Malayalam
പൈസ നോക്കിയില്ല, ശരീരം മുഴുവന്‍ മസാജ് ചെയ്യുന്ന 8ഡി കസേര സ്വന്ത; പിന്നാലെ വൈറലായി നടന്റെ വാക്കുകള്‍
പൈസ നോക്കിയില്ല, ശരീരം മുഴുവന്‍ മസാജ് ചെയ്യുന്ന 8ഡി കസേര സ്വന്ത; പിന്നാലെ വൈറലായി നടന്റെ വാക്കുകള്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. ഗായിക അമൃത സുരേഷുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടര്‍ ആയ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്.
പണം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ മനസ് കാട്ടുന്ന നടനാണ് ബാല. അശരണരും രോഗബാധിതരുമായ പലര്‍ക്കും ബാലയുടെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം എന്ന സ്ഥിതിവിശേഷമുണ്ട്. ബാല പലപ്പോഴും സ്വന്തം കാര്യങ്ങള്‍ക്കായി ചിലവിടാന്‍ വച്ചേക്കുന്ന പണം പോലും ആവശ്യക്കാര്‍ക്കായി വലുപ്പ ചെറുപ്പം നോക്കാതെ ചിലവഴിക്കാറുണ്ട്. ഇപ്പോള്‍ ബാലയുടെ വീട്ടിലേക്ക് ഒരു ചെറിയ ആഡംബരം കടന്നു വന്നിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം ബാല ഒരു പുതിയ കാര്‍ വാങ്ങിയ വിവരം വാര്‍ത്തയായിരുന്നു. ഇതിന്റെ വില എത്രയെന്നോ, ഏതു ബ്രാന്‍ഡ് എന്നോ തുടങ്ങിയ വിവരങ്ങള്‍ ബാല പുറത്തുവിട്ടില്ല. ഈ കാര്‍ വാങ്ങുമ്പോള്‍ ബാലയുടെ ഒപ്പം ഭാര്യ എലിസബത്ത് ഉദയന്‍ ഉണ്ടായിരുന്നില്ല എന്ന കാര്യം ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. പുതിയ അതിഥി ഇപ്പോള്‍ ബാലയുടെ വീടിനു പുറത്തല്ല, അകത്താണുള്ളത്.
കയറി ഇരുന്നു കൊടുത്താല്‍ മാത്രം മതി, ശരീരം മുഴുവന്‍ മസാജ് ചെയ്തു നല്‍കുന്ന 8ഡി കസേരയാണിത്. പണം നോക്കാതെയാണ് ബാല ഇത് സ്വന്തമാക്കിയത് എന്ന് ഇത്തരം കസേരകള്‍ക്ക് ലഭ്യമായ വിലപട്ടിക പരിശോധിച്ചാല്‍ മനസിലാകും. ഗൂഗിള്‍ പ്രകാരം ഇത്തരം കസേരയുടെ വില 1,29,000 രൂപ മുതല്‍ 4,00,000 രൂപ വരെയാണ്. ചിലതിനു ആറു ലക്ഷം രൂപയോളം വില കാണുന്നുണ്ട്.
നിര്‍ദേശങ്ങള്‍ നല്‍കാന്‍ കസേരയോട് ചേര്‍ന്ന് ഒരു സ്‌ക്രീന്‍ കൂടിയുണ്ട്. ഇതില്‍ കയറി ഇരുന്ന് നിര്‍ദേശങ്ങള്‍ നല്‍കി കസേര പ്രവര്‍ത്തനക്ഷമമാക്കുന്ന ബാലയെ വീഡിയോയില്‍ കാണാം. എന്തെല്ലാം ഉണ്ടെങ്കിലും എലിസബത്ത് ബാലയുടെ കൂടെ ഇല്ലാതെപോയ വിഷയം പലരും ചൂണ്ടിക്കാട്ടുന്നു. ചിലര്‍ എലിസബത്തിനെ ഒപ്പം കൂട്ടാത്തതില്‍ ബാലയോടുള്ള പരിഭവം മറച്ചു വച്ചിട്ടുമില്ല.
പിരിഞ്ഞോ എന്ന് ചോദിക്കുന്നവര്‍ക്ക് തക്കതായ മറുപടിയും എലിസബത്ത് നല്‍കിയിരുന്നു. ഇന്നും താന്‍ ബാലയുടെ ഭാര്യയാണെന്നും, അക്കാര്യത്തില്‍ സംശയമുണ്ടോ എന്നുമാണ് എലിസബത്ത് ചോദിച്ചത്. കുറെ മാസങ്ങളായി കമന്റ് ബോക്‌സിലും ഇന്‍ബോക്‌സിലും ഒരുപാട് ചോദ്യങ്ങള്‍ വരാറുണ്ട്. ഞാന്‍ മനപൂര്‍വ്വം അതൊക്കെ ഒഴിവാക്കി വിടാറുണ്ട്. ഒന്നിനും മറുപടി കൊടുക്കാറില്ലായിരുന്നു.
പിന്നെ കമന്റുകള്‍ക്ക് റിപ്ലേ കൊടുത്ത് തുടങ്ങി. കാരണം എനിക്കും അതിനു ഉത്തരം പറയാന്‍ അറിയില്ലായിരുന്നു. വ്യക്തമായ ഒരു ഉത്തരം എനിക്കും അറിയില്ല. അത് എന്റെ കുഴപ്പം ആണോ എന്നും എനിക്ക് അറിയില്ല എന്നും എലിസബത്ത് പറഞ്ഞിരുന്നു. താരപത്‌നിയുടെ സ്ഥിരം ഫേസ്ബുക്ക് വീഡിയോകള്‍ ഒന്നിലായിരുന്നു പരാമര്‍ശം. അടുത്തിടെ ഒരു അഭിമുഖത്തില്‍ എലിസബത്തുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ബാല നല്‍കിയില്ല.
ഇപ്പോള്‍ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാന്‍ സാധിക്കുവെന്നാണ് ബാല പറഞ്ഞത്. എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്.’
‘പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ‘ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
