Connect with us

ഇന്നെന്തായാലും നന്നായി ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യമെന്ന് തീരുമാനിച്ചു; പുതിയ വീഡിയോയുമായി ബാല

Malayalam

ഇന്നെന്തായാലും നന്നായി ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യമെന്ന് തീരുമാനിച്ചു; പുതിയ വീഡിയോയുമായി ബാല

ഇന്നെന്തായാലും നന്നായി ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യമെന്ന് തീരുമാനിച്ചു; പുതിയ വീഡിയോയുമായി ബാല

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. അടുത്തിടെയായിരുന്നു ബാലയെ ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ തന്റെ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തയാക്കി ഇപ്പോള്‍ താരം തിരികെ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. പഴയ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ് നടൻ.

ബാലയുടെ വിശേഷങ്ങൾ എല്ലാം ഭാര്യ എലിസബത്തും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഡോക്ടറായ എലിസബത്ത് ജോലിയിൽ നിന്ന് ലീവ് എടുത്ത് ഇപ്പോൾ മുഴുവൻ സമയവും ബാലയ്‌ക്കൊപ്പമുണ്ട്. ഇപ്പോഴിതാ, പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാലയും എലിസബത്തും. ആശുപത്രി വാസത്തിനൊക്കെ ശേഷം ആദ്യമായി പുറത്ത് പോയി ഭക്ഷണം കഴിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ചാണ് ഇവർ എത്തിയിരിക്കുന്നത്.

ഇന്നെന്തായാലും നന്നായി ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യമെന്ന് തീരുമാനിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ബാല വീഡിയോ ആരംഭിച്ചത്. താന്‍ കഴിക്കുന്ന ഭക്ഷണം ഏതൊക്കെയാണെന്ന് ബാല കാണിച്ചിരുന്നു. ഷെഫിനെ പരിചയപ്പെടുത്തുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് ബാലയെ വീഡിയോയിൽ കണ്ടത്. ഇതോടെ നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയത്.

ജീവിതം സന്തോഷകരമാക്കാൻ മറ്റൊരു ലഹരിയുടെയും ആവശ്യമില്ല. കുടുംബത്തോടൊപ്പവും നല്ല സുഹൃത്തുക്കളോടൊപ്പമൊക്കെ അഞ്ച് മിനുട്ട് ഇരുന്ന് ഇത് പോലെയൊക്കെ ജീവിച്ചാൽ മതി. ഈ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു ഒത്തിരി സന്തോഷം. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകട്ടെ. ബാലയെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം. എന്നും ഇങ്ങനെ വേണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം എന്നൊക്കെയാണ് കമന്റുകൾ.

ഈ സമയത്ത് ജങ്ക് ഫുഡ് ഒഴിവാക്കാമായിരുന്നു. എലിസബത്ത് ശരിക്കും ഒരു മാലാഖയാണ്. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും വേദനിപ്പിക്കരുത്. ഈ ബാലയെയാണ് എല്ലാവർക്കും ഇഷ്ടം. ജീവിതം ആഘോഷമാക്കൂ. എന്നിങ്ങനെയുള്ള നിരവധി കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്. ബാല ആശുപത്രിയിലാണെന്ന് അറിഞ്ഞത് മുതൽ സങ്കടമായിരുന്നു. സർജറി കഴിഞ്ഞെന്ന് വ്യക്തമാക്കി ബാല തന്നെ നേരിട്ടെത്തിയപ്പോഴാണ് ആശ്വാസമായത് എന്ന കമന്റുമുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top