽ ആശുപത്രിയിൽ വെച്ച് എടുത്ത വീഡിയോ ആണ് എലിസബത്ത് പങ്കുവെച്ചത്. ഫേസ്ബുക്ക് ഒന്നും മറക്കില്ല എന്ന ക്യാപ്ഷനോടെയാണ് എലിസബത്ത് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അസുഖത്തെ തുടർന്ന് അന്ന് ആശുപത്രിയിലായിരുന്നു ബാല. അത് കൊണ്ട് ആ വർഷം ആശുപത്രിയിൽ വെച്ചായിരുന്നു വിവാഹ വാർഷികം ആഘോഷിച്ചത്. കേക്ക് മുറിച്ച് വളരെ ലളിതമായാണ് എലിസബത്തും ബാലയും അന്ന് രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്. അസുഖം ബാധിച്ച് ക്ഷീണിതനായ ബാലയക്കാെപ്പം എലിസബത്ത് എല്ലാ നേരവും ഉണ്ടായിരുന്നു. അസുഖം ഒക്കെ മാറി ബാല വീണ്ടും ആരോഗ്യത്തോടെ തിരിച്ചെത്തുകയും ചെയ്തിരുന്നു.

എന്നാൽ മൂന്നാം വിവാഹ വാർഷിക ദിനത്തിലും എലിസബത്തും ബാലയും ഒരുമിച്ചില്ല. ബാല വിവാഹ വാർഷികത്തെക്കുറിച്ച ഒരു പോസ്റ്റും പങ്കുവെച്ചിട്ടുമില്ല. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ ഡാൻസ് കളിച്ചുകൊണ്ടാണ് തങ്ങൾ ആഘോഷിച്ചതെന്നും മൂന്നാം വിവാഹ വാർഷികത്തിലും ഡാൻസ് കളിച്ച് ആഘോഷിക്കുമെന്നും ആണ് അന്ന് പങ്കുവെച്ച വീഡിയോയിൽ എലിസബത്ത് പറഞ്ഞത്. എന്നാൽ മൂന്നാം വിവാഹ വാർഷികത്തിൽ കഴിഞ്ഞ തവണത്തെ മെമ്മറി മാത്രമാണ് എലിസബത്ത് പങ്കുവെച്ചത്. ബാല ഇതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് പോസ്റ്റുകൾ ഇട്ടിട്ടുമില്ല.

അടുത്തിടെ വിമർശനങ്ങൾക്ക് മറുപടിയായി താൻ ബാലച്ചേട്ടന്റെ ഭാര്യ തന്നെയാണ് ആർക്കെങ്കിലും സംശയം ഉണ്ടോ എന്ന് എലിസബത്ത് ചോദിച്ചിരുന്നു. ആളുകളുടെ മോശം കമന്റുകൾ വേദനിപ്പിക്കുന്നുണ്ടെന്ന് എലിസബത്ത് പറഞ്ഞിരുന്നു.

‘‘മുൻപ് ഇട്ടൊരു വിഡിയോയിൽ എനിക്ക് ഡിപ്രഷനാണ്, ഞാൻ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാൻ വിഡിയോയിൽ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും ഇതാണോ ഡിപ്രഷൻ എന്നൊക്കെ പറഞ്ഞ് കുറേ നെഗറ്റീവ് കമന്റ്സ് വന്നു.  അതിനും സത്യത്തിൽ ഡിപ്രഷൻ എന്നു പറയും. ഡിപ്രഷന് കുറച്ച് ലക്ഷണങ്ങളും പ്രശ്നങ്ങളുമൊക്കെയുണ്ട്. തോന്നിയപോലെ ആരെയെങ്കിലും കെട്ടി, ശേഷം പണി  കിട്ടിയിട്ട് പറയുന്നതല്ല ഡിപ്രഷൻ എന്നൊക്കെ പറഞ്ഞു. ഇന്ന ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന കാര്യമല്ല ഡിപ്രഷൻ. എനിക്ക് ഡിപ്രഷനാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല.  

ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് പ്രശസ്തയായി, അതുകൊണ്ടാണ് വിഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകൾ വേറെ വന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലിപ്പോൾ എന്തെങ്കിലും തർക്കമുണ്ടോ. തർക്കമില്ല. മറ്റാർക്കും തർക്കമില്ലെന്നുമാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് എനിക്ക് ഫെയ്സ്ബുക്ക് ഉപയോഗിച്ചു കൂടാ എന്നൊരു നിയമം ഉണ്ടോന്ന് അറിയില്ല. സെലിബ്രിറ്റി സ്റ്റാറ്റസിന് വേണ്ടിയാണ് ഞാൻ പ്രേമ വിവാഹം കഴിച്ചതെങ്കിൽ, എനിക്ക് ഇതിന് മുൻപും ഫെയ്സ്ബുക്ക് ഐഡി ഉണ്ടായിരുന്നു. അതിലും ഞാൻ വിഡിയോ ചെയ്യുമായിരുന്നു. നല്ല റീച്ചുള്ള അക്കൗണ്ട് ആയിരുന്നു.

കല്യാണം കഴിഞ്ഞപ്പോൾ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം രണ്ട് കൊല്ലം കഴിഞ്ഞാണ് ഈ ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്. പക്ഷേ ഇപ്പോഴുള്ള അക്കൗണ്ടിന് മുമ്പുള്ളതിനേക്കാൾ റീച്ചുണ്ട്. സെലിബ്രിറ്റിയുടെ ഭാര്യ ആയതുകൊണ്ട് കിട്ടിയതാണ്. പക്ഷേ സെലിബ്രിറ്റി വൈഫ് ആയത് കൊണ്ട് ഈ ആളുകൾ ഈ വീഡിയോ കാണണമെന്നോ ഫോളോ ചെയ്യണമെന്നോ ആഗ്രഹമില്ല. ഇഷ്ടമാണെങ്കിൽ മാത്രം ഫോളോ ചെയ്താൽ മതി.

ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങളാണ്. പ്രശസ്തയാകാനാണ് ബാലയെ കെട്ടിയതെന്നു തോന്നുന്നവർ അൺഫോളോ ചെയ്ത് പോവുക. ഇഷ്ടപ്പെടുന്നവർ മാത്രം കാണുക. എനിക്കൊരു പേജ് കൂടിയുണ്ട്, ഇത് പ്രൊഫൈൽ പേജ് ആണ്. എല്ലാവരോടും ഞാൻ സുഹൃത്തുക്കളെന്ന രീതിയിലാണ് പെരുമാറാറുള്ളത്. മുമ്പ് കമന്റുകൾക്ക് മറുപടി കൊടുക്കുമായിരുന്നു. ഡ്യൂട്ടി തിരക്കുള്ളതുകൊണ്ടാണ് കമന്റിന് മറുപടി കൊടുക്കാത്തത് എന്നും എലിസബത്ത് പറഞ്ഞിരുന്നു.

കുറച്ചുകാലം ലീവെടുത്ത് റെസ്റ്റെടുത്താലോയെന്ന് ചിന്തിക്കുന്നുണ്ട്. നെഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കുകയും എനിക്ക് വിഷമമാവുകയും ചെയ്യുന്നുണ്ട്. മരിക്കുന്നതുവരെ ഒരാളെ കുറ്റം പറയാൻ നോക്കും. മരിച്ചശേഷം അയാളെ കുറച്ച് നല്ലതു പറയുകയല്ല വേണ്ടത്. ജീവിച്ചിരിക്കുമ്പോൾ അയാളെ കുറ്റപ്പെടുത്താതിരിക്കുക.

കുറ്റം പറയുമ്പോൾ ചിലർക്കു സന്തോഷം കിട്ടും. എല്ലാവരും വാലന്റൈൻസ് ഡേ ആഘോഷിക്കുക. നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളെ വേണം പ്രണയിക്കാൻ. നമുക്ക് ഒരാവശ്യം വരുമ്പോൾ നമുക്കൊപ്പം നിൽക്കുന്ന ആളെയാകണം പ്രണയിക്കാൻ. നല്ല സന്തോഷത്തിൽ നിൽക്കുന്ന സമയത്ത് കുറേ ആളുകൾ ഉണ്ടാകും.

എന്നാൽ അസുഖം വരുന്ന സമയത്ത് ഉപേക്ഷിച്ചു പോകുന്നവരുമുണ്ട്. ടോക്സിക് ബന്ധങ്ങളിൽ പെട്ടാലും മാന്യമായ രീതിയിൽ പുറത്തുകടക്കാൻ നോക്കുക. പിന്നെ പങ്കാളികളെ മനസ്സിലാക്കാൻ നോക്കുക. മനസ്സുകൊണ്ട് സ്നേഹിക്കാൻ നോക്കുക. തലച്ചോറ് ചിലപ്പോൾ ടോക്സിക്ക് ആണെന്നു പറയും, പക്ഷേ മനസ്സുകൊണ്ട് ഇഷ്ടമായിരിക്കും. നല്ല പോലെ ആലോചിച്ച് തീരുമാനമെടുക്കുക.’’–എലിസബത്ത് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top