ഒന്നും രണ്ടുമല്ല, ബാലയുടെ ലണ്ടനിലെ അവിഹിതം ; ആ സ്ത്രീയുടെ ബന്ധം പുറത്തേക്ക്; കട്ടകലിപ്പിൽ കോകില ചെയ്തത് ; ബാലമാമ ഉടൻ വീട്ടിലെത്തും
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും പറയാൻ പറ്റാത്ത തരത്തിലുള്ള പീ ഡനങ്ങളാണ് നേരിട്ടതെന്നാണ് അമൃത പറഞ്ഞിരുന്നത്.
ഇതേ അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും തുറന്ന് പറയേണ്ടി വന്നത്. പല സ്ത്രീകളെയും ഫ്‌ളാറ്റിലേക്ക് കൊണ്ട് വരികയും ഇത് ചോദ്യം ചെയ്താൽ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നുമൊക്കെ എലിസബത്ത് തുറന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ബാലക്കെതിരെ വിമർശനങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്.
എന്നാൽ എലിസബത്തിന്റെ എല്ലാ ആരോപണങ്ങളും ബാല നിഷേധിക്കുന്നുണ്ട്. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ ബാലയും കോകിലയും ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആരോപണങ്ങൾക്ക് കാരണം അസൂയ ആണെന്നാണ് ബാല പറയുന്നത്. കോകിലയുമായി അടുത്തതിനെ കുറിച്ചും താരം തുറന്നു പറഞ്ഞു.
രണ്ടര വർഷം മുമ്പ് എനിക്ക് ഒരു ഓപ്പറേഷൻ നടന്നെന്നും ഒരു ഘട്ടത്തിൽ കോകില എന്നെ പരിചരിക്കാൻ വന്നതാണെന്നുമാണ് ബാല പറയുന്നത്. എന്നാൽ പിന്നാലെ ഇവളാണ് തന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞെന്നും സോൾ ലൗ ആണെന്ന് താൻ മനസിലാക്കിയെന്നും ബാല പറഞ്ഞു. കേരളത്തിൽ ഒരുപാട് വിവാദങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. എല്ലാം അസൂയയാണത്. ആരെയും കുറ്റം പറയുന്നില്ലെന്നും ഞങ്ങൾ വളരെ സന്തോഷത്തോടെ ജീവിക്കുകയാന്നെന്നുമാണ് ബാല തുറന്നടിച്ചത്.
ഇത് തന്റെ ആദ്യ വിവാഹമില്ല. പക്ഷേ മുൻ വിവാഹ ജീവിതത്തിൽ ചെറിയ വഴക്കുകൾ നടന്നെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി തനിക്കും കോകിലയ്ക്കുമിടയിൽ ഒരു വഴക്കും നടന്നിട്ടില്ലെന്നും ദേഷ്യം വന്നാൽ കോകില ചിരിക്കുമെന്നും ഇങ്ങനെയാെരു ക്യാരക്ടറിനെ ജീവിതത്തിൽ താൻ മുമ്പ് കണ്ടിട്ടില്ലെന്നും ബാല കൂട്ടിച്ചേർത്തു. പിന്നാലെ കോകിലയും സംസാരിച്ചു.
എവിടെ പോയാലും മാമ വളരെ പെട്ടെന്ന് വീട്ടിലക്ക് തിരിച്ചെത്തുമെന്ന് കോകിലയും വ്യക്തമാക്കി. കല്യാണത്തിന് മുമ്പ് തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും ഓരോന്നായി പഠിച്ചെന്നും കോകില തുറന്നുപറഞ്ഞു. തെറ്റ് പറ്റിയാൽ മാമ പറഞ്ഞ് തരുമെന്നും തന്നേക്കാൾ സ്നേഹം മാമയ്ക്കാണെന്നും കോകില വ്യക്തമാക്കി.
ബാലയ്ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും 2008-2009 കാലയളവിൽ നടന്റെ ജീവിതത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും ഇരുവരും വിവാഹം ചെയ്തിരുന്നുവെന്നുമാണ് എലിസബത്ത് പറയുന്നത്. വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങൾ ബാലയുടെ ജീവിതത്തിലുണ്ടെന്നും വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പലരും പുറത്തേക്ക് വരുന്നില്ലെന്നും എലിസബത്ത് പറയുന്നു. 2008-2009 കാലയളവിൽ ഇയാളുടെ ജീവിതത്തിൽ ഒരാളുണ്ടായിരുന്നു. ആ ആളുമായി ഇപ്പോഴും കോൺടാക്ടുണ്ട്. യുഎസ്എ പ്രോഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്ത് ഇയാൾ വെച്ചിരുന്നത്. അതുകൊണ്ട് തന്നെ എന്റെ മുമ്പിൽ വെച്ച് കോളുകൾ എടുക്കുമായിരുന്നില്ല.
പിന്നീട് ഒരു ദിവസം കള്ള് കുടിച്ച് ബോധമില്ലാതെയായ സമയത്താണ് ഇങ്ങനൊരാളായിരുന്നുവെന്ന് പറഞ്ഞത്. അപ്പോഴും ഇവർ കല്യാണം കഴിച്ചിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇഷ്ടത്തിലായിരുന്നു പക്ഷെ വേറൊരു കാശുള്ള യുഎസ്എക്കാരൻ വന്നപ്പോൾ ചതിച്ചിട്ട് പോയി എന്നാണ് എന്നോട് പറഞ്ഞത്. പഠിപ്പില്ലെന്ന് പറഞ്ഞുവെന്ന് പറഞ്ഞും ഭയങ്കര കരച്ചിലായിരുന്നു അന്ന്. എനിക്കും അന്ന് വിഷമം തോന്നിയിരുന്നു. ആ പെണ്ണിനെ കുറിച്ചും പല കുറ്റങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അവിടെ നിന്ന് വരും വരെ ഇടയ്ക്ക് ആ പെണ്ണിന്റെ കോൾ കാണാമായിരുന്നു. അതുകൊണ്ട് തന്നെ അവർ എപ്പോഴെങ്കിലും പ്രതികരിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇതിനിടയിൽ വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പുറത്തേക്ക് വരുന്നില്ലെന്ന് മാത്രം.
എല്ലാവരും പേടിച്ച് മിണ്ടാതിരിക്കും. ഞാനും മിണ്ടാതെയിരിക്കുകയായിരുന്നു. ഞാനല്ല ആരെയും ഉപദ്രവിക്കാൻ തുടങ്ങിയത്. നീതി കിട്ടിയാലും കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്റെ കുടുംബം അത്ര റിച്ചൊന്നുമല്ല. എല്ലാവരും പഠിച്ചിട്ടുണ്ട് അത്രമാത്രം. ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ആരെങ്കിലും നമ്മളോട് അന്യായം കാണിച്ചാൽ നീതി കിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്.
ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് പറഞ്ഞു.
