Connect with us

‘നാൻ വീഴ്വേൻ എന്ന് നിനൈത്തായോ’…, സൂര്യയുടെ കങ്കുവയ്ക്ക് മുൻപ് ഒപ്പിട്ട പ്രൊജക്റ്റ്; താൻ സംവിധാന രം​ഗത്തേയ്ക്ക് കടക്കുന്നുവെന്ന് അറിയിച്ച് ബാല

Actor

‘നാൻ വീഴ്വേൻ എന്ന് നിനൈത്തായോ’…, സൂര്യയുടെ കങ്കുവയ്ക്ക് മുൻപ് ഒപ്പിട്ട പ്രൊജക്റ്റ്; താൻ സംവിധാന രം​ഗത്തേയ്ക്ക് കടക്കുന്നുവെന്ന് അറിയിച്ച് ബാല

‘നാൻ വീഴ്വേൻ എന്ന് നിനൈത്തായോ’…, സൂര്യയുടെ കങ്കുവയ്ക്ക് മുൻപ് ഒപ്പിട്ട പ്രൊജക്റ്റ്; താൻ സംവിധാന രം​ഗത്തേയ്ക്ക് കടക്കുന്നുവെന്ന് അറിയിച്ച് ബാല

പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്ന നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

സിനിമയ്ക്ക് പുറമെ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് താരം. ഇപ്പോൾ നടൻ എന്നതിനപ്പുറം സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാല. തമിഴിൽ പുറത്തെത്തുന്ന ചിത്രത്തിന്റെ പേര് വീഴ്വേൻ എന്ന് നിനൈത്തായോ എന്നാണ്.

സൂര്യയുടെ കങ്കുവയ്ക്ക് മുൻപ് നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജയുടെ മറ്റൊരു സിനിമ ഞാൻ സംവിധാനം ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നു. ആ സമയത്താണ് ജീവിതത്തിൽ ചില പ്രശ്നങ്ങൾ വന്നത്. ഇനി അത് ചെയ്യും. നാൻ വീഴ്വേൻ എന്ന് നിനൈത്തായോ എന്നാണ് എന്റെ സിനിമയുടെ പേര്.

എൻ ഇരുതി ആയുധം ഞാൻ എന്നാണ് ടാ​ഗ് ലൈൻ ഇട്ടിരുന്നത്. ആ ടാ​ഗ് ലൈൻ സൂര്യ സാറിന് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. അതിൻറെ അർഥം, ബന്ധുക്കളും ഭാര്യയും മക്കളും സുഹൃത്തുക്കളും, കൈയിലുള്ള മുഴുവൻ ആയുധങ്ങളും പോയാലും നിൽക്കാൻ കഴിഞ്ഞാൽ പോരാടാനാവും എന്നാണ്.

ആ പടം ചെയ്യണമെന്നത് ഏറ്റവും വലിയ ഒരു ആ​ഗ്രഹമാണ്. കങ്കുവയുടെ റിലീസിന് ശേഷം അത് സംസാരിക്കും. ഞാൻ തന്നെയായിരിക്കും സംവിധാനം ചെയ്യുന്നത്. എൻറെ തന്നെയാണ് തിരക്കഥ എന്നുമാണ് ബാല പറഞ്ഞത്.

അതേസമയം, മോളി കണ്ണമാലിയ്ക്കും മകനുമെതിരെ ബാല കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. താൻ സഹായിച്ചില്ലെന്ന ആരോപണത്തിനാണ് ബാല മറുപടി നൽകുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം. മോളി ചേച്ചിയോട് താൻ ക്ഷമിച്ചെന്നും പക്ഷെ മോളി ചേച്ചിയുടെ മകനോട് ക്ഷമിക്കാൻ സാധിക്കില്ലെന്നുമാണ് ബാല പറയുന്നത്.

ആരേയും കോർണർ ചെയ്യാൻ പറയുന്നതല്ല. ഓപ്പറേഷൻ കഴിഞ്ഞ് എന്നെ മുറിയിലേക്ക് മാറ്റിയിരുന്നു. മാസീവ് റിക്കവറി ആയിരുന്നു. ഓരോ ദിവസവും ഞാൻ അത്ഭുതം കണ്ടു. പതിനാലാം ദിവസം എന്നോട് പൊക്കോളാൻ പറഞ്ഞു. എനിക്ക് ആരും ആദ്യം ഫോൺ തന്നിരുന്നില്ല. പിന്നെ ഞാൻ വീഡിയോ കണ്ടു. ആശുപത്രിയിൽ വച്ചാണ്. എന്റെ കണ്ണുനിറഞ്ഞു പോയി. എന്നെപ്പറ്റി കുറ്റം പറയുകയാണ്.

മോളി ചേച്ചിയെ ഞാൻ ഒരു പരിപാടിയിൽ വച്ച് കണ്ടിരുന്നു. എന്റെ അടുത്ത് നിൽക്കുകയായിരുന്നു. ചേച്ചി സുഖമായിരിക്കുന്നുവോ എന്ന് ചോദിച്ചു. സുഖമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു. ഞാൻ ചത്തു പോകുമെന്ന് കരുതിയോ? ചത്തിട്ടില്ല, ജീവിച്ചിരിപ്പുണ്ട്, എന്ന് ഞാൻ അവരോട് പറഞ്ഞു.

ഒരു ദിവസം എനിക്കൊരു കോൾ വന്നു. മോളി ചേച്ചിയുടെ മോനാണ്, ആശുപത്രിയിലാണ്. ബില്ലടക്കാൻ കാശില്ലെന്ന് പറഞ്ഞു. നീ എവിടെയാണുള്ളത്? പാലാരിവട്ടത്താണ്.

ഇവിടെ തന്നെയാണ് എന്റെ വീട് ഇങ്ങോട്ട് വാ എന്ന് പറഞ്ഞു. അയാൾ നടന്നാണ് വന്ന. അവന് പതിനായിരം കൊടുത്തിട്ട് പോയി ഫീസ് അടയ്‌ക്കെന്ന് ഞാൻ പറഞ്ഞു. ഇതൊരു തെറ്റാണോ?

ചോദിച്ച് പത്ത് മിനുറ്റിൽ ഞാൻ പതിനായിരം കൊടുത്തു. വീണ്ടും വന്ന് മരുന്നിന് കാശ് ചോദിച്ചു. കൊടുത്തു. വീണ്ടും വന്ന് സ്‌കാനിംഗിന് കാശ് ചോദിച്ചു. ഞാൻ കൊടുത്തു. വീണ്ടും വരുന്നു. ആശുപത്രിയിൽ കൺസെഷൻ വേണം. ഞാൻ ആശുപത്രിയിൽ പറായമെന്ന് പറഞ്ഞു. ഇതിനെ ഞാൻ തളർന്നു വീണ് ആശുപത്രിയിലായി. തിരിച്ചുവരുമ്പോൾ ഞാൻ കാണുന്ന കാഴ്ച ഇതാണ് എന്നും ബാല പറഞ്ഞിരുന്നു.

More in Actor

Trending