Connect with us

അജിത്തിന്റെ വിശ്വാസം സിനിമയിലെ കുറേ ഭാഗങ്ങൾ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ് ; തുറന്ന് പറഞ്ഞ് ബാല

Movies

അജിത്തിന്റെ വിശ്വാസം സിനിമയിലെ കുറേ ഭാഗങ്ങൾ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ് ; തുറന്ന് പറഞ്ഞ് ബാല

അജിത്തിന്റെ വിശ്വാസം സിനിമയിലെ കുറേ ഭാഗങ്ങൾ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ് ; തുറന്ന് പറഞ്ഞ് ബാല

‘അൻപ്’ എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.
നിരന്തരം വിവാദങ്ങളും വിമർശനങ്ങളുമൊക്കെയാണ് നടൻ ബാലയുടെ ജീവിതത്തിൽ ഉണ്ടാവുന്നത്. ഏറ്റവും പുതിയതായി സിനിമയുടെ റിലീസിന് ശേഷം മകളെ കുറിച്ചും ആദ്യഭാര്യയെ കുറിച്ചും ബാല പറഞ്ഞ കാര്യങ്ങൾ വലിയ വാർത്തയായിരുന്നു. എന്നാൽ തന്റെ യഥാർഥ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ അജിത്തിന്റെ സിനിമയിൽ കാണിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം.

ഭാര്യ എലിസബത്തിന്റെ കൂടെപ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാല. ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ചും കഴിഞ്ഞ നാളുകളിലെ വിവാദങ്ങളെ പറ്റിയുമാണ് താരദമ്പതിമാർ ആദ്യം പറയുന്നത്. പിന്നാലെ യഥാർഥ ജീവിതത്തിലെ ചില സംഭവങ്ങൾ സിനിമയിൽ വന്നതിനെപ്പറ്റിയും ബാല സൂചിപ്പിക്കുന്നു.

ബാലയുടെ ഏറ്റവും ഇഷ്ടമുള്ള സിനിമയും കഥാപാത്രവും പുതിയമുഖം സിനിമയിലേതാണെന്നാണ് അവതാരകയുടെ ചോദ്യത്തിന് എലിസബത്തിന്റെ മറുപടി. അതിലെ തട്ടും മുട്ടും താളം എന്ന് തുടങ്ങുന്ന പാട്ട് വലിയ ഇഷ്ടമാണെന്ന് എലിസബത്ത് പറയുന്നു. ഇടയ്ക്ക് ഭർത്താവിനോട് ദേഷ്യം തോന്നുന്ന സമയത്ത് ആ പാട്ട് എടുത്ത് കാണുകയാണ് ചെയ്യുന്നത്. അന്നേരം കുറച്ച് സ്‌നേഹം കൂടുതൽ തോന്നുമെന്ന് എലിസബത്ത് പറഞ്ഞു. എന്നാൽ ഇത് കേട്ട ബാല എന്നോട് എന്തിനാണ് ദേഷ്യം തോന്നുന്നതെന്ന മറുചോദ്യമാണ് ഉന്നയിച്ചത്.

ആളുകളുടെ മുന്നിൽ തങ്കപ്പെട്ട സ്വഭാവും അല്ലാത്തപ്പോൾ അത്ര തങ്കപ്പെട്ട സ്വഭാവും അല്ല ഭർത്താവിനെന്നാണ് എലിസബത്തിന്റെ കമന്റ്. എന്നാൽ ഭാര്യയുടെ ഉള്ളിൽ ഒരു സിബിഐ ഓഫീസറുണ്ടെന്നാണ് ബാലയുടെ മറുപടി. ഏതെങ്കിലും ഒരു പെണ്ണോ, നടിമാരിൽ ആരെങ്കിലുമോ വിൡച്ചാൽ അവളുടെ ഉള്ളിൽ ഒരു അന്വേഷണം തുടങ്ങും. പക്ഷേ അത് തനിക്ക് താങ്ങാൻ പറ്റുന്നില്ലെന്നാണ് ബാല പറയുന്നത്. എന്നാൽ പുള്ളി ഇതിന്റെയും അപ്പുറത്താണെന്നാണ് എലിസബത്ത് പറഞ്ഞത്. പൊസ്സസീവ്‌നെസ് കണ്ടുപിടിച്ച ആളാണ് ബാലയെന്നും ഭാര്യ കൂട്ടിച്ചേർത്തു.
മിക്കപ്പോഴും കുട്ടികളുടെ സ്വഭാവമാണ് ഭർത്താവിനുള്ളത്. ഇടയ്ക്ക് ഇത് നമ്മുടെ കുട്ടിയാണോന്ന് തോന്നി പോകും.

അതൊക്കെ ഭയങ്കരമായി ആസ്വദിക്കുന്ന ആളാണ്. അന്നേരം നമുക്ക് സ്‌നേഹം കൂടും. എത്ര കഴിഞ്ഞാലും അത് മറക്കാൻ സാധിക്കില്ല. എലിസബത്തുമായി വേർപിരിഞ്ഞെന്ന പറഞ്ഞവരോട് ഞങ്ങളുടെ കാര്യം നിങ്ങളെന്തിനാണ് നോക്കുന്നതെന്നാണ് ബാല ചോദിക്കുന്നത്. അതിനെ പറ്റി ക്യാമറയ്ക്ക് മുന്നിൽ ഇനി ചർച്ച ചെയ്യുന്നില്ല.

ബാലയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ അജിത്തിന്റെ വിശ്വാസം ആണ്. ആ സിനിമയിലെ കുറേ ഭാഗങ്ങൾ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ്. ബാലയുടെ സഹോദരൻ ശിവ രചന നിർവഹിച്ച് സംവിധാനം ചെയ്ത ആ സിനിമയിലേക്ക് കഥയിൽ കുറച്ചൊക്കെ താനും പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും അതിലെ ഒരു ഡയലോഗ് ഞാനാണ് കൊടുത്തതെന്നും നടൻ സൂചിപ്പിക്കുന്നു.

സ്വന്തം അച്ഛനെ അങ്കിൾ എന്ന് വിളിക്കുന്നൊരു സീനുണ്ട്. അത് ശരിക്കും ജീവിതത്തിൽ നടന്നതാണെന്ന് ബാല പറയുമ്പോൾ ഇടയ്ക്ക് ആ സിനിമ കണ്ടോണ്ട് കരയുമെന്ന് എലിസബത്ത് കൂട്ടിച്ചേർത്തു.


ഷെഫീഖിന്റെ സന്തോഷം കഴിഞ്ഞതോടെ ബാലയ്ക്ക് നിന്ന് തിരിയാൻ സമയം ഇല്ല എന്ന് വേണമെങ്കിൽ പറയാം. കാരണം മിക്ക ചാനലുകാരും, ബാലയുടെ പിന്നാലെയാണ്. ബാല എന്തെങ്കിലും തുറന്നുപറയും എന്ന പ്രതീക്ഷയിലാണ് ആരാധകരും. എന്നാൽ അവിടെയും ഇവിടെയും സ്പർശിക്കാത്ത പോലെയാണ് ബാലയുടെ അഭിമുഖങ്ങൾ മിക്കതും പുറത്തുവരുന്നത്. എല്ലാ അഭിമുഖങ്ങളിലും ബാല പറയുന്ന ഒരു കാര്യം മാത്രം ഇപ്പോൾ ആരാധകർക്കും മനഃപാഠമാണ്. ഫ്രോഡുകളാണ് എല്ലാവരും ഫ്രോഡുകളാണ് എന്ന ഒറ്റ വാക്ക്.
മൂന്ന് വര്‍ഷം മുന്‍പ് മുഴുവനായും എല്ലാം കൊണ്ട് പോയതാണ്, കാമുകനെ തട്ടിയെടുത്ത കൂട്ടുകാരിയോട് ആര്യയ്ക്ക് ഇപ്പോഴും ദേഷ്യമോ, ഇന്‍സ്റ്റ സ്‌റ്റോറി വൈറലാവുന്നു

More in Movies

Trending

Recent

To Top