Connect with us

ഷൈൻ ടോം ചാക്കോയും ബാലയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടു… ഞാൻ കഞ്ചാവ് ഉപയോ​ഗിച്ചിട്ടില്ല, ഇപ്പോൾ ട്രോൾ‌ കാണാൻ എലിസബത്ത് സമ്മതിക്കുന്നില്ല, സ്ട്രസ് കൂടുമെന്നാണ് അവൾ പറയുന്നത്; ബാല

Actor

ഷൈൻ ടോം ചാക്കോയും ബാലയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടു… ഞാൻ കഞ്ചാവ് ഉപയോ​ഗിച്ചിട്ടില്ല, ഇപ്പോൾ ട്രോൾ‌ കാണാൻ എലിസബത്ത് സമ്മതിക്കുന്നില്ല, സ്ട്രസ് കൂടുമെന്നാണ് അവൾ പറയുന്നത്; ബാല

ഷൈൻ ടോം ചാക്കോയും ബാലയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടു… ഞാൻ കഞ്ചാവ് ഉപയോ​ഗിച്ചിട്ടില്ല, ഇപ്പോൾ ട്രോൾ‌ കാണാൻ എലിസബത്ത് സമ്മതിക്കുന്നില്ല, സ്ട്രസ് കൂടുമെന്നാണ് അവൾ പറയുന്നത്; ബാല

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ബാല തന്റെ ഉറ്റ സുഹൃത്തായിരുന്ന ഉണ്ണി മുകുന്ദനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയത്. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചുവെന്നാണ് ബാല വെളിപ്പെടുത്തിയത്. ഇരുവരും പ്രസ്മീറ്റ് നടത്തിയും സോഷ്യൽമീഡിയ വഴി ഓരോ പഴയ വീഡിയോകളായി പുറത്തുവിട്ടുമാണ് തങ്ങളുടെ ഭാഗത്താണ് ന്യായമെന്ന് സ്ഥാപിക്കാനായി ശ്രമിക്കുന്നത്.

ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ സംവിധായകൻ അനൂപ് പന്തളവും തന്നോട് പ്രശ്നങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ പ്രശ്നം വിവാദമായപ്പോൾ തന്നെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയെന്നാണ് ബാല പറയുന്നത്.

താൻ കഞ്ചാവ് ഉപയോ​ഗിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടുവെന്നും അറിയാത്ത കാര്യങ്ങൾ പറയരുതെന്നും ബാല ഒരു എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഞാൻ ചെന്നൈയ്ക്ക് പോവുകയാണ്.പലരും കേട്ടിട്ടും കേൾക്കാത്തവരെ പോലെ ഇരിക്കുകയാണ്. ഇവരെക്കാൾ നല്ലത് കള്ളം പറയുന്നവർ. കഴിഞ്ഞ ദിവസം ഒരു ചർച്ച നടന്നിരുന്നു. നികേഷ് അതിൽ എനിക്ക് വേണ്ടി സംസാരിച്ചിരുന്നു. കേട്ട കാര്യങ്ങൾ പിന്നേയും ചെവിയിൽ പറയുന്നതിൽ അർഥമില്ല.

ഇപ്പോൾ ട്രോൾ‌ കാണാൻ എലിസബത്ത് സമ്മതിക്കുന്നില്ല. സ്ട്രസ് കൂടുമെന്നാണ് അവൾ പറയുന്നത്. ഷൈൻ ടോം ചാക്കോയും ബാലയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടു. സത്യമായിട്ടും ഞാൻ കഞ്ചാവ് ഉപയോ​ഗിച്ചിട്ടില്ല. ദൈവത്തെ പിടിച്ച് സത്യം ചെയ്യുന്നു. നേരത്തെ തന്നെ ഉത്തരം ഉണ്ടാക്കിവെച്ചിട്ടാണ് പലരും ചോദ്യം ചോദിക്കുന്നത്. കൂളിങ് ​​ഗ്ലാസിനെ കുറിച്ച് വരെ പലരും കളിയാക്കി സംസാരിക്കുന്നുണ്ട്. ഷൂട്ടിനിടെ പരിക്ക് പറ്റി കണ്ണിൽ നിന്നും രക്തം വന്നിരുന്നു. അതൊന്നും ആരും മനസിലാക്കുന്നില്ല. ഉണ്ണി മുകുന്ദൻ എന്നെ ചതിച്ചു. അതിൽ നിന്നും ഒരു വാക്ക് പോലും ഞാൻ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. അമ്പത്തിയാറ് പടം കഴിഞ്ഞ ഒരു നടന് രണ്ട് ലക്ഷമാണോ സാലറി കൊടുക്കേണ്ടത്?. അതിൽ നിന്ന് തന്നെ ഉണ്ണി പറഞ്ഞത് കള്ളമാണെന്ന് മനസിലാക്കിക്കൂടെ. സൺ‌ പിക്ചേഴ്സ് ഒരു ദിവസത്തിന് മൂന്ന് ലക്ഷമാണ് എനിക്ക് തന്നിരുന്നത്. പതിനായിരമാണ് എന്റെ ദിവസക്കൂലി എന്നത് എന്നെ താഴ്ത്താൻ മനപൂർവം അവർ പറഞ്ഞതാണ്.’

‘നല്ലവനെ മാത്രം ചതിക്കരുത് എന്നാണ് എനിക്ക് അനൂപിനോട് പറയാനുള്ളത്. അനൂപ് എന്നോട് നാവ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഞാൻ ഇക്കാര്യം പലതവണ സംസാരിച്ചതാണ്. മരണക്കിടക്കയിൽ കിടപ്പോൾ ഞാൻ ഉണ്ണിയോട് അഞ്ച് ലക്ഷം ചോദിച്ചിരുന്നു. അവൻ തന്നില്ല. വീട്ടിൽ ചോദിക്കാൻ നാണക്കേടായിരുന്നു. അവസാനം എന്റെ ചേട്ടൻ വന്നാണ് എനിക്ക് പണം തന്നത്. പേഴ്സ് പോലും എടുത്തിരുന്നില്ല. പെട്ടന്ന് പോയി അഡ്മിറ്റായതാണ്.’ ‘സിനിമയിൽ നിന്നും എന്റെ മൂന്ന് സീൻ കട്ട് ചെയ്തു. അത് ചെയ്യരുതെന്ന് ഉണ്ണിയോട് പറഞ്ഞിരുന്നു. ഒരു ഉ​ഗ്രൻ സീനുണ്ടായിരുന്നു അതും കളഞ്ഞു. ഉണ്ണി ഒരു പിണ്ണാക്കും തന്നിട്ടില്ല. ഞാൻ ചെന്നൈയ്ക്ക് പോവാണ്.’ ‘മനസ് ശരിയില്ല. എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയപോലെ തോന്നി. തരാൻ പറ്റില്ലെന്ന് എന്നോട് പറഞ്ഞാൽ പിന്നെ ഞാൻ ചോദിക്കില്ല. പരാതി കൊടുത്തോളാൻ പറഞ്ഞിരുന്നു. പക്ഷെ ഞാൻ വേണ്ടെന്ന് പറഞ്ഞു. ഉണ്ണി എന്റെ അനിയനാണ്. അറിയാത്ത കാര്യങ്ങൾ സജി നന്ത്യാട്ട് പറയരുത്.’ ‘കഞ്ചാവ് ഞാൻ എന്റെ ജീവിതത്തിൽ തൊട്ടിട്ടില്ല. ഞാൻ രാജയാണ്. സാമ്പത്തീകമായി ബുദ്ധിമുട്ടില്ല. മലയാള സിനിമയിലെ നല്ല മനുഷ്യന്മാരുടെ കൂടെ അസോസിയേറ്റ് ചെയ്യും’ ബാല പറഞ്ഞു.

എന്നാൽ‌ ബാലയുടെ അഭിമുഖം കണ്ടവരെല്ലാം അദ്ദേഹം പറയുന്ന ചില കാര്യങ്ങൾ തമ്മിൽ ബന്ധമില്ലെന്ന തരത്തിലാണ് കമന്റുകൾ കുറിക്കുന്നത്. ‘അമൃത പോയപ്പോൾ ആകെ താളം തെറ്റി ഇദ്ദേഹത്തിന്റെ ലൈഫ്. ഒരുപക്ഷെ അത്ര അഗാധമായി ഇദ്ദേഹം അവരെ സ്നേഹിച്ചിട്ടുണ്ടാവണം. മുമ്പുള്ള ബാലയും ഇപ്പോഴുള്ള ബാലയും ഒരുപാട് വ്യത്യാസമുണ്ട്…’ എന്നാണ് ആരാധകരിൽ ഒരാൾ താരത്തിന്റെ അഭിമുഖത്തിന് താഴെ കുറിച്ചത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top